Rishabh Pant: ഐപിഎൽ 2025: റിഷഭ് പന്ത് ഡൽഹി വിട്ട് ചെന്നൈ സൂപ്പർ കിങ്സിലെത്തുമെന്ന് റിപ്പോർട്ട്

Last Updated:
ഡൽഹി കാപിറ്റൽസിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരവും ഏറ്റവും കൂടുതൽ റൺസ് നേടിയ കളിക്കാരനുമാണ് റിഷഭ് പന്ത്
1/8
 ന്യൂഡൽഹി: ഐപിഎല്‍ 2025 സീസണിന് മുൻപ് ഡല്‍ഹി കാപിറ്റല്‍സ് ക്യാപ്റ്റന്‍ റിഷഭ് പന്ത് ഫ്രാഞ്ചൈസി വിട്ടേക്കുമെന്ന് റിപ്പോർട്ട്. താരം ചെന്നൈ സൂപ്പര്‍ കിങ്സിലേക്ക് ചേക്കേറുമെന്നാണ് വിവരം.

advertisement
2/8
 ഡൽഹി കാപിറ്റൽസിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരവും ഏറ്റവും കൂടുതൽ റൺസ് നേടിയ കളിക്കാരനുമാണ് റിഷഭ് പന്ത്. അടുത്ത വർഷത്തെ മെഗാ ലേലത്തിന് മുമ്പ് ഫ്രാഞ്ചൈസി വിട്ട് അഞ്ച് തവണ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിങ്സിലേക്ക് ചേരുമെന്നാണ് റിപ്പോർട്ട്.

3/8
 ഐപിഎൽ 2024 ൽ ടീമിനെ നയിച്ച പന്തുമായി ഡൽഹി ആസ്ഥാനമായുള്ള ഫ്രാഞ്ചൈസി അത്ര രസത്തിലല്ലെന്നാണ് ദൈനിക് ജാഗരൺ റിപ്പോർട്ട് ചെയ്യുന്നത്. കൂടാതെ സ്റ്റാർ ക്രിക്കറ്ററെ നിലനിർത്താനുള്ള തീരുമാനത്തെക്കുറിച്ച് അവർ ഇപ്പോൾ പുനരാലോചന നടത്തുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

4/8
 പന്തിനെ വിട്ടയക്കാൻ ഡൽഹി തീരുമാനിച്ചാൽ, 2024-ലെ ടി20 ലോകകപ്പിലെ എട്ട് മത്സരങ്ങളിലും ഇന്ത്യക്കായി മൂന്നാം നമ്പർ ബാറ്ററായി കളിച്ച 26-കാരനായ ഇടംകൈയ്യൻ വിക്കറ്റ് കീപ്പർ-ബാറ്ററിന് ചെന്നൈ സൂപ്പർ കിംഗ്‌സിനൊപ്പം ചേരാം.

5/8
 എം എസ് ധോണി ഐപിഎല്ലിൽ നിന്ന് വിരമിക്കാൻ തീരുമാനിക്കുകയാണെങ്കിൽ, അദ്ദേഹത്തിന് പകരക്കാരനായി പന്തിനെ ടീമിലെത്തിക്കാൻ ശ്രമിക്കുന്നതായി ഒരു സിഎസ്‌കെ വൃത്തത്തെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്.

6/8
 ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച കളിക്കാരനാണ് 43 കാരനായ ധോണി, ലോകത്തിലെ ഏറ്റവും സമ്പന്നമായ ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗിന്റെ 2025 പതിപ്പിൽ അദ്ദേഹം കളിച്ചേക്കില്ലെന്ന അഭ്യൂഹം ശക്തമാണ്.

7/8
 2016ല്‍ ഡല്‍ഹിക്കൊപ്പമാണ് റിഷഭ് പന്ത് കരിയര്‍ തുടങ്ങുന്നത്. 2017ല്‍ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ചു. 2018-ല്‍ 14 മത്സരങ്ങളില്‍ നിന്ന് 684 റണ്‍സുമായി ഐപില്‍ റണ്‍വേട്ടക്കാരില്‍ രണ്ടാമതെത്തി. 2021ല്‍ ശ്രേയസ് അയ്യര്‍ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് ഡല്‍ഹിയുടെ ക്യാപ്റ്റനായി പന്ത് തിരഞ്ഞെടുക്കപ്പെട്ടു

8/8
 പന്തിന്റെ നേതൃത്വത്തില്‍ ഡരല്‍ഹി ലീഗ് ഘട്ടത്തില്‍ ഒന്നാമതെത്തിയെങ്കിലും രണ്ട് യോഗ്യതാ മത്സരങ്ങളും തോറ്റ് ഫൈനലിലെത്താനായില്ല. പന്ത് ഫ്രാഞ്ചൈസി വിട്ടാല്‍ ഡല്‍ഹിക്ക് പുതിയ ക്യാപ്റ്റനെ വേണ്ടിവരും. സൗരവ് ഗാംഗുലി ഫ്രാഞ്ചൈസിയുടെ പുതിയ മുഖ്യ പരിശീലകനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ആശ്രമത്തിലെ ലൈംഗികാതിക്രമം: ബാബ ചൈതന്യാനന്ദയുടെ ഫോണില്‍  സ്ത്രീകളുമൊത്തുള്ള ചിത്രങ്ങളും ചാറ്റുകളും

  • ഡല്‍ഹിയിലെ ആശ്രമത്തില്‍ 17 വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബാബ ചൈതന്യാനന്ദ അറസ്റ്റില്‍.

  • ചൈതന്യാനന്ദയുടെ ഫോണില്‍ സ്ത്രീകളുമൊത്തുള്ള ചിത്രങ്ങളും ചാറ്റുകളും കണ്ടെത്തിയതായി പോലീസ് പറഞ്ഞു.

  • ബിരുദ സര്‍ട്ടിഫിക്കറ്റുകൾ തടഞ്ഞുവെക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.

View All
advertisement