രണ്ട് മണിക്കൂർ നീണ്ട പരിശ്രമം; ടെക്സാസ് തീരത്ത് 306 കിലോയുള്ള ട്യൂണ മൽസ്യത്തെ 21 അംഗ സംഘം ചൂണ്ടയിട്ടു പിടിച്ചു
- Published by:Sarika KP
- news18-malayalam
Last Updated:
ചൂണ്ടയിട്ട് പത്തു മിനിറ്റുള്ളിൽ തങ്ങൾ ഇട്ടുകൊടുത്ത ഇറച്ചിക്കഷണത്തിൽ മീൻ കടിച്ചെന്നും ക്യാപ്റ്റൻ പറഞ്ഞു.
ബ്ലൂഫിൻ ട്യൂണ ഇനത്തിൽ പെട്ട 306 കിലോഗ്രാം ഭാരമുള്ള മൽസ്യത്തെ ചൂണ്ടയിട്ടു പിടിച്ച് അമേരിക്കയിലെ ഒരു കൂട്ടം മത്സ്യത്തൊഴിലാളികൾ. രണ്ടു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇവർ മൽസ്യത്തെ പിടികൂടിയത്. ഇക്കഴിഞ്ഞ മാർച്ച് 24 ന് ടെക്‌സാസ് തീരത്താണ് സംഭവം നടന്നത്.
ടിം ഓസ്‌ട്രീച്ച് ആയിരുന്നു ക്രൂവിന്റെ ക്യാപ്റ്റൻ. ഇടയ്ക്ക് ചൂണ്ട പൊട്ടിപ്പോയെന്നും ക്യാപ്റ്റൻ ഒരു അന്താരാഷ്ട്ര മാധ്യമത്തോട് പറഞ്ഞു. യാത്രടയക്കം ആകെ 56 മണിക്കൂറാണ് ദൗത്യത്തിനായി ചെലവിട്ടത്. ചൂണ്ടയിട്ട് പത്തു മിനിറ്റുള്ളിൽ തങ്ങൾ ഇട്ടുകൊടുത്ത ഇറച്ചിക്കഷണത്തിൽ മീൻ കടിച്ചെന്നും ക്യാപ്റ്റൻ പറഞ്ഞു. അതിനു ശേഷം മീൻ കിട്ടിയ ഇരയുമായി പെട്ടെന്നു തന്നെ വെള്ളത്തിനടിയിലേക്ക് മുങ്ങി.
advertisement
മുഴുവൻ ക്രൂ അംഗങ്ങളും ഏറെ നേരം മത്സ്യവുമായി മല്ലിട്ടെന്നും ക്യാപ്റ്റൻ വെളിപ്പെടുത്തി. നാലു കിലോമീറ്ററോളം അവർ മൽസ്യത്തെ പിന്തുടർന്നു. ഏറെ നേരം കഴിഞ്ഞാണ് വീണ്ടും ട്യൂണക്കു സമീപമെത്തിയത്. അടുത്ത ഇറച്ചിക്കഷണം ഇട്ടുകൊടുത്തപ്പോൾ ചൂണ്ട രണ്ടായി ഒടിയുകയും ചെയ്തു. എന്നാൽ ക്യാപ്റ്റൻ ചൂണ്ടയുടെ മുകൾ ഭാഗത്ത് പിടിച്ച് മത്സ്യത്തെ കൈകൊണ്ട് 40 അടിയോളം മുകളിലേക്കു വലിച്ചു. തുടർന്ന് എട്ടു പേർ ചേർന്നാണ് മൽസ്യത്തെ ബോട്ടിലെത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.
മൽസ്യവേട്ടക്കു ശേഷം ക്ഷീണിതരായ ക്രൂ അംഗങ്ങൾ ക്യാപ്റ്റൻ ടിം ഓസ്‌ട്രീച്ചിനും തങ്ങൾ പിടികൂടിയ ട്യൂണ മത്സ്യത്തിനുമൊപ്പമിരിക്കുന്ന ചിത്രവും പുറത്തു വന്നിരുന്നു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
April 06, 2023 11:03 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
രണ്ട് മണിക്കൂർ നീണ്ട പരിശ്രമം; ടെക്സാസ് തീരത്ത് 306 കിലോയുള്ള ട്യൂണ മൽസ്യത്തെ 21 അംഗ സംഘം ചൂണ്ടയിട്ടു പിടിച്ചു