'ഉലകം ചുറ്റും വാലിബ'; ലോകത്തെ എല്ലാ രാജ്യങ്ങളും സന്ദർശിച്ച പ്രായം കുറഞ്ഞയാൾ ഒരു വനിതയാണ്
Last Updated:
അമേരിക്കക്കാരിയായ 21കാരി ലെക്സി അൽഫോർഡ് ആണ് ഈ നേട്ടം സ്വന്തമാക്കിയത്
അമേരിക്കൻ സ്വദേശിനിയായ ലെക്സി അൽഫോർഡ് ലോകത്തെ എല്ലാ രാജ്യങ്ങളും സന്ദർശിച്ച ഏറ്റവും പ്രായം കുറഞ്ഞയാളെന്ന നേട്ടം സ്വന്തമാക്കി. 21 വയസുള്ളപ്പോൾ കഴിഞ്ഞ മെയ് 31ന് അൽഫോർഡ് ഉത്തരകൊറിയയിൽ എത്തി. ഇതോടെയാണ് ലോകത്തെ 196 പരമാധികാര രാഷ്ട്രങ്ങളും സന്ദർശിക്കുന്ന പ്രായം കുറഞ്ഞയാളായി അൽഫോർഡ് മാറിയത്. 2013ൽ 24 വയസും 192 ദിവസവും പ്രായമുള്ളപ്പോൾ ഇംഗ്ലണ്ടിലെ ജെയിംസ് അസ്ക്വിത് നേടിയ ഗിന്നസ് റെക്കോർഡാണ് ലെക്സി അൽഫോർഡ് തകർത്തിരിക്കുന്നത്. 2013 ജൂലൈ എട്ടിന് ഫെഡറേറ്റഡ് സ്റ്റേറ്റ്സ് ഓഫ് മൈക്രോനേഷ്യയിൽ എത്തിയതോടെയാണ് 24കാരനായ ജെയിംസ് ഈ നേട്ടം സ്വന്തമാക്കിയത്.
advertisement
'ഔദ്യോഗികമായി എല്ലാ രാജ്യങ്ങളും സന്ദർശിച്ചുകഴിഞ്ഞു. വർഷങ്ങളുടെ കഠിനാധ്വാനമാണ് ഈ നിമിഷത്തിലെത്താൻ സഹായിച്ചത്. ഈ നേട്ടം സ്വന്തമാക്കാൻ സഹായിച്ച എല്ലാവർക്കും നന്ദി പറയുന്നു. ജീവിതത്തിലെ ഏറ്റവും മഹത്തായ അധ്യായം അവസാനിക്കുകയാണ്. ഇനി പുതിയ തുടക്കമാണ്'- ലെക്സി അൽഫോർഡ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. ഫോബ്സ് പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം അൽഫോർഡിന്റെ കുടുംബം കാലിഫോർണിയയിൽ ഒരു ട്രാവൽ ഏജൻസി നടത്തുകയാണ്. കുട്ടിക്കാലംമുതൽ വിവിധ രാജ്യങ്ങൾ സന്ദർശിച്ചുതുടങ്ങി. ഏതെങ്കിലും റെക്കോർഡ് തകർക്കണ ലക്ഷ്യം ആദ്യം തനിക്കുണ്ടായിരുന്നില്ലെന്ന് അൽഫോർഡ‍് പറയുന്നു. ഒരു യാത്രികയാകണമെന്നതായിരുന്നു ആഗ്രഹം. 2016 ആയപ്പോഴേക്കും ലോകത്തിലെ 196 പരമാധികാര രാഷ്ട്രങ്ങളും സന്ദർശിക്കണമെന്ന ആഗ്രഹം കലശലായി. ഗിന്നസ് റെക്കോര്ഡ് മറികടക്കണമെന്നും മോഹം ഉദിച്ചു.
advertisement
പതിനെട്ടാം വയസിൽ തന്നെ അൽഫോർഡ് 72 രാജ്യങ്ങൾ സന്ദർശിച്ചുകഴിഞ്ഞിരുന്നു. ഈ സമയത്താണ് ലോക റോക്കോർഡ് തകർക്കണമെന്ന ആഗ്രഹം ഉടലെടുത്തത്. മെയ് 31ന് ഉത്തരകൊറിയയിൽ കാലുകുത്തിയതോടെ ആ ലക്ഷ്യവും നിറവേറി.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 06, 2019 3:42 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'ഉലകം ചുറ്റും വാലിബ'; ലോകത്തെ എല്ലാ രാജ്യങ്ങളും സന്ദർശിച്ച പ്രായം കുറഞ്ഞയാൾ ഒരു വനിതയാണ്


