Guinness Record | വീല്‍ചെയറില്‍ 24 മണിക്കൂറിനുള്ളിൽ സഞ്ചരിച്ചത് 215 കിലോമീറ്റര്‍; 28കാരന് ഗിന്നസ് റെക്കോര്‍ഡ്
- Published by:Jayashankar Av
- news18-malayalam
Last Updated:
ചെന്നൈയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി നിര്‍മ്മിച്ച നിയോഫൈ വീല്‍ചെയറില്‍ യാത്ര ചെയ്താണ് കമല കാന്ത് റെക്കോർഡ് നേട്ടം സ്വന്തമാക്കിയത്
ഒഡീഷയിലെ (Odisha) പുരിയില്‍ നിന്നുള്ള 28കാരനായ യുവാവ് വീല്‍ചെയറില്‍ (Wheelchair) ഏറ്റവും കൂടുതല്‍ ദൂരം സഞ്ചരിച്ച് പുതിയ ഗിന്നസ് റെക്കോര്‍ഡ് (Guinness Record) സൃഷ്ടിച്ചു. 24 മണിക്കൂറു കൊണ്ട് 215 കിലോമീറ്റര്‍ വീല്‍ചെയറില്‍ സഞ്ചരിച്ച്, ഏറ്റവും കൂടുതല്‍ ദൂരം വീല്‍ചെയറില്‍ സഞ്ചരിച്ചതിനുള്ള റെക്കോര്‍ഡാണ് ഈ 28കാരന്‍ സ്വന്തമാക്കിയത്.
കമല കാന്ത നായക് എന്ന യുവാവിന്റെ ഇരുകാലുകളും തളര്‍ന്നതാണ്. ചെന്നൈയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (IIT Madras) നിര്‍മ്മിച്ച നിയോഫൈ വീല്‍ചെയറില്‍ (Neofly Wheelchair) യാത്ര ചെയ്താണ് കമല കാന്ത് റെക്കോർഡ് നേട്ടം സ്വന്തമാക്കിയത്. 2007ല്‍ പോര്‍ച്ചുഗലിലെ മരിയോ ട്രിനിഡാഡ് എന്ന വ്യക്തി വില്ല റിയൽ സ്റ്റേഡിയത്തിൽ വെച്ച് 24 മണിക്കൂര്‍ കൊണ്ട് 182 കിലോമീറ്റര്‍ താണ്ടി റെക്കോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. ഈ റെക്കോര്‍ഡ് തകര്‍ത്താണ് കമല കാന്തിന്റെ മുന്നേറ്റം.
advertisement
ഐഐടി മദ്രാസിന്റെ ടിടികെ സെന്റര്‍ ഫോര്‍ റീഹാബിലിറ്റേഷന്‍ റിസര്‍ച്ച് ആന്‍ഡ് ഡിവൈസ് ഡെവലപ്മെന്റും (R2D2) അതിന്റെ സ്റ്റാര്‍ട്ടപ്പായ നിയോമോഷനും സംയുക്തമായാണ് കഴിഞ്ഞ വര്‍ഷം ഭിന്നശേഷിക്കാര്‍ക്കായി മോട്ടോര്‍ ഘടിപ്പിച്ച വീല്‍ചെയര്‍ വികസിപ്പിച്ചത്. നിയോബോള്‍ട്ട് എന്നറിയപ്പെടുന്ന ഈ വീൽചെയർ സ്വന്തമായി യാത്ര ചെയ്യാൻ ഭിന്നശേഷിക്കാരെ സഹായിക്കാനായി രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്. മോട്ടോര്‍ ഘടിപ്പിച്ച മെഷീന്‍ വീല്‍ചെയറില്‍ നിന്ന് ആവശ്യമെങ്കില്‍ വേര്‍പെടുത്തി ഉപയോഗിക്കാനും സാധിക്കും.
നിയോബോള്‍ട്ട് (NeoBolt) നിയോഫ്‌ളൈയെ സുരക്ഷിതമായി ഉപയോഗിക്കാന്‍ കഴിയുന്നതാക്കുന്നതോടൊപ്പം ഏത് റോഡിലൂടെയും ഓടിക്കാന്‍ കഴിയുന്ന വാഹനമാക്കി മാറ്റുകയും ചെയ്യുന്നു. പരുക്കന്‍ റോഡുകളിലൂടെയോ കുത്തനെയുള്ള ചരിവുകളിലൂടെയോ ഒക്കെ ഈ വാഹനം ഓടിക്കാം.
advertisement
കമല കാന്തിന്റെ ശരീരത്തിന് അനുയോജ്യമായ സൗകര്യവും മറ്റ് ഘടകങ്ങളും ചേർത്ത് കൊണ്ടാണ് വീല്‍ചെയര്‍ രൂപകല്‍പന ചെയ്തതെന്ന് ആര്‍2ഡി2വിന്റെ മേധാവി സുജാത ശ്രീനിവാസന്‍ പറഞ്ഞു. ഗുരുത്വാകര്‍ഷണ കേന്ദ്രം മുതല്‍ ചക്രത്തിന്റെ വലുപ്പം വരെയുള്ള കാര്യങ്ങൾ രൂപകല്‍പ്പനയെ സ്വാധീനിച്ച ഘടകങ്ങളാണ്. കൂടാതെ വീലുകളും ഭാരവും നായകിന്റെ ശരീരത്തിന് അനുസരിച്ചാണ് ക്രമീകരിച്ചത്. ലോക റെക്കോര്‍ഡ് സ്ഥാപിക്കുന്നതിന് മുമ്പ് നായക് നാല് വര്‍ഷത്തിലേറെ ഈ നിയോഫ്ലൈ വീല്‍ചെയറില്‍ സ്വയം പരിശീലനം നടത്തിയിരുന്നതായി ഐഐടി മദ്രാസ് പറഞ്ഞു.
advertisement
തുടക്കത്തില്‍, ഓരോ വ്യക്തിയുടെയും ശരീരത്തിനും പരിസ്ഥിതിക്കും അനുയോജ്യമായി 18 വ്യത്യസ്ത രീതികളില്‍ നിയോഫ്ലൈ ക്രമീകരിക്കാൻ കഴിയും. നിയോഫ്ലൈയ്ക്ക് ശേഷം, വീല്‍ചെയര്‍ ഉപയോക്താക്കള്‍ക്ക് വ്യക്തിഗത വീല്‍ചെയര്‍ അനുഭവം നല്‍കുന്നതിന് മാത്രമല്ല, വ്യത്യസ്തരായ ആളുകളെ സ്വതന്ത്രരായിരിക്കാന്‍ പ്രാപ്തരാക്കാനും നിയോമോഷന്‍ തീരുമാനിച്ചു.
ലിഥിയം-അയണ്‍ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന മോട്ടറൈസ്ഡ് വീല്‍ചെയറിന് (നിയോബോള്‍ട്ട്) മണിക്കൂറില്‍ പരമാവധി 25 കിലോമീറ്റര്‍ വേഗത കൈവരിക്കാനും ഒറ്റ ചാര്‍ജില്‍ 30 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കാനും കഴിയും.
advertisement
വാഹന നികുതി ഉള്‍പ്പെടെ 95,000 രൂപയ്ക്ക് ഈ മോട്ടോറൈസ്ഡ് വീല്‍ചെയര്‍ ലഭ്യമാണ്. മാത്രമല്ല, ഓരോ ഭിന്നശേഷിക്കാര്‍ക്കും അനുയോജ്യമായ രീതിയിലാണ് വീല്‍ചെയറിന്റെ നിര്‍മ്മാണം. അതുകൊണ്ട് തന്നെ വീല്‍ചെയര്‍ ലഭിക്കാന്‍ നാല് മാസം മുമ്പേ ഓര്‍ഡര്‍ ചെയ്യണം.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 31, 2022 6:34 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Guinness Record | വീല്‍ചെയറില്‍ 24 മണിക്കൂറിനുള്ളിൽ സഞ്ചരിച്ചത് 215 കിലോമീറ്റര്‍; 28കാരന് ഗിന്നസ് റെക്കോര്‍ഡ്