Covid 19 | കോവിഡുമായി ആഴ്ച്ചകളോളം നീണ്ട പോരാട്ടത്തിനൊടുവിൽ യുവാവിന് ആശുപത്രി കിടക്കയിൽ വിവാഹം
- Published by:Sarath Mohanan
- news18-malayalam
Last Updated:
ആശുപത്രിയിൽ വച്ചായിരുന്നു ജോൺസൺ, 28 കാരിയായ മരിയയെ തന്റെ കിടക്കിയിൽ കിടന്നുക്കൊണ്ട് വിവാഹം കഴിച്ചത്.
കോവിഡ് 19 ബാധിതനായിരുന്ന ജോനാഥൻ ജോൺസൺ എന്ന 28കാരൻ കഴിഞ്ഞ കുറച്ച് ആഴ്ചകളായി രോഗവുമായി നീണ്ട പോരാട്ടത്തിലായിരുന്നു. ആഴ്ചകളോളം വെന്റിലേറ്ററിൽ ആയിരുന്ന ജോനാഥൻ ജോൺസൺ ഒടുവിൽ രോഗ ശമനത്തിലേക്ക് മടങ്ങുമ്പോൾ ഒരു തീരുമാനമെടുത്തു. എത്രയും പെട്ടെന്ന് തന്റെ കാമുകിയുമായുള്ള വിവാഹം നടത്തണമെന്നതായിരുന്നു ആ തീരുമാനം. ആശുപത്രിയിൽ കിടക്കയിൽ തന്നെ വിവാഹം നടത്തണമെന്ന ആഗ്രഹത്തിലായിരുന്നു ആ 28കാരൻ. ഒടുവിൽ ആശുപത്രി ജീവനക്കാരുടെ സഹായത്തോടെ തന്റെ പ്രതിശ്രുതവധുവിനെ ഞെട്ടിച്ച് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലുള്ള കിടക്ക ഒരു വിവാഹ വേദിയാക്കി മാറ്റുകയായിരുന്നു.
അമേരിക്കയിലുള്ള കൗൺസിൽ ബ്ലഫ്‌സിലെ ആശുപത്രിയിൽ വച്ചായിരുന്നു ജോൺസൺ, 28 കാരിയായ മരിയ കോപ്ലാൻഡിനെ തന്റെ കിടക്കിയിൽ കിടന്നുക്കൊണ്ട് വിവാഹം കഴിച്ചത്. ''എനിക്ക് ദു:ഖമൊന്നുമില്ല. വെന്റിലേറ്ററിൽ നിന്ന് ഇറങ്ങിയതിന് ശേഷം, ജീവിതത്തിൽ ഒരുപാട് കാര്യങ്ങൾ വ്യത്യസ്തമായി തോന്നുന്നു,'' ജോൺസൺ പറഞ്ഞു. സെപ്റ്റംബറിലാണ് ജോൺസണ് കോവിഡ് 19 സ്ഥിരീകരിച്ചത്. തുടർന്ന് അദ്ദേഹം മരിയയിൽ നിന്നും അവരുടെ 2 വയസ്സുള്ള മകനിൽ നിന്നും അകന്ന് കിടപ്പുമുറിയിൽ തന്നെ ക്വാറന്റൈനിലായിരുന്നു.
എന്നാൽ പിന്നീട് മരിയയും കോവിഡ് പോസിറ്റീവ് ആണെന്ന് പരിശോധന ഫലം വന്നെങ്കിലും ജോൺസൺന്റെ നില വഷളായി. മെത്തഡിസ്റ്റ് ജെന്നി എഡ്മണ്ട്‌സൺ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് മൂന്നാഴ്ചയിലേറെ വെന്റിലേറ്ററിൽ തുടരേണ്ടി വന്നു. വെന്റിലേറ്ററിൽ നിന്ന് ഇറങ്ങിയ ഉടൻ തന്നെ ജോൺസൺ വിവാഹത്തിനായുള്ള ദിവസം തീരുമാനിക്കുകയായിരുന്നു.
advertisement
കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒരു ഉദ്യോഗസ്ഥനുമാണ് വിവാഹത്തിൽ പങ്കെടുത്തത്. നല്ല വസ്ത്രങ്ങൾ ധരിച്ചും മേക്കപ്പ് ചെയ്തും എത്തണമെന്ന് മരിയയോട് ആശുപത്രി അധികൃതർ പറഞ്ഞിരുന്നു. എന്നാൽ തന്റെ വിവാഹമാണ് നടക്കാൻ പോകുന്നതെന്ന് മരിയയ്ക്ക് അറിയില്ലായിരുന്നു. എന്നാൽ ആശുപത്രിയിൽ ജോൺസണിന്റെ മുറിയിലെ ഒരുക്കങ്ങൾ കണ്ട് അത്ഭുതപ്പെട്ട് നിന്ന അവളോട് ജോൺസൺ തന്നെ വിവാഹക്കാര്യം പറഞ്ഞു. ''വിവാഹത്തിൽ ഞാൻ വളരെ സന്തോഷവതിയാണ്, കാരണം ഞാൻ സ്‌നേഹിക്കുന്ന പുരുഷനോടൊപ്പം എനിക്ക് എന്നന്നേക്കും ഒരുമിച്ച് കഴിയാൻ സാധിക്കും.'' എന്നും മരിയ കൂട്ടിച്ചേർത്തു.
advertisement
നിയമപരമായ രേഖകൾ പ്രകാരം ഇവരുടെ വിവാഹ തീയതി ഒക്ടോബർ 22 എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജോൺസൺ ആശുപത്രിയിൽ നിന്ന് വിട്ട്, വിവാഹത്തിന്റെ ഔദ്യോഗിക കാര്യങ്ങൾ ചെയ്തത് ആ ദിവസമായിരുന്നു. നിലവിൽ വീട്ടിൽ വിശ്രമിക്കുന്ന ജോൺസന്റെ ആരോഗ്യനില മെച്ചപ്പെട്ടു വരുകയാണ്. എങ്കിലും ഇപ്പോഴും അദ്ദേഹം ഓക്‌സിജൻ സിലണ്ടർ ഉപയോഗിക്കുന്നുണ്ട്. അദ്ദേഹം പൂർണമായി സുഖം പ്രാപിച്ച ശേഷം മറ്റൊരു വിവാഹ ചടങ്ങ് നടത്തണമെന്നാണ് ദമ്പതികളുടെ ഇപ്പോഴെത്തെ ആഗ്രഹം.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 06, 2021 4:01 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Covid 19 | കോവിഡുമായി ആഴ്ച്ചകളോളം നീണ്ട പോരാട്ടത്തിനൊടുവിൽ യുവാവിന് ആശുപത്രി കിടക്കയിൽ വിവാഹം