'ഒരു പെട്രോള്‍ പമ്പും 130 ഏക്കര്‍ സ്ഥലവും'; വരന് 15 കോടി രൂപയുടെ വിവാഹ സമ്മാനം

Last Updated:

വധുവിന്റെ കുടുംബം വരന് നല്‍കുന്ന സമ്മാനങ്ങള്‍ ഏതൊക്കെയെന്ന് ഒരാള്‍ മൈക്കിലൂടെ പ്രഖ്യാപിക്കുന്നത് സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയില്‍ കാണാം

News18
News18
വിവാഹ ആഘോഷങ്ങളും അലങ്കാരങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. വിവാഹ ദിവസം ഡിജെ പ്ലേ ചെയ്ത പാട്ട് കേട്ട് പൂര്‍വ്വകാമുകിയെ ഓര്‍മ്മ വന്ന വരന്‍ വിവാഹം ഉപേക്ഷിച്ച് മടങ്ങിയ സംഭവവും അടുത്തിടെയാണ് വൈറലായത്. വിവാഹവുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങള്‍ക്ക് വലിയ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കാറുള്ളത്.
വിവാഹ ആചാരങ്ങളും ചടങ്ങുകളും വരന്റെയും വധുവിന്റെയും നൃത്തമായാലും സുഹൃത്തുക്കളുടെ ആഘോഷമായാലും ഒക്കെ പെട്ടെന്ന് സോഷ്യല്‍ മീഡിയ ഏറ്റെടുക്കാറുണ്ട്. ഓരോ സ്ഥലങ്ങളിലും വിവാഹ ആചാരങ്ങളും ആഘോഷങ്ങളുമൊക്കെ വ്യത്യസ്തമാണ്. വടക്കേന്ത്യയിലെ വിവാഹ ആചാരങ്ങളോ ആഘോഷങ്ങളോ അല്ല കേരളത്തിൽ. മതപരമായും ചടങ്ങുകൾക്കും ആഘോഷങ്ങൾക്കും മാറ്റമുണ്ട്. അതുകൊണ്ടുതന്നെ ഇത്തരം വീഡിയോകൾ ആളുകൾ പെട്ടെന്ന് ഏറ്റെടുക്കും. ഒരു വിവാഹ സമ്മാനമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. വധുവിന്റെ വീട്ടുകാര്‍ വരന് നല്‍കിയ വിവാഹ സമ്മാനം കേട്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ.
advertisement
വിവാഹ ദിവസത്തെ ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. വധുവിന്റെ കുടുംബം വരന്റെ കുടുംബത്തിന് സമ്മാനം നല്‍കുന്നതാണ് വീഡിയോയിലുള്ളത്. അതിശയിപ്പിക്കുന്ന സമ്മാനമാണ് വരന് വധുവിന്റെ വീട്ടുകാര്‍ നല്‍കുന്നത്. ഈ വൈറല്‍ വീഡിയോയ്ക്ക് 19 ലക്ഷം ലൈക്കും ലഭിച്ചു. വധുവും വരനും അവരുടെ കുടുംബാംഗങ്ങളും ബന്ധുക്കളുമാണ് വീഡിയോയിലുള്ളത്.
വധുവിന്റെ കുടുംബം നല്‍കുന്ന സമ്മാനങ്ങള്‍ ഒരാള്‍ മൈക്കിലൂടെ പ്രഖ്യാപിക്കുന്നത് വീഡിയോയില്‍ കാണാം. മൂന്ന് കിലോഗ്രാം വെള്ളിയും ഒരു പെട്രോള്‍ പമ്പും 210 ബിഗാ സ്ഥലവുമാണ് വരന് സമ്മാനമായി നല്‍കുന്നത്. പരമ്പരാഗതമായി ഭൂമി അളക്കുന്ന യൂണിറ്റാണ് ബിഗാ. ഇന്ത്യയിലും ബംഗ്ലാദേശിലും നേപ്പാളിലുമാണ് സ്ഥലം അളക്കാന്‍ ഈ യൂണിറ്റ് ഉപയോഗിക്കുന്നത്. 210 ബിഗാ സ്ഥലം എന്നുപറയുമ്പോള്‍ ഏതാണ്ട് 130 ഏക്കറിലധികം വരും. ഇവയെല്ലാം കൂടി 15.65 കോടി രൂപ മൂല്യം വരുന്ന സ്വത്താണ് വരന് സമ്മാനമായി വധുവിന്റെ കുടുംബം നല്‍കിയത്.
advertisement
സോനു അജ്മീര്‍ എന്ന അക്കൗണ്ടില്‍ നിന്നാണ് ഇന്‍സ്റ്റഗ്രാമില്‍ ഈ വീഡിയോ പങ്കുവെച്ചത്. പെട്ടെന്ന് വൈറലായ വീഡിയോയുടെ താഴെ നിരവധി കമന്റുകളും വന്നു. ഇത്രയും വിലമതിക്കുന്ന സമ്മാനങ്ങള്‍ നല്‍കുന്നുണ്ടെങ്കില്‍ വിവാഹത്തിന്റെ ആവശ്യമെന്താണ് എന്നായിരുന്നു ഒരു ഉപയോക്താവിന്റെ കമന്റ്. വധുവിന് ഈ സ്വത്ത് ഉപയോഗിച്ച് സ്വതന്ത്രമായ ജീവിതം കെട്ടിപ്പടുക്കാമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
എന്നാല്‍, ഇത്തരത്തില്‍ സമ്മാനങ്ങള്‍ നല്‍കുന്നത് ആചാരത്തിന്റെ ഭാഗമാണെന്ന് ഒരാള്‍ കുറിച്ചു. വിവാഹ സമയത്ത് അമ്മാവന്‍ തന്റെ മരുമകള്‍ക്കോ അനന്തരവനോ സമ്മാനങ്ങള്‍ നല്‍കുന്ന 'ഭാത്' ആചാരത്തിന്റെ ഭാഗമാണിതെന്നും അയാള്‍ വ്യക്തമാക്കി. എന്നാല്‍, ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങള്‍ ഉണ്ടായി. ആഡംബര സമ്മാനങ്ങള്‍ സ്വീകരിച്ചതിന് വരന്റെ കുടുംബത്തെ ചിലര്‍ വിമര്‍ശിച്ചു. വധുവിന് ഈ തുക ഉപയോഗിച്ച് ലോകം ചുറ്റുന്നതുപോലെ എന്തെങ്കിലും കാര്യങ്ങള്‍ ചെയ്ത് ജീവിതം ആസ്വദിക്കാമായിരുന്നുവെന്ന് ഒരുകൂട്ടം അഭിപ്രായപ്പെട്ടു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'ഒരു പെട്രോള്‍ പമ്പും 130 ഏക്കര്‍ സ്ഥലവും'; വരന് 15 കോടി രൂപയുടെ വിവാഹ സമ്മാനം
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement