എലിസബത്ത് രാജ്ഞിയുടെ വിവാഹ കേക്കിന്റെ ഒരു കഷണം 80 വർഷങ്ങൾക്കു ശേഷം ലേലം ചെയ്തത് 2 ലക്ഷം രൂപയ്ക്ക്

Last Updated:

എലിസബത്ത് രാജ്ഞിയും ഫിലിപ്പ് രാജകുമാരനും 1947 നവംബർ 20നാണ് വിവാഹിതരായത്

ഇംഗ്ലണ്ടിലെ എലിസബത്ത് രാജ്ഞിയും ഫിലിപ്പ് രാജകുമാരനും തമ്മിൽ 1947 നവംബർ 20ന് നടന്ന വിവാഹത്തിന് വിളമ്പിയ കേക്കിന്റെ ഒരു കഷണം 80 വർഷങ്ങൾക്കിപ്പുറം ലേലത്തിൽ വിറ്റു പോയത് 2 ലക്ഷം രൂപയ്ക്ക്. 1947 നവംബർ 20ന് വെസ്റ്റ് മിനിസ്റ്റർ ആബിയിലെത്തിയ അതിഥികൾക്ക് വിളമ്പിയ കേക്കിന്റെ ഒരു കഷ്ണമാണ് 2 ലക്ഷം രൂപയ്ക്ക് (2200 യൂറോ) വിറ്റു പോയത്. സ്കോട്ലൻഡിലെ ഒരു വീട്ടിലെ കട്ടിലിനടിയിൽ നിന്നാണ്  കേക്കിന്റെ ഒരു കഷണം കണ്ടെത്തിയത്.
500 യൂറോ(54000 രൂപ) ആയിരുന്നു ലേലത്തിൽ കേക്ക് കഷണത്തിന്റെ മതിപ്പുവില. കേക്ക് കഷണം ഇനി കഴിക്കാനാകില്ലെങ്കിലും വളരെ സൂക്ഷ്മമായി അതിന്റെ യഥാർത്ഥ ബോക്സിലായിരുന്നു സൂക്ഷിച്ചിരുന്നത്.ചൈനയിൽ നിന്നുള്ള ആളാണ് കേക്കിന്റെ കഷണം ലേലത്തിൽ വാങ്ങിയത്. 
എഡിൻബർഗിലെ ഹോളിറൂഡ് ഹൌസിലെ ഹൌസ് കീപ്പറായ മാരിയൺ പോൾസണിണിന്റെ സേവനങ്ങൾക്കുള്ള നന്ദി സൂചകമായി സമ്മാനമായാണ് ബക്കിംഗ്ഹാം കൊട്ടാരത്തിൽ നിന്നും രാജകീയ ദമ്പതികളുടെ പ്രത്യേക സമ്മാനമായി കേക്ക് കഷണം അയച്ചു കൊടുത്തത്. 1980ൽ മരിക്കുന്നതു വരെ മാരിയൺ പോൾസൺ കേക്ക് കഷണം സൂക്ഷിച്ചു വച്ചു. മാരിയൻ പോൾസിന്റെ കട്ടിലിനടിയിൽ നിന്നാണ് കേക്കിന്റെ കഷണം കണ്ടെത്തിയത് അതിനോടൊപ്പം തന്നെ എലിസബത്ത് രാജ്ഞി പോൾസണിനെഴുതിയ ഒരു കത്തും കണ്ടെത്തിയിരുന്നു. പോൾസണിന്റെ ഡെസേർട്ട് സർവീസിനെ പ്രശംസിച്ചു കൊണ്ടുള്ള കത്ത് ആയിരുന്നു അത്. പോൾസണിന്റെ സേവനങ്ങളിൽ ഇരുവരും വളരെയധികം സന്തോഷിക്കുന്നെന്ന് രാജ്ഞി കത്തിലെഴുതി.
advertisement
എലിസബത്ത് രാജ്ഞിയുടെയും ഫിലിപ്പ് രാജകുമാരന്റെയും യഥാർത്ഥ വിവാഹ കേക്കിന് ഒമ്പത് അടിയോളം പൊക്കമുണ്ടായിരുന്നു. നാല് ലെയറുകളുള്ള കേക്ക് ദീർഘകാലം സൂക്ഷിച്ചു വെയ്ക്കുന്നതിനായി ആൾക്കഹോൾ ചേർത്തായിരുന്നു ഉണ്ടാക്കിയത്. അഞ്ചു വർഷത്തിനുശേഷം 1952 ഫെബ്രുവരി ആറിന് കിംഗ് ജോർജ് ആറാമന്റെ മരണത്തെ തുടർന്ന് എലിസബത്ത് ഇംഗ്ളണ്ടിന്റെ രാജ്ഞിയായി സ്ഥാനാരോഹണം നടത്തി.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
എലിസബത്ത് രാജ്ഞിയുടെ വിവാഹ കേക്കിന്റെ ഒരു കഷണം 80 വർഷങ്ങൾക്കു ശേഷം ലേലം ചെയ്തത് 2 ലക്ഷം രൂപയ്ക്ക്
Next Article
advertisement
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement