Vinayakan|എന്റെ ഭാഗത്തുനിന്നുണ്ടായ എല്ലാ നെഗറ്റീവ് എനർജികൾക്കും പൊതുസമൂഹത്തോട് മാപ്പ് ചോദിക്കുന്നു; വിനായകൻ

Last Updated:

മദ്യലഹരിയിൽ അയൽവാസിക്ക് നേരെ അസഭ്യവർഷവും നടത്തുന്ന നടന്റെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു

News18
News18
വിവാദങ്ങൾക്കിടെ പ്രതികരിച്ച് നടൻ വിനായകൻ. തന്റെ ഭാ​ഗത്തു നിന്നു‌ണ്ടായ എല്ലാ നെഗറ്റീവ് എനർജികൾക്കും പൊതുസമൂഹത്തോട് മാപ്പ് ചോദിക്കുന്നുവെന്ന് വിനായകൻ. സിനിമ നടൻ എന്ന നിലയിലും വ്യക്തി എന്ന നിലയിലും പല വിഷയങ്ങളും കൈകാര്യം ചെയ്യാൻ തനിക്ക് പറ്റുന്നില്ലെന്നും തന്റെ ഭാഗത്തുനിന്നുണ്ടായ എല്ലാ നെഗറ്റീവ് എനർജികൾക്കും പൊതുസമൂഹത്തോട് മാപ്പ് ചോദിക്കുന്നു. ചർച്ചകൾ തുടരട്ടെയെന്നും വിനായകൻ. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് നടന്റെ പ്രതികരണം.
മദ്യലഹരിയിൽ അയൽവാസിക്ക് നേരെ അസഭ്യവർഷവും നടത്തുന്ന നടന്റെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്ന് വിനായകൻ അസഭ്യവർഷം നടത്തുന്നത് വീഡിയോയിൽ കാണാം. ദൃശ്യങ്ങൾ ലഭിച്ചതായി എറണാകുളം നോർത്ത് പൊലീസ് പറഞ്ഞു. പരാതി കിട്ടിയാൽ കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു.
ALSO READ: നടൻ വിനായകൻ വീണ്ടും വിവാദത്തിൽ; മദ്യലഹരിയിൽ അയൽവാസിക്കുനേരെ അസഭ്യവർഷം; വീഡിയോ പ്രചരിക്കുന്നു
ഫ്ലാറ്റിലെ ബാൽക്കണിയിൽ നിൽക്കുന്ന വിനായകന്റെ ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. സഭ്യതയുടെ അതിർവരമ്പ് ലംഘിച്ചെന്നു ചൂണ്ടിക്കാട്ടി വിമർശനവുമായി നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. നടന്റെ സ്വന്തം ഫ്ലാറ്റിൽ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നതെന്നാണു സൂചന. ചർച്ചകൾ മുറുകുന്നതിനെയാണ് ഇപ്പോൾ പ്രതികരണവുമായി രം​ഗത്തെത്തിയിരിക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Vinayakan|എന്റെ ഭാഗത്തുനിന്നുണ്ടായ എല്ലാ നെഗറ്റീവ് എനർജികൾക്കും പൊതുസമൂഹത്തോട് മാപ്പ് ചോദിക്കുന്നു; വിനായകൻ
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement