'ലെസ്ബിയൻ എന്ന് ആരെയും കളിയാക്കേണ്ട ആവശ്യമില്ല, അങ്ങനെ ജീവിക്കാൻ ആ​ഗ്രഹിക്കുന്നവർ ജീവിക്കട്ടെ'- മഞ്ജു പത്രോസ്

Last Updated:

ലെസ്ബിയൻ ആയിട്ടുള്ളവരെ നോക്കി വാ പിളർന്ന് നിൽക്കേണ്ട ആവശ്യമില്ലെന്നാണ് നടി പറയുന്നത്

News18
News18
മിനി സ്ക്രീനിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തി ബി​ഗ് സ്ക്രീനിലും ഒരിടം കണ്ടെത്തിയ നടിയാണ് മഞ്ജു പത്രോസ്. നടിയുടെ ഏറ്റവും അടുത്ത സുഹൃത്താണ് സിമി സാബു. റിയാലിറ്റി ഷോയിലൂടെയാണ് ഇരുവരും സുഹൃത്തുക്കളായത്. ഇരുവരുടെയും സൗഹൃദത്തെ സംബന്ധിച്ച നിരവധി കമന്റുകൾ സോഷ്യൽമീഡിയയിൽ നിറയാറുണ്ട്.
ഇത് സംബന്ധിച്ചുള്ള കമന്റുകൾക്ക് മറുപടി നൽകിയിരിക്കുകയാണ് മഞ്ജു പത്രോസ്. പണ്ടൊക്കെ ഒരു ആൺ കുട്ടിയും പെൺകുട്ടിയും സംസാരിക്കുമ്പോൾ എന്താണെന്ന് നോക്കിയിരുന്നവരുണ്ട്. ഇന്ന് ഒരു സ്ത്രീയും സ്ത്രീയും സംസാരിച്ചാലും എന്താണെന്ന് നോക്കും. വളരെ ഊർജസ്വലവും പോസറ്റീവ് എനർജി നൽകുന്നതുമായ ഒരു സൗഹൃദത്തെ സൗഹൃദമായി കാണാൻ കഴിയാത്ത ഒരു സമൂഹമായി നമ്മൾ അധഃപതിച്ചു കഴിഞ്ഞുവെന്നാണ് മഞ്ജു പത്രോസ് പറയുന്നത്.
വീട്ടിലെ എല്ലാ ഉത്തരവാദിത്വങ്ങളും കൃത്യമായി നിർവഹിച്ചതിന് ശേഷമാണ് സ്വന്തം സന്തോഷങ്ങൾക്ക് വേണ്ടി സമയം കണ്ടെത്തുകയാണ്. അതൊന്നും ആളുകൾക്ക് അംഗീകരിക്കാൻ സാധിക്കുന്നില്ല. ലെസ്ബിയൻസ് എന്ന് പറഞ്ഞ് നിരവധി കമന്റുകൾ പ്രത്യക്ഷപ്പെടുന്നുണ്ടെന്നും മഞ്ജു പറഞ്ഞു. ലെസ്ബിയൻസ് എന്ന് പറഞ്ഞ് ആരെയും കളിയാക്കേണ്ട ആവശ്യമില്ലെന്നാണ് നടിയുടെ വാക്കുകൾ.
advertisement
ലെസ്ബിയനായി ജീവിക്കാൻ ആ​ഗ്രഹിക്കുന്നവർ അങ്ങനെ തന്നെ ജീവിക്കട്ടെ. താൻ അങ്ങനെയല്ല എന്നതിനാൽ തന്നെ അങ്ങനെ വിളിക്കണ്ട. ലെസ്ബിയൻ ആയിട്ടുള്ളവരെ നോക്കി വാ പിളർന്ന് നിൽക്കേണ്ട ആവശ്യമില്ലെന്നാണ് നടി പറയുന്നത്. തന്റെ മകനോട് ഐഡന്റിയിൽ ഏന്തെങ്കിലും സംശയമുടലെടുത്താൽ തന്നോട് പറയണമെന്നും അമ്മ സഹായിക്കാമെന്നും പറഞ്ഞിട്ടുണ്ടെന്നും മഞ്ജു വ്യക്തമാക്കി.
എന്റെ മകനെ എനിക്ക് അം​ഗീകരിക്കാതിരിക്കാൻ സാധിക്കില്ലല്ലോ. ഇത് വൈകല്യമോ രോ​ഗമോ ഒന്നുമല്ല, അത് അം​ഗീകരിക്കാൻ സമൂഹത്തിനാണ് കഴിയാത്തതെന്നും മഞ്ജു കൂട്ടിച്ചേർത്തു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'ലെസ്ബിയൻ എന്ന് ആരെയും കളിയാക്കേണ്ട ആവശ്യമില്ല, അങ്ങനെ ജീവിക്കാൻ ആ​ഗ്രഹിക്കുന്നവർ ജീവിക്കട്ടെ'- മഞ്ജു പത്രോസ്
Next Article
advertisement
രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ സന്ദര്‍ശനം; ശബരിമലയിൽ തീർത്ഥാടകർക്ക് നിയന്ത്രണം
രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ സന്ദര്‍ശനം; ശബരിമലയിൽ തീർത്ഥാടകർക്ക് നിയന്ത്രണം
  • രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ശബരിമല സന്ദർശനത്തെ തുടർന്ന് തീർത്ഥാടകർക്ക് നിയന്ത്രണം ഏർപ്പെടുത്തി.

  • രാഷ്ട്രപതി 22ന് വൈകിട്ട് 3 മണിക്ക് ശബരിമല സന്നിധാനത്ത് എത്തുമെന്ന് അറിയിപ്പ് ലഭിച്ചു.

  • 17ന് നട തുറക്കുമ്പോൾ തീർത്ഥാടകർക്ക് വെർച്വൽ ക്യൂ ബുക്ക് ചെയ്യാൻ മാത്രമേ അനുവദിച്ചിട്ടുള്ളൂ.

View All
advertisement