യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട സഹോദരിപുത്രന് നടി സജിത മഠത്തിലിന്റെ വികാരഭരിതമായ കുറിപ്പ്

Last Updated:

Sajitha Madathil Facebook post | ''നമുക്കിനി രാഷ്ട്രീയ ചർച്ചകൾ നടത്തണ്ട വാവേ… നിയമം പഠിക്കാൻ റാങ്കുമായി പുറപ്പെട്ട നീയിനി, നിയമത്തിന്റെ കുരുക്കഴിച്ച്,, അഴിച്ച്! ഇനി എത്ര നാൾ?''

സഹോദരി പുത്രൻ അലൻ ഷുഹൈബിനെതിരെ യുഎപിഎ ചുമത്തിയ സംഭവത്തില്‍ വികാരഭരിതമായ ഫേസ്ബുക്ക് പോസ്റ്റുമായി നടി സജിത മഠത്തില്‍. മാവോയിസ്റ്റ് അനുകൂല ലഘുലേഖകള്‍ കണ്ടെത്തിയെന്നാരോപിച്ചാണ് കോഴിക്കോട് സ്വദേശികളായ അലനെയും താഹ ഫസലിനെയും പൊലീസ് അറസ്റ്റ് ചെയ്‌ത്‌ യുഎ‌പിഎ ചുമത്തിയത്. ഇരുവരും സിപിഎം അംഗങ്ങളാണ്. അറസ്റ്റ് ഭരണകൂട ഭീകരതയാണെന്നാണ് അലനും ബന്ധുക്കളും പറയുന്നത്. നിയമവിദ്യാർഥിയാണ് അലൻ.
Also Read- 'പിണറായിയുടെ കമ്യൂണിസം സ്റ്റാലിനിസത്തേക്കാള്‍ ഭീകരം': ചെന്നിത്തല
“അലന്‍ വാവേ, വല്യമ്മക്കും അമ്മക്കും ഉറക്കം വരുന്നില്ല. നിന്റെ നീളം ഉതുക്കാന്‍ തക്കവണ്ണം പണിയിച്ച കട്ടിലില്‍ ഞങ്ങള്‍ നിശ്ശബ്ദരായി ഇരിക്കുകയാണ്. നിലത്ത് കിടന്നാല്‍ പുറംവേദന വരുമെന്ന് നീ പറയാറില്ലെ?” സജിത മഠത്തിലിന്റെ എഴുത്ത് ആരംഭിക്കുന്നത് ഇങ്ങനെയാണ്. “നമുക്കിനി രാഷ്ട്രീയ ചര്‍ച്ചകള്‍ നടത്തണ്ട വാവേ… നിയമം പഠിക്കാന്‍ റാങ്കുമായി പുറപ്പെട്ട നീയിനി, നിയമത്തിന്റെ കുരുക്കഴിച്ച്,, അഴിച്ച്! ഇനി എത്ര നാള്‍? പെട്ടെന്ന് തിരിച്ച് വായോ!” റെഡ് വളണ്ടിയർ യൂണിഫോം ധരിച്ച അലന്റെ ഫോട്ടോ ഷെയർ ചെയ്‌ത്‌ സജിത എഴുതുന്നു.
advertisement
കുറിപ്പിന്റെ പൂർണരൂപം
“അലൻ വാവേ
വല്യമ്മക്കും അമ്മക്കും ഉറക്കം വരുന്നില്ല.
നിന്റെ നീളം ഉതുക്കാൻ തക്കവണ്ണം പണിയിച്ച കട്ടിലിൽ ഞങ്ങൾ നിശ്ശബ്ദരായി ഇരിക്കുകയാണ്.
നിലത്ത് കിടന്നാൽ പുറംവേദന വരുമെന്ന് നീ പറയാറില്ലെ?
നാളെ നിന്നെ വിയ്യൂർ ജയിലിലേക്ക് കൊണ്ടു പോകും. നിനക്കായി വസ്ത്രങ്ങൾ എടുത്തു വെക്കുമ്പോൾ നിന്റെ ചുവന്ന മുണ്ടുകൾ എന്നെ ഭയപ്പെടുത്തുന്നതു പോലെ! ഇനി വെള്ളമുണ്ടുകൾ മതിയല്ലെ?
advertisement
രാത്രി പുസ്തകം വായിച്ചു ഉറങ്ങണ്ടെ? ഏത് പുസ്തമാണ് ബാഗിൽ വെക്കേണ്ടത്? അല്ലെങ്കിൽ നീ ഇനി ഒന്നും വായിക്കണ്ട! പുസ്തകം നിനക്ക് എത്തിക്കാൻ തന്നെ ഭയം തോന്നുന്നു.
നമുക്കിനി രാഷ്ട്രീയ ചർച്ചകൾ നടത്തണ്ട വാവേ… നിയമം പഠിക്കാൻ റാങ്കുമായി പുറപ്പെട്ട നീയിനി, നിയമത്തിന്റെ കുരുക്കഴിച്ച്,, അഴിച്ച്! ഇനി എത്ര നാൾ?
പെട്ടെന്ന് തിരിച്ച് വായോ!
നിന്റെ കരുതലില്ലാതെ
അനാഥമായ ഞങ്ങൾ!”
വിദ്യാര്‍ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയ സംഭവത്തില്‍ സര്‍ക്കാരിനും പൊലീസിനും എതിരെ വ്യാപകവിമർശനങ്ങളാണ് ഉയരുന്നത്. സർക്കാർ എല്ലാ ജനാധിപത്യ മര്യാദകളും ലംഘിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുൾപ്പടെയുള്ള പ്രതിപക്ഷനേതാക്കൾ ആരോപിച്ചു. വിദ്യാർഥികളെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തത് ശരിയായ നടപടിയായില്ലെന്ന് പറഞ്ഞു സിപിഎം പോളിറ്റ് ബ്യുറോ അംഗം എം.എ ബേബിയും സിപിഐ സെക്രട്ടറി കാനം രാജേന്ദ്രനും രംഗത്തെത്തി.
advertisement
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട സഹോദരിപുത്രന് നടി സജിത മഠത്തിലിന്റെ വികാരഭരിതമായ കുറിപ്പ്
Next Article
advertisement
Love Horoscope January 13 | ശ്രദ്ധാപൂർവം ആശയവിനിമയം നടത്തുക ;  ഐക്യം നിലനിർത്താൻ  ശ്രമിക്കണം : ഇന്നത്തെ പ്രണയഫലം അറിയാം
Love Horoscope January 13 | ശ്രദ്ധാപൂർവം ആശയവിനിമയം നടത്തുക; ഐക്യം നിലനിർത്താൻ ശ്രമിക്കണം: ഇന്നത്തെ പ്രണയഫലം അറിയാം
  • ആശയവിനിമയവും ക്ഷമയും പ്രണയത്തിൽ പ്രധാനമാണ്

  • ധനു രാശിക്കാർക്ക് പുതിയ പ്രണയ അവസരങ്ങൾക്കും സാധ്യത

  • മീനം രാശിക്കാർ ഐക്യം നിലനിർത്താനും തിടുക്കം ഒഴിവാക്കാനും ശ്രദ്ധിക്കണം

View All
advertisement