• HOME
  • »
  • NEWS
  • »
  • buzz
  • »
  • ട്വിറ്ററിൽ തെന്നിവീണ് ശശി തരൂർ; നെഹ്റുവിനെയും അയ്യങ്കാളിയെയും തിരിച്ചറിയാതെ ട്വീറ്റ്

ട്വിറ്ററിൽ തെന്നിവീണ് ശശി തരൂർ; നെഹ്റുവിനെയും അയ്യങ്കാളിയെയും തിരിച്ചറിയാതെ ട്വീറ്റ്

കുട്ടികൾ വസ്ത്രം ധരിച്ചിരിക്കുന്നത് നെഹ്റുവിനെയും അയ്യങ്കാളിയെയും പോലെയാണെന്നും എന്നാൽ അത് തിരിച്ചറിയാൻ ശശി തരൂരിന് കഴിഞ്ഞില്ലെന്നും കമന്‍റുകൾ കുറ്റപ്പെടുത്തുന്നു.

shashi tharoor

shashi tharoor

  • News18
  • Last Updated :
  • Share this:
    തിരുവനന്തപുരം: ട്വിറ്ററിൽ വീണ്ടും അബദ്ധം പിണഞ്ഞ് മുതിർന്ന കോൺഗ്രസ് നേതാവും ലോക് സഭ എം പിയുമായ ശശി തരൂർ. 'ഹിന്ദു-മുസ്ലിം ഐക്യത്തിന്‍റെ ആൾരൂപമായി വേഷമിട്ട രണ്ട് തിരുവനന്തപുരം കുട്ടികൾ!' എന്ന പേരിൽ പങ്കുവെച്ച ട്വീറ്റാണ് അബദ്ധമായത്.

    ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്‍റെയും സാമൂഹ്യ പരിഷ്കർത്താവായ അയ്യങ്കാളിയുടെയും വേഷം ധരിച്ചെത്തിയ കുട്ടികൾക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചു കൊണ്ടാണ് ശശി തരൂർ ഇങ്ങനെ കുറിച്ചത്. എന്നാൽ, എം പിയെ തിരുത്തിയുള്ള കമന്‍റുകളാണ് ട്വീറ്റിന് ലഭിച്ചിരിക്കുന്നത്.





    കുട്ടികൾ വസ്ത്രം ധരിച്ചിരിക്കുന്നത് നെഹ്റുവിനെയും അയ്യങ്കാളിയെയും പോലെയാണെന്നും എന്നാൽ അത് തിരിച്ചറിയാൻ ശശി തരൂരിന് കഴിഞ്ഞില്ലെന്നും കമന്‍റുകൾ കുറ്റപ്പെടുത്തുന്നു.

    മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ എം. കമലം അന്തരിച്ചു

    ഇത് ആദ്യമായല്ല ശശി തരൂരിന് ട്വിറ്ററിൽ അബദ്ധം പറ്റുന്നത്. നേരത്തെ ഇന്ത്യയുടെ തെറ്റായ ഭൂപടം ട്വിറ്ററിൽ ഷെയർ ചെയ്തത് ട്രോളുകൾക്ക് ഇടയാക്കിയിരുന്നു. കോഴിക്കോട് ഡിസിസി സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചിന്‍റെ അറിയിപ്പ് പോസ്റ്റിലായിരുന്നു തെറ്റായ ഭൂപടം ഉള്‍ക്കൊള്ളിച്ചത്. പാക് അധീന കാശ്മീര്‍ ഒഴിവാക്കിക്കൊണ്ടുള്ള ഇന്ത്യയുടെ ഭൂപടമായിരുന്നു അന്ന് തരൂര്‍ പോസ്റ്റ് ചെയ്തത്‌. ഇതിനെതിരെ വിമർശനം ഉയർന്നതോടെ ട്വീറ്റ് പിൻവലിച്ച് വിശദീകരണവുമായി തരൂർ എത്തിയിരുന്നു.

    നേരത്തെ, കസബ വിവാദത്തിൽ നടി പാർവതിയെ പിന്തുണച്ച് ട്വീറ്റ് ചെയ്തപ്പോഴും തരൂരിന് അബദ്ധം സംഭവിച്ചിരുന്നു. പാർവതി ടി കെയെ ടാഗ് ചെയ്യേണ്ടതിനു പകരം പാർവതി നായരെ ആയിരുന്നു അദ്ദേഹം ടാഗ് ചെയ്തത്. കമന്‍റിൽ ചിലർ ഇക്കാര്യം ചൂണ്ടിക്കാട്ടിയതിനെ തുടർന്ന് അദ്ദേഹം ട്വീറ്റ് തിരുത്തിയിരുന്നു.
    Published by:Joys Joy
    First published: