83 ാം വയസ്സിൽ അച്ഛനായി; ആൺകുഞ്ഞിന് ജന്മം നൽകി അൽ പച്ചീനോയുടെ കാമുകി

Last Updated:

29 കാരിയായ കാമുകി നൂർ അൽഫലാ ആൺകുഞ്ഞിന് ജന്മം നൽകി

 Al Pacino, Noor Alfallah
Al Pacino, Noor Alfallah
ഒടുവിൽ കാത്തിരിപ്പിനു വിരാമമായി. 83ാം വയസ്സിൽ അച്ഛനായ സന്തോഷത്തിൽ അമേരിക്കൻ നടൻ അൽ പച്ചീനോ. 29 കാരിയായ കാമുകി നൂർ അൽഫലാ ആൺകുഞ്ഞിന് ജന്മം നൽകിയതായി വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അൽ പച്ചീനോയുടെ നാലാമത്തെ കുഞ്ഞാണിത്. നൂർ ഫലായുമായുള്ള ബന്ധത്തിൽ ആദ്യത്തേതും.
റോമൻ പച്ചീനോ എന്നാണ് കുഞ്ഞിന് പേര് നൽകിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. എൺപത്തിമൂന്നാം വയസ്സിൽ ഇതിഹാസ താരം വീണ്ടും അച്ഛനാകുന്നുവെന്ന വാർത്ത വലിയ രീതിയിൽ ചർച്ചയായിരുന്നു. ജനിക്കാനിരിക്കുന്ന കുഞ്ഞ് തനിക്ക് വളരെ സ്പെഷ്യൽ ആണെന്നായിരുന്നു അൽ പച്ചീനോയുടെ പ്രതികരണം.
advertisement
പച്ചീനോയുടെ മൂത്ത മകൾ ജൂലി മേരിയ്ക്ക് 33 വയസ്സാണ് പ്രായം. ജാൻ ടറന്റാണ് ജൂലി മേരിയുടെ അമ്മ. മുൻ കാമുകിയായ ബെവേർലി ഡി ആഞ്ചലോയിൽ 22 വയസ്സുള്ള ആന്റൺ, ഒലീവിയ എന്ന ഇരട്ടക്കുട്ടികളുമുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
83 ാം വയസ്സിൽ അച്ഛനായി; ആൺകുഞ്ഞിന് ജന്മം നൽകി അൽ പച്ചീനോയുടെ കാമുകി
Next Article
advertisement
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement