Independence day | ത്രിവർണ്ണ പതാക ഉയർത്തുന്ന വൃദ്ധദമ്പതികൾ; സ്വാതന്ത്ര്യ ദിനത്തിൽ ചിത്രം പോസ്റ്റ് ചെയ്ത് ആനന്ദ് മഹീന്ദ്ര
- Published by:Amal Surendran
- news18-malayalam
Last Updated:
സ്വാതന്ത്ര്യ ദിനത്തിൽ എന്തിനാണ് ഇത്ര ബഹളം എന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടെങ്കിൽ, ഈ രണ്ട് ആളുകളോട് ചോദിച്ചു നോക്കൂ. ഏതൊരു വലിയ പ്രഭാഷണത്തേക്കാളും നന്നായി അവർ അത് വിശദീകരിച്ചു തരും.
ഇന്ത്യ ഇന്ന് 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ, ബിസിനസ് ലെജന്റ് ആനന്ദ് മഹീന്ദ്ര തന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ ഏറെ ഹൃദയസ്പർശിയായ ഒരു ചിത്രം പങ്കുവെച്ചു. ദേശീയ പതാക ഉയർത്താൻ പ്രായമായ ദമ്പതികൾ പാടുപെടുന്നതാണ് ചിത്രത്തിൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ “ഹർ ഘർ തിരംഗ” ക്യാമ്പയിനിന്റെ ഭാഗമായി രാജ്യത്ത് എല്ലാ വീട്ടിലും ത്രിവർണ്ണ പതാക ഉയർത്തുന്നുണ്ട്.
“സ്വാതന്ത്ര്യ ദിനത്തിൽ എന്തിനാണ് ഇത്ര ബഹളം എന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടെങ്കിൽ, ഈ രണ്ട് ആളുകളോട് ചോദിച്ചു നോക്കൂ. ഏതൊരു വലിയ പ്രഭാഷണത്തേക്കാളും നന്നായി അവർ അത് വിശദീകരിച്ചു തരും. ജയ് ഹിന്ദ്,” ചിത്രത്തിന്റെ അടിക്കുറിപ്പായി അദ്ദേഹം കുറിച്ചു.
അപ്‌ലോഡ് ചെയ്‌തതിനുശേഷം, ചിത്രം വൈറലാകുകയും 100K ലൈക്കുകൾ നേടുകയും ചെയ്‌തു. “മറ്റുള്ളവരേക്കാൾ ദേശസ്‌നേഹം എനിക്കുണ്ടെന്ന് കരുതിയിരുന്ന ഞാൻ ഒരു നിമിഷം ഈ ചിത്രം കണ്ട് ലജ്ജിച്ചുപോയി. Ooooooo my maa Salute to you and your husband,” ഒരു ട്വിറ്റർ ഉപയോക്താവ് എഴുതി, മറ്റൊരാൾ എഴുതി, “ഇതുകൊണ്ടാണ് ഹർ ഘർ തിരംഗ പോലെയുള്ള ഇത്തരം ക്യാമ്പെയ്‌നുകളെ ഞാൻ അഭിനന്ദിക്കുന്നത്. ഞങ്ങൾക്കിത് ഇത്തരം നിമിഷങ്ങൾ നൽകുന്നു എനിക്ക് ചുറ്റുമുള്ള എല്ലാ വീടുകളിലും ത്രിവർണ്ണ പതാകകൾ നിറയുന്നു.”
advertisement
ഇന്ത്യയുടെ സ്വാതന്ത്ര്യദിനാഘോഷം രാജ്യത്ത് മാത്രം ഒതുങ്ങിനിൽക്കുന്നതല്ലെന്നും ലോകമെമ്പാടും അതിന് സാക്ഷ്യം വഹിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ മഹാത്മാഗാന്ധി, ബിആർ അംബേദ്കർ, വീർ സവർക്കർ തുടങ്ങിയ മഹാനേതാക്കളുടെ പങ്ക് പ്രധാനമന്ത്രി മോദി അനുസ്മരിച്ചു. കൂടാതെ രാജ്യത്തിന്റെ സ്വാതന്ത്ര്യസമരത്തിൽ മഹത്തായ സംഭാവന നൽകിയ സ്ത്രീശക്തിയേയും പ്രകീർത്തിച്ചു.
advertisement
If you ever were wondering why such a fuss over Independence Day, just ask these two people. They will explain it better than any lecture can. Jai Hind. 🇮🇳 pic.twitter.com/t6Loy9vjkQ
— anand mahindra (@anandmahindra) August 14, 2022
കടമയുടെ പാതയിൽ ജീവൻ നൽകിയ ബാപ്പു, നേതാജി സുഭാഷ് ചന്ദ്രബോസ്, ബാബാസാഹേബ് അംബേദ്കർ, വീർ സവർക്കർ എന്നിവരോട് പൗരന്മാർ നന്ദിയുള്ളവരാണെന്ന് പ്രധാനമന്ത്രി മോദി ചെങ്കോട്ടയിൽ പറഞ്ഞു.
advertisement
25 വർഷത്തെ ലക്ഷ്യം വെച്ചുകൊണ്ട്, വികസിത ഇന്ത്യ, കൊളോണിയൽ ചിന്താഗതിയുടെ അംശം നീക്കം ചെയ്യൽ, നമ്മുടെ വേരുകളിലും ഐക്യത്തിലും പൗരന്മാർക്കിടയിലെ കർത്തവ്യ ബോധത്തിലും അഭിമാനിക്കുന്ന ‘പഞ്ച് പ്രാൻ’ അല്ലെങ്കിൽ അഞ്ച് പ്രതിജ്ഞകൾ പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചു. .
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 15, 2022 9:39 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Independence day | ത്രിവർണ്ണ പതാക ഉയർത്തുന്ന വൃദ്ധദമ്പതികൾ; സ്വാതന്ത്ര്യ ദിനത്തിൽ ചിത്രം പോസ്റ്റ് ചെയ്ത് ആനന്ദ് മഹീന്ദ്ര