ആനന്ദ് മഹീന്ദ്ര അക്സർ പട്ടേലിന്റെ കണ്ണടവച്ചു; രണ്ടാം ടി20 യിൽ ജയിച്ചു കയറി ടീം ഇന്ത്യ

Last Updated:

മത്സരം താൻ എങ്ങനെയാണ് കാണാൻ പോകുന്നതെന്ന് വിശദീകരിച്ച് ഇന്ത്യൻ താരം അക്സർ പട്ടേൽ അവസാന ടെസ്റ്റിൽ അണിഞ്ഞ സൺഗ്ലാസിന്റെ ചിത്രം സഹിതമായിരുന്നു 65 കാരനായ മഹീന്ദ്രയുടെ ട്വീറ്റ്.

രസകരമായ ട്വീറ്റുകളിലൂടെ ആളുകളെ കയ്യിലെടുക്കുന്നതിൽ കഴിവുള്ള വ്യക്തിയാണ് ഇന്ത്യയിലെ പ്രമുഖ വ്യവസായിയായ ആനന്ദ് മഹീന്ദ്ര. ട്വിറ്ററിലെ അദ്ദേഹത്തിന്റെ പല അഭിപ്രായങ്ങളും ചർച്ച ആകാറുണ്ട് അത്തരം ഒന്നായിരുന്നു ഇന്നലത്തെ ഇന്ത്യ- ഇംഗ്ലണ്ട് രണ്ടാം ടി20 യുമായി ബന്ധപ്പെട്ട് അദ്ദേഹം പങ്കുവെച്ച ട്വീറ്റ്. മത്സരം താൻ എങ്ങനെയാണ് കാണാൻ പോകുന്നതെന്ന് വിശദീകരിച്ച് ഇന്ത്യൻ താരം അക്സർ പട്ടേൽ അവസാന ടെസ്റ്റിൽ അണിഞ്ഞ സൺഗ്ലാസിന്റെ ചിത്രം സഹിതമായിരുന്നു 65 കാരനായ മഹീന്ദ്രയുടെ ട്വീറ്റ്. അഹമ്മദാബാദിലെ ടെസ്റ്റിലെ വിജയം ആഘോഷിക്കാൻ അന്ന് അക്സർ പട്ടേൽ അണിഞ്ഞ കണ്ണട വാങ്ങുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഡേ നൈറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിനെ ഇന്നിംഗ്സിനും 25 റൺസിനും ഇന്ത്യ തകർത്തതിന് പിന്നാലെ മാർച്ച് 6 ന് ആയിരുന്നു മഹീന്ദ്ര ഗ്രൂപ്പ് ചെയർമാന്റെ ട്വീറ്റ്. ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച അദ്ദേഹം സൺഗ്ലാസ് അണിഞ്ഞ് നിൽക്കുന്ന അക്സർ പട്ടേലിൻ്റെ ഫോട്ടോ സഹിതം ഇത്തരമൊരു ഗ്ലാസ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നതായി പോസ്റ്റിടുകയായിരുന്നു. കണ്ണട ഏത് ബ്രാൻഡാണെന്നും എവിടെ നിന്നാണ് ലഭിക്കുക എന്നും അദ്ദേഹം ട്വിറ്റിലൂടെ ചോദിച്ചു.
advertisement
ഞായറാഴ്ച്ച അക്സർ ഉപയോഗിച്ച് കണ്ണട തനിക്ക് ലഭിച്ചെന്ന് പറഞ്ഞ് കണ്ണടയുടെ ചിത്രം സഹിതം ആനന്ദ് മഹീന്ദ്ര പോസ്റ്റ് ചെയ്തു, കണ്ണട നൽകിയ സ്പോർട്ടിംഗ് ടൂൾ റിലിഷ് എന്ന സെല്ലർക്ക് നന്ദി പറഞ്ഞ് കൊണ്ടാണ് പോസ്റ്റ് ആരംഭിക്കുന്നത്. ഈ കണ്ണട വെച്ചാണ് ഞായറാഴ്ച്ച നടക്കുന്ന ഇന്ത്യ- ഇംഗ്ലണ്ട് രണ്ടാം ടി20 കാണുന്നത് എന്ന് പറഞ്ഞ അദ്ദേഹം ടെലിവിഷനിൽ മത്സരം കാണുമ്പോൾ ഇത്തരം ഒരു കണ്ണട വെക്കേണ്ടതില്ല എന്നതിനാൽ എനിക്ക് കിറുക്കാണെന്ന് ഭാര്യ ചിന്തിച്ചിരിക്കുമെന്നും പോസ്റ്റിൽ പറയുന്നു. എന്നാൽ കണ്ണട ധരിക്കുന്നത് ഒരു പക്ഷേ ഭാഗ്യം കൊണ്ടു വന്നാലോ എന്ന് ചോദിച്ചാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
advertisement
advertisement
advertisement
ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റിന് വലിയ പ്രതികരണമാണ് ട്വിറ്ററിൽ ലഭിച്ചത്.ഷെയർ ചെയ്തത് മുതൽ 6.6 k ലൈക്കുകളും 200 ലധികം റീട്വീറ്റുകളും പോസ്റ്റിന് ലഭിച്ചു. ആനന്ദ് മഹീന്ദ്ര അക്സറിന്റെ കണ്ണട വെച്ചതിലൂടെ ഇന്ത്യൻ ടീമിന് ഭാഗ്യം കൈവന്നുവെന്ന് പലരും അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ ശേഷിക്കുന്ന മത്സരങ്ങളിലും അദ്ദേഹം കണ്ണട വെക്കണം എന്നും ഇന്ത്യൻ ടീമിന് അനുഹ്രഹം നൽകണം എന്നും അഭിപ്രായപ്പെട്ടവരും കുറവല്ല. കണ്ണടയുടെ ചിത്രത്തിന് പകരം കണ്ണടവെച്ചു കൊണ്ടുള്ള ചിത്രമായിരുന്നു ട്വിറ്ററിൽ പങ്കു വെക്കേണ്ടി ഇരുന്നത് എന്നായിരുന്നു മറ്റൊരു കൂട്ടരുടെ പരിഭവം.
advertisement
advertisement
ആദ്യ ടി20 യിലെ പരാജയത്തിന് ശേഷം തകർപ്പൻ ജയമാണ് രണ്ടാം ടി20 യിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ നേടിയത്. ഫോമിലേക്ക് തിരിച്ചെത്തിയ വിരാട് കോഹ്ലിയുടെയും യുവതാരം ഇഷാൻ കിഷൻ്റെയും അർദ്ധ സെഞ്ച്വറിയുടെ കരുത്തിൽ 7 വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. അഞ്ച് മത്സരങ്ങളുടെ പരമ്പര ഇപ്പോൾ 1-1 എന്ന നിലയിലാണ്
Axar Patel, Anand Mahindra, Sunglass, INDvsENG,T 20
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ആനന്ദ് മഹീന്ദ്ര അക്സർ പട്ടേലിന്റെ കണ്ണടവച്ചു; രണ്ടാം ടി20 യിൽ ജയിച്ചു കയറി ടീം ഇന്ത്യ
Next Article
advertisement
'ഒരു തവണ കൂടി തെറ്റ് തിരുത്താൻ അവസരം നൽകിയതാണ്, എന്നിട്ടും പഴയ അവസ്ഥയിലാണ്'; 'കശുവണ്ടി അഴിമതിക്കേസി'ൽ സർക്കാരിനെതിരെ ഹൈക്കോടതി
'തെറ്റ് തിരുത്താൻ അവസരം നൽകിയതാണ്, എന്നിട്ടും പഴയ അവസ്ഥയിലാണ്'; 'കശുവണ്ടി അഴിമതിക്കേസി'ൽ സർക്കാരിനെതിരെ ഹൈക്കോടതി
  • കശുവണ്ടി അഴിമതിക്കേസിൽ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നിഷേധിച്ചതിൽ ഹൈക്കോടതി വിമർശനം ഉന്നയിച്ചു

  • സർക്കാരിന്‍റെ നിലപാട് കോടതിയോടുള്ള അനാദരവും കോടതിയലക്ഷ്യവും വ്യക്തമാണെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച്

  • പ്രോസിക്യൂട്ട് ചെയ്യാനുള്ള അധികാരം കോടതിക്ക് നൽകാൻ നിയമഭേദഗതി വേണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു

View All
advertisement