' പനീര്‍ ഇല്ലാത്ത സദ്യയോ ?' വിവാഹത്തിന് എത്തിയ ബന്ധുക്കൾ തമ്മിൽ കസേര വലിച്ചെറിഞ്ഞ് കൂട്ടയടി

Last Updated:

വരന്റെയും വധുവിന്റെയും വീട്ടുകാരാണ് മട്ടർ പനീറിൽ പനീർ ഇല്ലാത്തതിനെ ചൊല്ലി അടികൂടിയത്.

വടക്കേയിന്ത്യയിലെ വിവാഹത്തിന് വിളമ്പുന്ന ഭക്ഷണങ്ങളില്‍ പനീറിനുള്ള സ്ഥാനം വളരെ വലുതാണ്. എന്നാൽ പനീർ ഇല്ലാത്തതിന്റെ പേരിൽ കലാപരൂക്ഷിതമായ ഒരു വിവാഹ പന്തലിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന അതിഥികളാണ് പരസ്പരം കസേരകള്‍ വലിച്ചെറിഞ്ഞും പിടിച്ചുതള്ളിയും വിവാഹ പന്തലില്‍ ബഹളം വെച്ചത്. വരന്റെയും വധുവിന്റെയും വീട്ടുകാരാണ് മട്ടർ പനീറിൽ പനീർ ഇല്ലാത്തതിനെ ചൊല്ലി അടികൂടിയത്. ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നത്.
വീഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്റുമായി എത്തുന്നത്.
'' മൂന്നാമതൊരു ലോകമഹായുദ്ധമുണ്ടാകുകയാണെങ്കില്‍ അത് പനീറിന് വേണ്ടിയായിരിക്കും,'' എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്.
advertisement
അതേസമയം വിവാഹത്തിന് പനീര്‍ ഉള്‍പ്പെടുത്താത്തിനെച്ചൊല്ലി തര്‍ക്കമുണ്ടാകുന്നത് ഇതാദ്യമായല്ല. ഉത്തര്‍പ്രദേശിലെ ബാഗ്പാട്ടില്‍ നടന്ന ഒരു വിവാഹ പന്തലിലും സമാനമായ തര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്ന് വധുവിന്റെയും വരന്റെയും ബന്ധുക്കള്‍ പരസ്പരം ആക്രമിക്കുന്ന വീഡിയോയും വൈറലായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
' പനീര്‍ ഇല്ലാത്ത സദ്യയോ ?' വിവാഹത്തിന് എത്തിയ ബന്ധുക്കൾ തമ്മിൽ കസേര വലിച്ചെറിഞ്ഞ് കൂട്ടയടി
Next Article
advertisement
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement