ഒരുവശത്ത് അനിമല്‍ തീയറ്ററുകളില്‍ മുന്നേറുന്നു; മറുവശത്ത് ഫോളോവേഴ്‌സിനെ വാരിക്കൂട്ടി തൃപ്തി
- Published by:Sarika KP
- news18-malayalam
Last Updated:
ഇതിനിടെയിൽ അനുഷ്‌കയുടെ സഹോദരനുമായി പ്രണയത്തിലെന്ന് സൂചന
റൺബീർ കപൂർ നായകനായ സന്ദീപ് റെഡ്ഡി വാങ്ക ചിത്രം വിവാദങ്ങൾക്കിടയിലും റെക്കോർഡുകൾ ഭേദിച്ച് തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. റെക്കോഡുകള്‍ തകര്‍ത്താണ് ചിത്രം മുന്നേറുന്നത്. ചിത്രത്തിൽ നായികയായി എത്തുന്നത് രശ്മിക മന്ദാനയാണ്. എന്നാൽ ഇതിനിടെയിൽ മറ്റൊരു സ്ത്രീ കഥാപാത്രത്തിലേക്കും ശ്രദ്ധ മാറി. അത് തൃപ്തി ദിമ്രി എന്ന നടിയിലേക്കാണ്. സോയ വഹാബ് റിയാസ് എന്ന കഥാപാത്രമായാണ് തൃപ്തി അനിമലില്‍ അഭിനയിച്ചത്. താരത്തിന്റെ ചിത്രത്തിലെ പ്രകടനങ്ങൾ ഹിറ്റായി. ഇതോടെ താരത്തിന്റെ ഫോളോവേഴ്‌സിന്റെ എണ്ണവും വർദ്ധിച്ചു.
ആറു ലക്ഷം മാത്രമുണ്ടായിരുന്ന ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണം 28 ലക്ഷമായി ഉയര്‍ന്നു. ഇതിനിടെയിൽ താരത്തിനെപറ്റി ആരാധകര്‍ക്കിടയില്‍ പല കാര്യങ്ങളും ചര്‍ച്ചയാകുകയാണ്. ബോളിവുഡ് താരം അനുഷ്‌ക ശര്‍മയുടെ സഹോദരനും നിര്‍മാതാവുമായ കര്‍നേഷ് ശര്‍മയും തൃപ്തിയും തമ്മിൽ പ്രണയത്തിലാണോ എന്നതാണ് ആരാധകർ ചോദിക്കുന്നത്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
December 08, 2023 10:01 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഒരുവശത്ത് അനിമല്‍ തീയറ്ററുകളില്‍ മുന്നേറുന്നു; മറുവശത്ത് ഫോളോവേഴ്‌സിനെ വാരിക്കൂട്ടി തൃപ്തി