നിലത്തുവീണ ച്യൂയിങ് ഗം പെറുക്കി വായിലിട്ട് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം; വൈറല്‍ വീഡിയോ
- Published by:Arun krishna
- news18-malayalam
Last Updated:
ഓസ്ട്രേലിയന്‍ ബാറ്റര്‍ മാര്‍നസ് ലബുഷെയ്ന്‍ ഗ്രൗണ്ടില്‍ വീണ ച്യൂയിങ് ഗം തിരികെ എടുത്ത് വായിലിട്ടത്
ക്രിക്കറ്റ് മത്സരത്തിനിടെ നിലത്തുവീണ ച്യൂയിങ് ഗം പെറുക്കി വായിലിടുന്ന ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരത്തിന്‍റെ വീഡിയോ വൈറലാകുന്നു. ഇംഗ്ലണ്ടിലെ ലോര്‍ഡ്സില്‍ നടക്കുന്ന ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് മത്സരത്തിനിടയിലാണ് ഓസ്ട്രേലിയന്‍ ബാറ്റര്‍ മാര്‍നസ് ലബുഷെയ്ന്‍ ഗ്രൗണ്ടില്‍ വീണ ച്യൂയിങ് ഗം തിരികെ എടുത്ത് വായിലിട്ടത്. ബാറ്റിങ്ങിനിടെ താഴെ വീഴുന്ന ച്യൂയിങ് ഗം ലബുഷെയ്ന്‍ പെറുക്കിയെടുത്ത ശേഷം തിരികെ വായിലേക്കു തന്നെ ഇടുന്നതായാണ് ദൃശ്യങ്ങളില്‍ കാണാന്‍ കഴിയുന്നത്.
Gum incident pic.twitter.com/XKgEkBzr6t
— stu media acct (@stuwhymedia) June 29, 2023
ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ ആദ്യ ഇന്നിങ്സില്‍ 416 റൺസ് നേടി. 93 പന്തുകൾ നേരിട്ട ലബുഷെയ്ൻ 47 റൺസെടുത്തു പുറത്തായി. ആദ്യ ഇന്നിങ്സിൽ 325 റൺസിന് ഇംഗ്ലണ്ടിനെ പുറത്താക്കിയതോടെ ഓസ്ട്രേലിയയ്ക്ക് 91 റൺസിന്റെ ലീഡും ലഭിച്ചു. രണ്ടാം ഇന്നിങ്സിൽ 51 പന്തിൽ 30 റൺസാണു ലബുഷെയ്ൻ നേടിയത്.
advertisement
ആദ്യ ടെസ്റ്റിൽ പരാജയപ്പെട്ട ഇംഗ്ലണ്ട് ലോഡ്സില്‍ നടക്കുന്ന രണ്ടാം ടെസ്റ്റിലൂടെ പരമ്പരയിലേക്ക് തിരിച്ചുവരവിനുള്ള ശ്രമത്തിലാണ്. തോല്‍വിക്ക് പിന്നാലെ ഇംഗ്ലണ്ടിന്റെ തന്ത്രങ്ങള്‍ ഓസ്ട്രേലിയക്കെതിരെ പിഴയ്ക്കുകയാണെന്ന് വ്യാപക വിമര്‍ശനമുയർന്നിരുന്നു. ആദ്യ ടെസ്റ്റിൽ രണ്ടു വിക്കറ്റുകൾക്കായിരുന്നു കങ്കാരുപ്പടയുടെ വിജയം.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
July 01, 2023 5:28 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
നിലത്തുവീണ ച്യൂയിങ് ഗം പെറുക്കി വായിലിട്ട് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം; വൈറല്‍ വീഡിയോ