• HOME
 • »
 • NEWS
 • »
 • buzz
 • »
 • Permanent Smile | മുഖത്ത് മായാത്ത പുഞ്ചിരി; അപൂര്‍വ്വ രോഗവുമായി കുഞ്ഞ്; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

Permanent Smile | മുഖത്ത് മായാത്ത പുഞ്ചിരി; അപൂര്‍വ്വ രോഗവുമായി കുഞ്ഞ്; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

മാക്രോസ്റ്റോമിയ ഒരു ശാരീരിക അസ്വാഭാവികതയാണ്. ഇത് ഒരാളുടെ വായുടെ പ്രവര്‍ത്തനത്തെയാണ് ബാധിക്കുന്നത്. രോഗിയുടെ വലതു കവിളിലാണ് ഈ അപാകതകള്‍ സാധാരണയായി കാണപ്പെടുന്നത്.

(Image: Instagram)

(Image: Instagram)

 • Share this:
  അപൂര്‍വമായ രോഗാവസ്ഥയില്‍ ജനിച്ച ഒരു പെണ്‍കുഞ്ഞാണ് (baby girl) ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. എപ്പോഴും ചിരിക്കുന്ന മുഖഭാവമാണ് (permenant smile) ഈ കുഞ്ഞിനുള്ളത്. ബൈലാറ്ററല്‍ മൈക്രോസ്‌റ്റോമിയ (bilateral microstomia) എന്ന അപൂര്‍വ രോഗാവസ്ഥയാണിത്. 2021 ഡിസംബറിലാണ് കുഞ്ഞ് ജനിച്ചത്. അയ്‌ല സമ്മര്‍ മുച്ച എന്നാണ് പെൺകുഞ്ഞിന്റെ പേര്.

  ഈ അവസ്ഥ കാരണം കുഞ്ഞിന് എപ്പോഴും ചിരിക്കുന്ന മുഖഭാവമാണുള്ളത്. ഓസ്‌ട്രേലിയന്‍ (australia) സ്വദേശികളായ ക്രിസ്റ്റീന്‍ വെര്‍ച്ചറിന്റെയും ബ്ലെയ്‌സ് മൗച്ചയുടെയും മകളാണ് അയ്‌ല. കുഞ്ഞിന് ഗര്‍ഭാവസ്ഥയിൽ തന്നെ ഈ അപൂർവ രോഗം ഉണ്ടായിരുന്നതായി ഡോക്ടര്‍മാര്‍ പറയുന്നു.

  എനിക്കും ബ്ലെയ്‌സിനും ഈ അവസ്ഥയെക്കുറിച്ച് അറിയില്ലായിരുന്നു. മൈക്രോസ്റ്റോമിയ ബാധിച്ച ആരെയും ഞാന്‍ കണ്ടിട്ടില്ല. അതുകൊണ്ട് തന്നെ കുഞ്ഞിന്റെ അവസ്ഥ വളരെയധികം ഞെട്ടലുണ്ടാക്കിയെന്ന് ന്യൂയോര്‍ക്ക് പോസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ കുഞ്ഞിന്റെ അമ്മയായ വെര്‍ച്ചര്‍ പറയുന്നു.

  കുഞ്ഞിന്റെ നിരവധി ചിത്രങ്ങളും അമ്മ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ചിത്രത്തിന് നിരവധി കമന്റുകളാണ് ലഭിക്കുന്നത്.

  ഈ അവസ്ഥയിലുള്ള 14 കേസുകളാണ് ലോകത്താകമാനം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഫ്ലിന്‍ഡേഴ്സ് മെഡിക്കല്‍ സെന്ററില്‍ ഇത്തരമൊരു കേസ് ആദ്യമായാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കുഞ്ഞിന്റെ അമ്മയുടെ അള്‍ട്രാസൗണ്ട് സ്‌കാന്‍ പരിശോധനയില്‍ അസ്വാഭാവികത കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഒരു അമ്മയെന്ന നിലയില്‍ എനിക്ക് എവിടെയാണ് തെറ്റ് പറ്റിയത് എന്നറിയില്ല. ഗര്‍ഭകാലത്ത് താന്‍ വളരെ ശ്രദ്ധയോടെയാണ് കഴിഞ്ഞിരുന്നതെന്ന് ന്യൂയോര്‍ക്ക് പോസ്റ്റിനോട് സംസാരിക്കവെ അവര്‍ പറഞ്ഞു. അവളുടെ വിടര്‍ന്ന പുഞ്ചിരി ശസ്ത്രക്രിയയിലൂടെ മാറ്റാനായുള്ള ശ്രമത്തെ കുറിച്ച് ഡോക്ടര്‍മാരുടെ നിർദ്ദേശങ്ങൾ തേടുകയാണ് ഈ മാതാപിതാക്കൾ. ഇന്‍സ്റ്റഗ്രാമിലൂടെ ഈ അവസ്ഥയെക്കുറിച്ച് ബോധവല്‍ക്കരണം നടത്താനും അവര്‍ ശ്രമിക്കുന്നുണ്ട്.
  മാക്രോസ്റ്റോമിയ ഒരു ശാരീരിക അസ്വാഭാവികതയാണ്. ഇത് ഒരാളുടെ വായുടെ പ്രവര്‍ത്തനത്തെയാണ് ബാധിക്കുന്നത്. രോഗിയുടെ വലതു കവിളിലാണ് ഈ അപാകതകള്‍ സാധാരണയായി കാണപ്പെടുന്നത്. ഈ അവസ്ഥ പുരുഷന്മാരില്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ശരാശരി 150,000 മുതല്‍ 300,000 വരെ ജനനങ്ങളില്‍ ഒരാള്‍ക്ക് മാത്രമാണ് ഇത് സംഭവിക്കുന്നത്. ക്രാനിയോഫേഷ്യല്‍ മൈക്രോസോമിയ ഉള്‍പ്പെടെയുള്ള പല രോഗങ്ങളുടെയും ഒരു ലക്ഷണമാണിത്. ഇത് മുഖത്തെ പേശികളുടെ വളര്‍ച്ചയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും.

  Also Read- Smoking | 'റോക്കി ഭായി'യെ അനുകരിച്ച് വലിച്ചു തീര്‍ത്തത് ഒരു പായ്ക്കറ്റ് സിഗരറ്റ്; പതിനഞ്ചുകാരന്‍ ആശുപത്രിയില്‍

  മാക്രോസ്റ്റോമിയയുടെ 4 വ്യത്യസ്ത രൂപങ്ങള്‍ ഉണ്ട്. ലാറ്ററല്‍ ഫേഷ്യല്‍ ക്ലെഫ്റ്റ്, സിംപിള്‍ മാക്രോസ്‌റ്റോമിയ, മാക്രോസ്‌റ്റോമിയ വിത്ത് ഡയസ്റ്റാസിസ് ഓഫ് ദി ഫേഷ്യന്‍ മസ്‌കുലേച്ചര്‍, ഐസൊലേറ്റഡ് ഫേഷ്യല്‍ മസ്‌കുലേച്ചര്‍ ഡയസ്റ്റാസിസ് എന്നിവയാണവ.

  മധ്യപ്രദേശില്‍ അപൂര്‍വമായ രീതിയില്‍ ജനിച്ച ഒരു ശിശു അടുത്തിടെ എല്ലാവരെയും അത്ഭുതപ്പെടുത്തിയിരുന്നു. മധ്യപ്രദേശിലെ (Madhya Pradesh) രത്ലമില്‍ ഒരു സ്ത്രീ രണ്ട് തലകളും മൂന്ന് കൈകളുമുള്ള കുഞ്ഞിനാണ് ജന്മം നല്‍കിയത്. കുഞ്ഞിന്റെ മൂന്നാമത്തെ കൈ രണ്ട് തലകള്‍ക്കിടയിലായി പിന്നിലേക്ക് ചൂണ്ടുന്ന വിധത്തിലാണെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
  Published by:Rajesh V
  First published: