വൈദ്യുതി പോസ്റ്റിൽ കുടുങ്ങിയ കരടിയ്ക്ക് രക്ഷകനായത് ലൈൻമാൻ; താഴെയിറക്കിയത് ഇങ്ങനെ

Last Updated:

വെർണർ ന്യൂബാവർ എന്ന ലൈൻമാനാണ് കരടിയെ രക്ഷിച്ചത്.

അമേരിക്കയിലെ അരിസോണയിൽ കരടി വൈദ്യുതി പോസ്റ്റിൽ കുടുങ്ങി. തെക്കൻ അരിസോണ നഗരമായ വിൽകോക്സ് ആസ്ഥാനമായി പ്രവർത്തിക്കുന്ന യൂട്ടിലിറ്റി കമ്പനിയായ സൾഫർ സ്പ്രിംഗ്സ് വാലി ഇലക്ട്രിക് കോപ്പറേറ്റീവിന്റെ പോസ്റ്റിലാണ് തിങ്കളാഴ്ച രാവിലെ കരടി കുടുങ്ങിയതായി കണ്ടെത്തിയത്. പോസ്റ്റിന് മുകളിൽ വൈദ്യുതി ലൈനുകൾക്കിടയിൽ അനങ്ങാനാകാതെ കുടുങ്ങി കിടക്കുകയായിരുന്നു കരടി. വെർണർ ന്യൂബാവർ എന്ന ലൈൻമാനാണ് കരടിയെ രക്ഷിച്ചത്.
ഇദ്ദേഹം ഉടൻ തന്നെ പ്രദേശത്തെ വൈദ്യുതി പ്രവർത്തനരഹിതമാക്കുകയും 8 അടി (2മീറ്റർ) നീളമുള്ള ഫൈബർ ഗ്ലാസ് വടി ഉപയോഗിച്ച് കരടിയെ താഴേയിറക്കാൻ ശ്രമിക്കുകയും ചെയ്തു. താഴെയിറക്കുന്നതിനായി അദ്ദേഹം കരടിയോട് സംസാരിക്കാൻ പോലും ശ്രമിച്ചു. എന്നാൽ കാര്യങ്ങൾ കരടിയ്ക്ക് പിടികിട്ടിയോ എന്നറിയില്ലെങ്കിലും ന്യൂബാവർ ഉയർത്തി നൽകിയ വടിയിലൂടെ കരടി താഴേക്കിറങ്ങി മരുഭൂമിയിലേക്ക് ഓടി രക്ഷപ്പെട്ടു.
advertisement
കരടിയ്ക്ക് പരിക്കുകളൊന്നുമില്ലെന്ന് ന്യൂബാവർ വ്യക്തമാക്കി. പ്രദേശത്ത് 15 മിനിട്ട് നേരം വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. വൈദ്യുതി തകരാറിന്റെ കാരണം അന്വേഷിച്ച നിരവധി ഉപയോക്താക്കളോട് കാരണം വ്യക്തമാക്കി മറുപടിയും നൽകിയതായി അദ്ദേഹം പറഞ്ഞു. ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് തെക്കൻ അരിസോണ നഗരത്തിൽ കരടിയെ കാണുന്നത്.
മുന്നറിയിപ്പുകൾ അവഗണിച്ച് കരടികളുടെ അടുത്തേക്ക് പോയ യുവതിക്ക് നേരെ പാഞ്ഞടുത്ത കരടിയുടെ വാർത്ത ഈ മാസം ആദ്യം പുറത്തു വന്നിരുന്നു. അമേരിക്കയിലെ യെല്ലോസ്റ്റോൺ ദേശീയ പാർക്കിലാണ് സംഭവം. പാർക്കിലെ നിയന്ത്രണങ്ങൾ മറികടന്ന യുവതിയെ കണ്ടെത്തുന്നതിനായി അന്വേഷണം ഊർജിതമാക്കിയിരിക്കുന്നതായാണ് അന്നത്തെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ദേശീയ പാർക്കിൽ വന്യമൃഗങ്ങളെ കാണുമ്പോൾ 100 മീറ്ററെങ്കിലും അകലം പാലിക്കണം എന്നതാണ് മുന്നറിയിപ്പ്. എന്നാൽ ഇത് ലംഘിച്ച യുവതി രണ്ട് കുഞ്ഞുങ്ങൾക്കൊപ്പം നിൽക്കുന്ന കരടിയുടെ അടുത്തേക്ക് ചെല്ലുകയായിരുന്നു. മൊബൈൽ ഫോണിൽ വീഡിയോ ചിത്രീകരിക്കുന്നതിനാണ് ഇവർ കരടികളുടെ സമീപത്ത് എത്തിയത്. എന്നാൽ യുവതി അടുത്ത് എത്തിയതോടെ കരടികളിൽ ഒന്ന് യുവതിക്ക് നേരെ പാഞ്ഞടുക്കുന്നത് കാണാം. ഇതോടെ ഭയപ്പെട്ട യുവതി പിന്നോട്ട് തന്നെ പോകുന്നതും ദൃശ്യങ്ങളിൽ ഉണ്ട്.
advertisement
മറ്റൊരു വിനോദ സഞ്ചാരിയാണ് ഈ വീഡിയോ മൊബൈലിൽ പകർത്തിയത്. പിന്നീട് ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്യുകയും ചെയ്തു. ശേഷം ഇതേ വീഡിയോ ജനങ്ങളോടുള്ള അഭ്യർത്ഥനയായി യെല്ലോസ്റ്റോൺ ദേശീയ പാർക്കിന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലും പങ്കുവെച്ചു. മെയ് 10 ന് വൈകിട്ട് 4.45 ഓടെ ഒരു പെൺ കരടിയും അതിൻ്റെ രണ്ട് കുട്ടികളും നിൽക്കുന്നതിൻ്റെ തൊട്ടടുത്തേക്ക് മുന്നറിയിപ്പുകൾ അവഗണിച്ച് യുവതി എത്തിയെന്നും. കരടി ഇവർക്ക് നേരെ പാഞ്ഞടുത്തതോടെ യുവതി പിന്നോട്ട് പോയെന്നും യെല്ലോസ്റ്റോൺ ദേശീയ പാർക്ക് പങ്കുവെച്ച വീഡിയോക്ക് ഒപ്പമുള്ള കുറിപ്പിൽ പറയുന്നു. യുവതിയ കണ്ടെത്താനായി ജനങ്ങളുടെ സഹായവും പോസ്റ്റിൽ തേടുന്നുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
വൈദ്യുതി പോസ്റ്റിൽ കുടുങ്ങിയ കരടിയ്ക്ക് രക്ഷകനായത് ലൈൻമാൻ; താഴെയിറക്കിയത് ഇങ്ങനെ
Next Article
advertisement
ഭൂട്ടാൻ വാഹനക്കടത്ത് വിവരിക്കുന്നതിനിടെ വന്ന ഫോൺ കോളിൽ  വാർത്താ സമ്മേളനം നിർത്തി കമ്മീഷണര്‍
ഭൂട്ടാൻ വാഹനക്കടത്ത് വിവരിക്കുന്നതിനിടെ വന്ന ഫോൺ കോളിൽ വാർത്താ സമ്മേളനം നിർത്തി കമ്മീഷണര്‍
  • ഭൂട്ടാനിൽ നിന്ന് അനധികൃതമായി കേരളത്തിൽ എത്തിച്ച 200ഓളം വാഹനങ്ങളിൽ 36 എണ്ണം കസ്റ്റംസ് പിടിച്ചെടുത്തു.

  • മലയാള സിനിമാ നടന്മാർ ഉൾപ്പെടെയുള്ളവർ അനധികൃതമായി കൊണ്ടുവന്ന വാഹനങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന് കസ്റ്റംസ്.

  • വാഹനങ്ങൾ ഇറക്കുമതി ചെയ്തതിൽ കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പെടെ ഉണ്ടോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്.

View All
advertisement