ആദ്യ ഡേറ്റിംഗ് ദിനത്തില്‍ കാമുകന് കാൻസർ കണ്ടെത്തി; കൈവിടാതെ പങ്കാളി;ഒടുവില്‍ വിവാഹം

Last Updated:

ഇംഗ്ലണ്ടിലെ ഡോണ്‍കാസ്റ്റര്‍ സ്വദേശിയായ ജോഷിന്റെയും പങ്കാളി ക്ലോയുടെയും വ്യത്യസ്തമായ പ്രണയകഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്

News18
News18
നിസ്സാര കാരണങ്ങളുടെ പേരില്‍ പരസ്പരം പോരടിച്ച് വിവാഹ ബന്ധം വേര്‍പ്പെടുത്തുന്നവര്‍ ഇന്ന് ധാരാളമുണ്ട്. എന്നാല്‍, ആദ്യ ഡേറ്റിംഗ് ദിവസം തന്നെ കാമുകന് കാന്‍സര്‍ ഉണ്ടെന്ന് തിരിച്ചറിഞ്ഞാലോ? തന്റെ കാമുകന്‍ ലുക്കീമിയ ബാധിതനാണെന്ന് അറിഞ്ഞിട്ടും വര്‍ഷങ്ങളോളം അദ്ദേഹത്തിന് പിന്തുണ നല്‍കി അവസാനം വിവാഹം വരെ കാത്തിരിക്കുകയെന്നത് നിസ്സാരകാര്യമല്ല. അത്തരമൊരു റിപ്പോര്‍ട്ടാണ് ഇപ്പോള്‍ ഇംഗ്ലണ്ടില്‍ നിന്ന് പുറത്തുവരുന്നത്. ഇംഗ്ലണ്ടിലെ ഡോണ്‍കാസ്റ്റര്‍ സ്വദേശിയായ ജോഷിന്റെയും പങ്കാളി ക്ലോയുടെയും വ്യത്യസ്തമായ പ്രണയകഥയാണ് ശ്രദ്ധ നേടുന്നത്. ഒരു നിര്‍മാണ കമ്പനിയില്‍ ജോലിചെയ്യുന്നതിനിടെയാണ് ജോഷിന് സഹപ്രവര്‍ത്തകയായ ക്ലോയോട് പ്രണയം തോന്നിയത്. ഇരുവരും വൈകാതെ സുഹൃത്തുക്കളാകുകയും തങ്ങളുടെ ആദ്യ ഡേറ്റിന് പോകാന്‍ തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ ആദ്യ ഡേറ്റിംഗ് ദിനത്തില്‍ തന്നെ തന്റ ജീവിതത്തെ മാറ്റിമറിക്കുന്ന കാര്യങ്ങള്‍ നടക്കുമെന്ന് ജോഷ് സ്വപ്‌നത്തില്‍ പോലും കരുതിയിരുന്നില്ല.
2021ലാണ് സംഭവമെന്ന് മിറര്‍ റിപ്പോര്‍ട്ട് ചെയ്തു. ആദ്യ ഡേറ്റ് ദിനത്തില്‍ ജോഷിന് ചില അസ്വസ്ഥതകള്‍ പ്രത്യക്ഷപ്പെട്ടു. അദ്ദേഹം അസുഖബാധിതനായി. തലേദിവസം രാത്രി തന്നെ അദ്ദേഹം ചില അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്നു. ശരീരത്തില്‍ നീര്‍ക്കെട്ടും പാടുകളും ഉണ്ടാകുകയും അമിതമായി വിയര്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍, പുതിയ വീട്ടിലേക്ക് താമസം മാറിയതുമൂലമുള്ള പ്രശ്‌നങ്ങളാണിതെന്നാണ് അദ്ദേഹം കരുതിയത്.
ഡോക്ടറെ കണ്ട അദ്ദേഹത്തോട് രക്തം പരിശോധിക്കാന്‍ നിര്‍ദേശിച്ചു. ഡേറ്റിംഗ് റദ്ദാക്കേണ്ടതില്ലെന്ന് തീരുമാനിച്ച അദ്ദേഹം ക്ലോയെ തന്റെ വീട്ടിലേക്ക് ക്ഷണിച്ചു. ഇരുവരും ചേര്‍ന്ന് അത്താഴം തയ്യാറാക്കി. അന്ന് വൈകുന്നേരം ജോഷിന് ആശുപത്രിയില്‍ നിന്ന് വിളിയെത്തി. എത്രയും വേഗം ആശുപത്രിയില്‍ എത്താനായിരുന്നു നിര്‍ദേശം. ആശുപത്രിയില്‍ എത്തിയപ്പോള്‍ ഇരുവരെയും കാത്തിരുന്നത് ഞെട്ടിപ്പിക്കുന്ന വിവരമായിരുന്നു. അദ്ദേഹത്തിന്റെ ലുക്കീമിയ (രക്താര്‍ബുദം) സ്ഥിരീകരിച്ചു.
advertisement
രോഗനിര്‍ണയം ആദ്യം അവരെ വളരെയധികം വിഷമിപ്പിച്ചുവെങ്കിലും ജോഷിന് ആവശ്യമായ പിന്തുണ നല്‍കാനായിരുന്നു ക്ലോയുടെ തീരുമാനം. ജോഷിന്റെ ചികിത്സാ കാലത്ത് മുഴുവന്‍ അവര്‍ അദ്ദേഹത്തോടൊപ്പം നിന്നു. ആശുപത്രിയില്‍ അദ്ദേഹത്തോടൊപ്പം ചെലവഴിച്ചു.
വളരെയധികം വെല്ലുവിളികള്‍ ഉണ്ടായിരുന്നുവെങ്കിലും മികച്ച ചികിത്സ ലഭിച്ചതോടെ ജോഷ് രോഗത്തില്‍ നിന്നും മുക്തി നേടി. 2022ല്‍ തന്റെ ശക്തിയുടെ ഉറവിടമായിരുന്ന ക്ലോയോട് ജോഷ് വിവാഹ അഭ്യര്‍ത്ഥന നടത്തി. 2023ല്‍ അവര്‍ വിവാഹിതരായി. ഇപ്പോള്‍ പൈലറ്റ് ലൈസന്‍സ് നേടാന്‍ ഒരുങ്ങുകയാണ് ജോഷ് എന്ന് മിറര്‍ റിപ്പോര്‍ട്ട് ചെയ്തു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ആദ്യ ഡേറ്റിംഗ് ദിനത്തില്‍ കാമുകന് കാൻസർ കണ്ടെത്തി; കൈവിടാതെ പങ്കാളി;ഒടുവില്‍ വിവാഹം
Next Article
advertisement
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement