മദ്യപിച്ച വരനും സുഹൃത്തുക്കളും ഡാൻസ് ചെയ്യാൻ നിർബന്ധിച്ചു; വധു വിവാഹത്തിൽ നിന്ന് പിന്മാറി

Last Updated:

വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ ആളുകൾക്ക് മുന്നിൽ വെച്ച് അവഹേളിച്ചു എന്ന് തോന്നിയതിനെ തുടർന്നാണ് വധു വിവാഹം വേണ്ടെന്നു വെച്ചത്. ഇതേ തുടർന്ന് യുവതിയുടെ കുടുംബാംഗങ്ങൾ വരനെയും സുഹൃത്തുക്കളെയും ബന്ദികളാക്കി വെക്കുകയും വിവാഹ സമ്മാനമായി ലഭിച്ച സമ്മാനങ്ങൾ മടക്കി കൊടുക്കണമെന്നും ആവശ്യപ്പെടുകയും ചെയ്തു.

Image Credits AFPRepresentational
Image Credits AFPRepresentational
ലഖ്നൗ: ഉത്തർ പ്രദേശിലെ പ്രതാപ്ഗഢിൽ 22 കാരിയായ വധുവിന്റെ കുടുംബം വരനെയും സുഹൃത്തുക്കളെയും ബന്ദികളാക്കി വെച്ചു. വധു വിവാഹത്തിൽ നിന്ന് പിൻവാങ്ങിയതിന് പിന്നാലെയാണിത്. മദ്യപിച്ച വരനും സുഹൃത്തുക്കളും വധുവിനെ സ്റ്റേജിൽ വെച്ച് നൃത്തം ചെയ്യാൻ പിൻവലിച്ചതിനെ തുടർന്നാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ ആളുകൾക്ക് മുന്നിൽ വെച്ച് അവഹേളിച്ചു എന്ന് തോന്നിയതിനെ തുടർന്നാണ് വധു വിവാഹം വേണ്ടെന്നു വെച്ചത്. ഇതേ തുടർന്ന് യുവതിയുടെ കുടുംബാംഗങ്ങൾ വരനെയും സുഹൃത്തുക്കളെയും ബന്ദികളാക്കി വെക്കുകയും വിവാഹ സമ്മാനമായി ലഭിച്ച സമ്മാനങ്ങൾ മടക്കി കൊടുക്കണമെന്നും ആവശ്യപ്പെടുകയും ചെയ്തു.
പ്രതാപ്ഗഢിലെ തിക്രി ഗ്രാമത്തിലാണ് സംഭവം അരങ്ങേറിയത്. ടൈംസ് ഓഫ് ഇന്ത്യയിലെ റിപ്പോർട്ട് പ്രകാരം പിന്നീട് വധുവിന്റെ കുടുംബം മധ്യസ്ഥം വഹിക്കാൻ വേണ്ടി പൊലീസ് സഹായം തേടിയെങ്കിലും യുവതി വിവാഹം വേണ്ട എന്ന തീരുമാനത്തിൽ ഉറച്ചു നിൽക്കുകയായിരുന്നു.
advertisement
സംഭവത്തെ കുറിച്ച് മന്ദത സ്റ്റേഷൻ ഹൗസ് ഓഫീസർ ശ്രവൺ കുമാർ സിങ് പറയുന്നതിങ്ങനെയാണ്. - “തിക്രി ഗ്രാമത്തിലെ ഒരു കർഷകനാണ് തന്റെ മകളുടെ വിവാഹം കുടിലിയ അഹിന ഗ്രാമക്കാരനായ യുവാവുമായി നിശ്ചയിച്ചത്. കൊറോണ കർഫ്യൂവിനിടെയാണ് വിവാഹ പരിപാടികൾ നിശ്ചയിച്ചിരുന്നത്. ചടങ്ങിന് വേണ്ടി എല്ലാ തയ്യാറെടുപ്പുകളും നടത്തിക്കഴിഞ്ഞതിന് പിന്നാലെയാണ് വരനും സുഹൃത്തുക്കളും ബറാത് ചടങ്ങിൽ മദ്യപിച്ച് എത്തിയത്."
advertisement
“തുടക്കത്തിൽ, വരന്റെയും സുഹൃത്തുക്കളുടെയും പ്രവൃത്തികളെയും അവഗണിച്ചെങ്കിലും ജൈമാല ചടങ്ങിന് മുമ്പ് വരൻ വധുവിനെ ഡാൻസ് ചെയ്യാൻ നിർബന്ധിച്ചതോടെ വിഷയം വഷളാവുകയായിരുന്നു. വധു അതിന് വിസമ്മതിച്ചതോടെ വരൻ ചടങ്ങ് അലങ്കോലപ്പെടുത്തി. ഇതിൽ അരിശം പൂണ്ട യുവതി ചടങ്ങിൽ നിന്ന് ഇറങ്ങിപ്പോവുകയും വരനെയും സുഹൃത്തുക്കളെയും ബന്ധുക്കളാക്കി വെക്കുകയുമായിരുന്നു," പൊലീസ് ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
പൊലീസ് നൽകുന്ന വിവരം അനുസരിച്ച് വരന്റെ കുടുംബം വിവാഹത്തിന് ലഭിച്ച പണവും സമ്മാനങ്ങളും തിരിച്ചു നൽകും എന്ന നിബന്ധന അംഗീകരിക്കുകയും പ്രശ്നം പരിഹരിക്കുകയുമായിരുന്നു.
advertisement
ഉത്തർ പ്രദേശിലെ ബദോഹിയിലും ഈയടുത്ത് സമാനമായ ഒരു സംഭവം അരങ്ങേറിയിരുന്നു. കാമുകിയുടെ വിവാഹ പന്തലിലേക്ക് വധുവിന്റെ വേഷവും അണിഞ്ഞാണ് ഒരു കാമുകൻ എത്തിയത്.
Also Read- Viral Video| ഫ്രൈഡ് ചിക്കൻ ഓർഡർ ചെയ്തു; യുവതിക്ക് കിട്ടിയത് ഫ്രൈ ചെയ്ത ടവൽ
വധുവിന്റെ വേഷത്തിൽ എത്തിയ കാമുകനെ വീട്ടുകാർ കയ്യോടെ പൊക്കി എങ്കിലും ബന്ധുക്കളുടെ പിടിയിൽ നിന്നും കുതറിയോടിയ ഇയാൾ പുറത്ത് നിർത്തിയിരുന്ന സുഹൃത്തുക്കളുടെ വാഹനത്തിൽ കയറി രക്ഷപ്പെടുകയായിരുന്നു. വധുവിന്റെ വേഷം അണിഞ്ഞ് കല്യാണപന്തലിൽ എത്തിയതിന് പിന്നിലെ ഉദ്ദേശം എന്താണെന്ന് കണ്ടെത്തിയിട്ടില്ല.
advertisement
ഡിഎൻഎ എന്ന മാധ്യമമാണ് സംഭവം റിപ്പോർട്ട് ചെയ്തിരുന്നത്. പെൺവീട്ടുകാർ ഇയാളെ പിടികൂടി വെച്ചതിന്റെ വീഡിയോ ദൃശ്യങ്ങളും ഡിഎൻഎ അവരുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിനോടകം ആയിരത്തോളം ആളുകൾ വീഡിയോ ദൃശ്യം കണ്ടിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
മദ്യപിച്ച വരനും സുഹൃത്തുക്കളും ഡാൻസ് ചെയ്യാൻ നിർബന്ധിച്ചു; വധു വിവാഹത്തിൽ നിന്ന് പിന്മാറി
Next Article
advertisement
രഞ്ജി ട്രോഫി:മുഹമ്മദ് അസറുദ്ദീന്‍ കേരളത്തെ നയിക്കും;സഞ്ജു സാംസണും ടീമിൽ
രഞ്ജി ട്രോഫി:മുഹമ്മദ് അസറുദ്ദീന്‍ കേരളത്തെ നയിക്കും;സഞ്ജു സാംസണും ടീമിൽ
  • മുഹമ്മദ് അസറുദ്ദീൻ കേരള രഞ്ജി ടീമിന്റെ ക്യാപ്റ്റനായി നിയമിതനായി, സഞ്ജു സാംസണും ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്.

  • കേരളം എലൈറ്റ് ഗ്രൂപ്പ് ബി-യിൽ കർണാടക, പഞ്ചാബ്, സൗരാഷ്ട്ര, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗോവ എന്നിവയ്‌ക്കൊപ്പം.

  • ഒക്ടോബർ 15 ന് തിരുവനന്തപുരത്ത് മഹാരാഷ്ട്രയ്‌ക്കെതിരായ മത്സരത്തിൽ സഞ്ജു സാംസൺ കേരളത്തിനായി കളിക്കും.

View All
advertisement