വിവാഹച്ചടങ്ങ് തീരുന്നതിന് മുൻപ് വരൻ മുറിയിൽ കയറി വന്നു; വിവാഹം ഉപേക്ഷിച്ച് വധു

Last Updated:

മകന്റെ പെരുമാറ്റത്തിൽ ക്ഷുഭിതനായ പിതാവ് വരനെ അതിഥികളുടെ മുൻപിൽ വെച്ച് അടിക്കുകയും വരൻ തിരിച്ച് അടിക്കുകയും ചെയ്തു

ചിത്രകൂട്: വിവാഹച്ചടങ്ങ് കഴിയുന്നതിന് മുൻ‌പ് വരന്‍ മുറയിൽ കയറിവന്നതിനെതുടർന്ന് വിവാഹം ഉപേക്ഷിച്ച് വധു.ഉത്തർപ്രദേശിലെ ചിത്രകൂടിലാണ് സംഭവം. വിവാഹ ഘോഷയാത്ര വധുവിന്റെ സ്ഥലത്ത് എത്തിയതിന് തൊട്ടുപിന്നാലെ മാലകൾ കൈമാറിയ ശേഷം മറ്റ് ആചാരങ്ങൾ നടക്കുന്നതിന് മുമ്പ് തന്നെ വരൻ വധുവിന്റെ മുറിയിലേക്ക് കയറിച്ചെല്ലുകയായിരുന്നു.
മകന്റെ പെരുമാറ്റത്തിൽ ക്ഷുഭിതനായ വരന്റെ പിതാവ് വധുവിന്റെ മുറിയിൽ കയറരുതെന്ന് ആവശ്യപ്പെട്ടെങ്കിലും വരൻ ചെവിക്കൊണ്ടില്ല. അതിഥികൾക്ക് മുമ്പിൽ വെച്ച് അച്ഛൻ വരനെ തല്ലുകയും വരൻ അച്ഛനെ തിരിച്ച് അടിക്കുകയും ചെയ്തു.
പ്രശ്‌നം രൂക്ഷമാവുകയും വരൻ പിതാവിനെ തല്ലിയതോടെ വിവാഹം വേണ്ടെന്നു വയ്ക്കാൻ വധു തീരുമാനിക്കുകയും ചെയ്തു. വധു പങ്കെടുക്കാത്തതിനെ തുടർന്ന് വിവാഹ ചടങ്ങുകൾ നടന്നില്ല. തുടർന്ന് വിവാഹവുമായി മുന്നോട്ട് പോകേണ്ടതില്ലെന്ന് ഇരു വീട്ടുകാരും തീരുമാനിക്കുകയായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
വിവാഹച്ചടങ്ങ് തീരുന്നതിന് മുൻപ് വരൻ മുറിയിൽ കയറി വന്നു; വിവാഹം ഉപേക്ഷിച്ച് വധു
Next Article
advertisement
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement