പതിനൊന്നു വർഷം നീണ്ട ഫേസ്ബുക്ക് പ്രണയം; യുവാവിനെ വിവാഹം കഴിക്കാൻ കടൽ താണ്ടിയെത്തി സ്വീഡിഷ് വനിത
- Published by:Sarika KP
- news18-malayalam
Last Updated:
ദീർഘനാളായി പ്രണയിക്കുന്ന വ്യക്തിയെ വിവാഹം കഴിക്കാൻ ഭാഷയുടേയും സംസ്‌കാരത്തിന്റേയും അതിർ വരമ്പുകൾ ഭേദിച്ച് ക്രിസ്റ്റൻ ലീബർട്ട് എത്തിയത്.
കടല്‍ താണ്ടി പങ്കാളിയെ തേടിയെത്തിയിരിക്കുകയാണ് ഒരു സ്വീഡിഷ് യുവതി. ഉത്തർപ്രദേശിലാണ് സംഭവം. പതിനൊന്നു വർഷമായി പ്രണയിക്കുന്ന വ്യക്തിയെ വിവാഹം കഴിക്കാനാണ് ഈ യുവതി കടൽ താണ്ടി എത്തിയിരിക്കുന്നത്.
ഉത്തർ പ്രദേശ് ഇതാഹിലെ പവൻ കുമാറാണ് വരൻ. 2012 ലാണ് പവനും സ്വീഡിഷ് വനിതയായ ക്രിസ്റ്റൻ ലീബർട്ടും ഫേസ്ബുക്കിലൂടെ പരിചയപ്പെടുന്നത്. പിന്നീട് അവരുടെ ബന്ധം പ്രണയത്തിലേക്ക് വഴി മാറുകയായിരുന്നു. ദീർഘനാളായി പ്രണയിക്കുന്ന വ്യക്തിയെ വിവാഹം കഴിക്കാൻ ഭാഷയുടേയും സംസ്‌കാരത്തിന്റേയും അതിർ വരമ്പുകൾ ഭേദിച്ച് ക്രിസ്റ്റൻ ലീബർട്ട് എത്തിയത്. തുടർന്ന് ഇതാഹിൽ ഹൈന്ദവ ആചാരപ്രകാരം ക്രിസ്റ്റൻ വരണമാല്യം ചാർത്തി.
advertisement
വിദേശ വനിതയെ മകൻ വിവാഹം കഴിക്കുന്നതിൽ എതിർപ്പില്ലായിരുന്നുവെന്ന് പവന്റെ കുടുംബം പറയുന്നു. മക്കളുടെ സന്തോഷത്തിലാണ് തങ്ങളുടെ സന്തോഷമിരിക്കുന്നതെന്നും അതുകൊണ്ട് തങ്ങൾ സന്തുഷ്ടരാണെന്നും കുടുംബം പറയുന്നു. ബി.ടെക്ക് ബിരുദധാരിയായ പവൻ നിലവിൽ എഞ്ചിനിയിറായി ജോലി നോക്കുകയാണ്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Uttar Pradesh
First Published :
January 29, 2023 3:29 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
പതിനൊന്നു വർഷം നീണ്ട ഫേസ്ബുക്ക് പ്രണയം; യുവാവിനെ വിവാഹം കഴിക്കാൻ കടൽ താണ്ടിയെത്തി സ്വീഡിഷ് വനിത