മേക്കപ്പ് ഒന്നും ഇട്ടില്ലേ എന്ന കമന്റിനു താഴെ ചിരിക്കുന്ന ഇമോജിയിട്ട യുവാവിനെതിരെ കേസ്

Last Updated:

സൈബർ സ്പേസിൽ ശല്യപ്പെടുത്തിയെന്നും അപകീർത്തികരമായ കമന്റിട്ടെന്നും ആരോപിച്ചാണ് കേസെടുത്തത്

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
മേക്കപ്പ് ഒന്നും ഇട്ടില്ലേ എന്ന കമന്റിനു താഴെ ചിരിക്കുന്ന ഇമോജിയിട്ട യുവാവിനെതിരെ കേസെടുത്തു. അസം ഗുവാഹത്തി കൊക്രാജർ ജില്ലാ ഡെപ്യൂട്ടി കമ്മീഷണർ ആയ വർനാലി ദേകയുടെ ചിത്രത്തിനു താഴെവന്ന കമന്റിനാണ് അമിത് ചക്രവർത്തി എന്ന യുവാവ് ചിരിക്കുന്ന ഇമോജിയിട്ട് പ്രതികരിച്ചത്. സൈബർ സ്പേസിൽ ശല്യപ്പെടുത്തിയെന്നും അപകീർത്തികരമായ കമന്റിട്ടെന്നും ആരോപിച്ച് യുവാവടക്കം മൂന്ന്പേർക്കെതിരെയാണ് കേസെടുത്തത്.
പരാതിയുടെ അടിസ്ഥാനത്തിൽ വർനാലി ദേകയുടെ വീടിന് 273 കിലോമീറ്റർ അകലെ താമസിക്കുന്ന അമിതിനെ കൊക്രാജർ കോടതിയിലേക്ക് വിളിച്ചുവരുത്തുകയും ചെയ്തു. സംഭവത്തിൽ നരേഷ് ബരുവ, അബ്ദുൽ സുബൂർ ചൌധരി എന്നിവർക്കെതിരെയും കേസിടുത്തിട്ടുണ്ട്. വർനാലി ദേകയുടെ ചിത്രത്തിന് താഴെ 'ഇന്ന് മേക്കപ്പ് ഒന്നും ഇട്ടില്ലേ മാം' എന്ന കമന്റ് നരേഷ് ബരുവയാണ് പോസ്റ്റ് ചെയ്തത്. ഇതിനാണ് സ്മൈലി ഇമോജിയിട്ട് അമിത് ചക്രവർത്തി പ്രതികരിച്ചത്. നിങ്ങളുടെ പ്രശ്നം എന്താണെന്ന് വർനാലി കമന്റിനോട് തിരിച്ച് പ്രതികരിക്കുന്നുണ്ട്.
advertisement
പോസ്റ്റിനും അതിന് താഴെ വന്ന കമന്റുകളുടെയും സ്ക്രീൻഷോട്ട് ഉൾപ്പെടെയാണ് വർനാലി പരാതി നൽകിയത് എന്നാൽ വർനാലി ഐഎഎസ് ഓഫീസർ ആണെന്നോ ഡെപ്യൂട്ടി കമ്മീഷൻ ആണെന്നോ തനിക്കറിയില്ലായിരുന്നെന്നും ഫേസ്ബുക്ക് പോസ്റ്റിന്റെ കമന്റിൽ പ്രതികരിക്കുക മാത്രമാണ് ചെയ്തതെന്നും അമിത് പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
മേക്കപ്പ് ഒന്നും ഇട്ടില്ലേ എന്ന കമന്റിനു താഴെ ചിരിക്കുന്ന ഇമോജിയിട്ട യുവാവിനെതിരെ കേസ്
Next Article
advertisement
'ഇന്ത്യയെ ഡിജിറ്റല്‍ വിപ്ലവത്തിന്റെ മുന്‍പന്തിയില്‍ എത്തിക്കാന്‍ ആഗ്രഹം'; ആകാശ് അംബാനി
'ഇന്ത്യയെ ഡിജിറ്റല്‍ വിപ്ലവത്തിന്റെ മുന്‍പന്തിയില്‍ എത്തിക്കാന്‍ ആഗ്രഹം'; ആകാശ് അംബാനി
  • റിലയന്‍സ് ജിയോ ചെയര്‍മാന്‍ ആകാശ് അംബാനി ഇന്ത്യയെ ഡിജിറ്റല്‍ വിപ്ലവത്തില്‍ മുന്നിലെത്തിക്കാനാഗ്രഹിക്കുന്നു.

  • ന്യൂഡല്‍ഹിയില്‍ നടന്ന ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസില്‍ (ഐഎംസി) പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

  • സെമികണ്ടക്ടറുകളില്‍ നിന്ന് 6ജി വരെ ഇന്ത്യയുടെ സാങ്കേതിക പുരോഗതിയാണെന്ന് അദ്ദേഹം പറഞ്ഞു.

View All
advertisement