കാമുകന്‍ പ്രൊപ്പോസ് ചെയ്യുന്നതിനായി കേക്കില്‍ ഒളിപ്പിച്ച സ്വർണമോതിരം യുവതി കടിച്ചുമുറിച്ച് രണ്ടു കഷണമാക്കി

Last Updated:

വിവാഹ അഭ്യര്‍ത്ഥന നടത്തുന്നതിനായി കാമുകന്‍ കേക്കില്‍ ഒളിപ്പിച്ച മോതിരം ഒടുവില്‍ കാമുകിക്ക് തന്നെ വിനയായി

News18
News18
വിവാഹ അഭ്യര്‍ത്ഥന നടത്തുന്നതിനായി കാമുകന്‍ കേക്കില്‍ ഒളിപ്പിച്ച മോതിരം ഒടുവില്‍ കാമുകിക്ക് തന്നെ വിനയായി. മോതിരമുണ്ടെന്ന് അറിയാതെ കാമുകി കേക്ക് കഴിക്കുകയായിരുന്നു. തെക്ക് പടിഞ്ഞാറന്‍ ചൈനയിലെ സിചുവാന്‍ പ്രവിശ്യയിലാണ് സംഭവമെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. കേക്ക് കഴിച്ച ലിയു എന്ന യുവതി സംഭവം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ''എല്ലാ പരുഷന്മാരും സൂക്ഷിക്കുക: വിവാഹ അഭ്യര്‍ത്ഥന നടത്താനുള്ള മോതിരം ഒരിക്കലും ഭക്ഷണത്തിനുള്ളില്‍ വയ്ക്കരുത്'' സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ പങ്കുവെച്ച പോസ്റ്റിന്റെ കാപ്ഷനില്‍ ലിയു പറയുന്നു.
സംഭവം നടന്ന ദിവസം രാത്രി ജോലി കഴിഞ്ഞ് വീട്ടിലെത്തിയതായിരുന്നു ലിയു. വളരെ നന്നായി തനിക്ക് വിശക്കുന്നുണ്ടായിരുന്നുവെന്നും അപ്പോഴാണ് തന്റെ പങ്കാളി കേക്ക് തയ്യാറാക്കി വെച്ചിരിക്കുന്നത് കണ്ടതെന്നും അതെടുത്ത് കഴിക്കുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു.
ലിയുവിന് കേക്ക് കഴിച്ചപ്പോള്‍ വായില്‍ ബുദ്ധിമുട്ട് തോന്നുകയും കേക്കിന് ഗുണനിലവാരമില്ലെന്ന് കണ്ട് ബേക്കറിയില്‍ പരാതിപ്പെടാന്‍ നോക്കുകയും ചെയ്തു. അപ്പോഴാണ് അവളുടെ പരിഭ്രാന്തി കണ്ട് കാമുകന്‍ കാര്യം തിരക്കിയത്. ''കേക്കിന് മുകളില്‍ ഉണങ്ങിയ ഇറച്ചി കൊണ്ട് തയ്യാറാക്കുന്ന മീറ്റ് ഫ്ളോസ് ഉണ്ടായിരുന്നു. വായില്‍ കട്ടിയുള്ള വസ്തു കുടുങ്ങിയപ്പോള്‍ അതാണെന്ന് കരുതി ഞാന്‍ നന്നായി ചവച്ചരക്കാൻ ശ്രമിച്ചു. പെട്ടെന്ന് തന്നെ ഞാന്‍ അത് പുറത്തേക്ക് തുപ്പി,'' ലിയു പറഞ്ഞു. വിവാഹാഭ്യര്‍ത്ഥന നടത്തുന്നതിന് കേക്കിനുള്ളില്‍വെച്ച മോതിരമാണതെന്ന് കാമുകന്‍ സംശയം പ്രകടിപ്പിച്ചു.
advertisement
പങ്കാളി നുണ പറയുകയാണെന്നാണ് ലിയു ആദ്യം കരുതിയത്. താന്‍ തുപ്പിയ കേക്കിന്റെ അവശിഷ്ടം പരിശോധിച്ചപ്പോള്‍ അതിനുള്ളില്‍ നിന്ന് സ്വര്‍ണമോതിരം കണ്ടുകിട്ടി. എന്നാല്‍, ലിയു നന്നായി ചവച്ച് അരച്ചതിനാല്‍ മോതിരം രണ്ടു കഷ്ണമായി പോയിരുന്നു. ഇനി എന്തുചെയ്യുമെന്ന് കാമുകന്‍ ലിയുവിനോട് ചോദിച്ചു. ഇനി ഞാന്‍ മുട്ടുകുത്തി നിന്ന് പ്രോപ്പോസ് ചെയ്യണോയെന്നും കാമുകന്‍ ചോദിച്ചു. മറുപടിയായി ലിയു ചിരിച്ചു. ഒടുവില്‍ ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. 'ഈ വര്‍ഷത്തെ ഏറ്റവും നാടകീയമായ രംഗം' എന്നാണ് ഈ സംഭവത്തെ പോസ്റ്റില്‍ ലിയു വിശേഷിപ്പിച്ചത്.
advertisement
''ഇത് നമുക്ക് ഒരിക്കലും മറക്കാനാകാത്ത ഒരു ഓര്‍മയായിരിക്കും. പക്ഷേ, ഇത്തരത്തിലുള്ള വിവാഹാഭ്യര്‍ത്ഥന രീതി അല്‍പ്പം അപകടകരമാണ്. മറ്റുള്ളവര്‍ ഞങ്ങളുടെ അനുഭവം ഗൗരവത്തോടെ എടുക്കുകയും ഇത്തരം കാര്യങ്ങള്‍ പരീക്ഷിക്കുന്നത് ഒഴിവാക്കുകയും ചെയ്യുമെന്ന് ഞാന്‍ കരുതുന്നു,'' അവര്‍ ഷിയോസിയാങ് മോണിംഗ് ഹെരാള്‍ഡിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഈ സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ലിയുവിന്റെ പല്ലുകള്‍ക്ക് നല്ല ശക്തിയുണ്ടെന്ന് വീഡിയോ കണ്ട് ഒരാള്‍ കമന്റ് ചെയ്തു. പ്രണയത്തിന് സ്വര്‍ണത്തെ തകര്‍ക്കാന്‍ കഴിയുമെന്ന് പറയുന്നത് ഇതാണോയെന്ന് മറ്റൊരാള്‍ തമാശയായി പറഞ്ഞു. സ്വര്‍ണത്തിന് പകരം വജ്രമോതിരമായിരുന്നെങ്കില്‍ എന്താണെന്ന് സങ്കല്‍പ്പിക്കാന്‍ കഴിയുമോയെന്ന് മറ്റൊരു ഉപയോക്താവ് ചോദിച്ചു.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
കാമുകന്‍ പ്രൊപ്പോസ് ചെയ്യുന്നതിനായി കേക്കില്‍ ഒളിപ്പിച്ച സ്വർണമോതിരം യുവതി കടിച്ചുമുറിച്ച് രണ്ടു കഷണമാക്കി
Next Article
advertisement
Love Horoscope Dec 28 | പങ്കാളിയെ ആഴത്തിൽ മനസ്സിലാക്കും; വൈകാരിക അടുപ്പം ഉണ്ടാകും: ഇന്നത്തെ പ്രണയഫലം
Love Horoscope Dec 28 | പങ്കാളിയെ ആഴത്തിൽ മനസ്സിലാക്കും; വൈകാരിക അടുപ്പം ഉണ്ടാകും: ഇന്നത്തെ പ്രണയഫലം
  • വിവിധ രാശിക്കാർക്ക് വൈകാരിക അടുപ്പം, ബന്ധം ശക്തിപ്പെടുത്തൽ

  • പ്രണയത്തിൽ പുതിയ തലങ്ങളിലേക്ക് കടക്കാൻ മികച്ച ദിവസമാണ്

  • മീനം രാശിക്കാർക്ക് കുടുംബ ഉത്തരവാദിത്വങ്ങളും സ്‌നേഹവും

View All
advertisement