നാൽപ്പത് ജീവനക്കാർക്ക് 70 കോടി രൂപയോളം ബോണസ്; വിതരണം ചെയ്തത് ചൈനീസ് കമ്പനി

Last Updated:

ഹെനാൻ പ്രവിശ്യയിലെ ഒരു ക്രയിൻ നിർമ്മാണ കമ്പനിയാണ് നോട്ട് കെട്ടുകൾ അടുക്കി വച്ച് കമ്പനിയുടെ വാർഷിക യോഗം നടത്തിയത്.

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
സാമ്പത്തിക വർഷം അവസാനിക്കാറാകുമ്പോൾ കമ്പനികൾ ജീവനക്കാർക്ക് അവരുടെ പ്രകടനത്തെ അടിസ്ഥാനമാക്കി ഇൻസെന്റിവോ ബോണസോ ഒക്കെ നൽകാറുണ്ട്. മിക്കവാറുംഏതെങ്കിലും തരത്തിലുള്ള ഗിഫ്റ്റ് വൗച്ചറുകളായാണ് ബോണസ് നൽകാറുള്ളത്. ഏതെങ്കിലും ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിക്കാനുള്ള അവസരം, വിദേശയാത്ര, അതുമല്ലെങ്കിൽ സാധങ്ങൾ വാങ്ങാനുള്ള സൗജന്യ കൂപ്പണുകൾ ഇങ്ങനെ എന്തുമാകാം. ചില സ്ഥാപനങ്ങൾ ശമ്പള വർദ്ധനയിൽ അല്പം കൂടുതൽ നൽകി ജീവനക്കാരെ പ്രോത്സാഹിപ്പിക്കാറുണ്ട്. അങ്ങനെ വ്യത്യസ്ത രീതിയിലാണ് ലോകമെമ്പാടുംബോണസ് വിതരണം നടക്കുന്നത്. എന്നാൽ ചൈനയിലെ ഒരു കമ്പനി ബോണസായി ജീവനക്കാർക്ക് കോടക്കടക്കിന് തുക നൽകിയതാണ് ഇപ്പോൾ വാർത്തയായിരിക്കുന്നത്.
ഹെനാൻ പ്രവിശ്യയിലെ ഒരു ക്രയിൻ നിർമ്മാണ കമ്പനിയാണ് നോട്ട് കെട്ടുകൾ അടുക്കി വച്ച് കമ്പനിയുടെ വാർഷിക യോഗം നടത്തിയത്. സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ ഏകദേശം രണ്ട്‍ മീറ്റർ ഉയരത്തിൽ പണക്കൂമ്പാരം കാണാം. ജീവനക്കാർക്ക് കൈമാറുന്നതിന് മുൻപ് മുഴുവൻ പണവും വേദിയിൽ അടുക്കി വച്ചിരിക്കുന്നതും കാണാം. 61മില്യൺ യുവാൻ അഥവാ ഏകദേശം 9 മില്യൺ അമേരിക്കൻ ഡോളർ മൂല്യമുള്ള നോട്ടുകെട്ടുകൾ അടുക്കിയാണ് കമ്പനി ലോകത്തെ ഞെട്ടിച്ചത്.
advertisement
കമ്പനിയുടെ തന്നെ പബ്ലിക് റിലേഷൻ ഡിപ്പാർട്ട്മെന്റിലെ പേര് വെളിപ്പെടുത്താത്ത ഒരു ഉദ്യോഗസ്ഥൻ പറയുന്നത് അനുസരിച്ച് ഹെനാൻ മൈനിൽ നല്ല പ്രകടനം കാഴ്ചവച്ച മൂന്ന് സെയിൽസ് മാനേജർമാർക്ക് അഞ്ച് മില്യൺ യുവാൻ (US$737,000) വീതമാണ് ബോണസ് ലഭിച്ചത്. അതായത് ഏകദേശം ആറ് കോടി രൂപയ്ക്ക് തുല്യം. മാത്രമല്ല മുപ്പതിലധകം പേർക്ക് ഏറ്റവും കുറഞ്ഞത് ഒരു മില്യൺ യുവാൻ വീതമെങ്കിലും കിട്ടിയിട്ടുണ്ട്.
“ജനുവരി 17 ന് വൈകുന്നേരം ഞങ്ങൾ ഒരുവർഷാവസാന മീറ്റിംഗ് നടത്തി, 40 സെയിൽസ് മാനേജർമാർക്ക് മൊത്തം 61 മില്യൺ യുവാൻ സമ്മാനിച്ചു,” അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ അന്നവിടെ ഒരു മത്സരവും സംഘടിപ്പിച്ചു. 100 യുവാൻ വീതമുള്ള എത്ര കെട്ടുകൾ ഓരോരുത്തർക്കും നിശ്ചിത സമയത്തിനുള്ളിൽ എണ്ണി തീർക്കാൻ കഴിയും എന്നതായിരുന്നു മത്സരം. ഈ മത്സരത്തിന്റെ സമ്മാനം നൽകാൻ മാത്രമായി 12 ദശലക്ഷം യുവനാണ് ചിലവിട്ടത്. ഏറ്റവും വേഗത്തിൽ എണ്ണിയ ആളിന് 1,57,000 യുവാൻ കിട്ടി.
advertisement
2002-ൽ സ്ഥാപിതമായ ഹെനാൻ മൈൻ, 5,100-ലധികം ആളുകൾക്ക് തൊഴിൽ ചെയ്യുന്ന സ്ഥാപനമാണ്. കൂടാതെ 2022-ൽ 9.16 ബില്യൺ യുവാൻ (1.1 ബില്യൺ യുഎസ് ഡോളർ) വിൽപ്പനയാണ് കമ്പനി റിപ്പോർട്ട് ചെയ്തത്. ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നുള്ള വിവരങ്ങൾ അനുസരിച്ച്, 2022-ൽ അത് 23% വർധിച്ചു. കഴിഞ്ഞ വർഷം ചൈനീസ് സമ്പദ്‌വ്യവസ്ഥയുടെ മോശം ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾക്കിടയിലാണ് ഈ നേട്ടം എന്നത് ശ്രദ്ധേയമാണ്. കൂടാതെ, കഴിഞ്ഞ മൂന്ന് വർഷമായി കമ്പനിയിൽ പിരിച്ചുവിടലുകളൊന്നും ഉണ്ടായിട്ടില്ല. കമ്പനിയിലെ ശരാശരി ജീവനക്കാരുടെ വേതനം പ്രതിവർഷം 30% വർദ്ധിച്ചതായും അവർ അവകാശപ്പെട്ടു.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
നാൽപ്പത് ജീവനക്കാർക്ക് 70 കോടി രൂപയോളം ബോണസ്; വിതരണം ചെയ്തത് ചൈനീസ് കമ്പനി
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement