വളർത്തുനായ്ക്കളെ പർവതം കയറാൻ സഹായിച്ചവർക്ക് പ്രതിഫലം 11,000 രൂപ

Last Updated:

ചൈനയിലെ ജിയാങ്‌സി പ്രവിശ്യയിലെ സാൻക്വിംഗ് പർവതത്തിലേക്ക് ട്രക്കിങ്ങ് നടത്തിയപ്പോഴാണ് ഇവർ തന്റെ വളർത്തു നായ്ക്കളെയും ഒപ്പം കൂട്ടിയത്

വളർത്തുമൃ​ഗങ്ങളെ സ്നേഹിക്കുന്നവരും അവയെ പരിപാലിക്കുന്നവരും അവയ്ക്കായി ചിലപ്പോൾ ഏതറ്റം വരെയും പോകാൻ തയ്യാറാകും. അത്തരത്തിലൊരു ചൈനീസ് വനിതയെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. തന്റെ വളർത്തുനായ്ക്കളെ തനിക്കൊപ്പം പർവതത്തിന്റെ മുകളിലെത്തിച്ചവർക്ക് 980 യുവാൻ (ഏകദേശം 11,000 രൂപ) ആണ് ഇവർ പ്രതിഫലം നൽകിയത്. ചൈനയിലെ ജിയാങ്‌സി പ്രവിശ്യയിലെ സാൻക്വിംഗ് പർവതത്തിലേക്ക് ട്രക്കിങ്ങ് നടത്തിയപ്പോഴാണ് ഇവർ തന്റെ വളർത്തു നായ്ക്കളെയും ഒപ്പം കൂട്ടിയത്. ഒരു തരം പോർട്ടബിൾ കസേര ഉപയോഗിച്ചാണ് വളർത്തു നായ്ക്കളെ പർവതത്തിന്റെ മുകളിൽ എത്തിച്ചത്.
സെഡാൻ ചെയർ സേവനം നൽകുന്ന ജീവനക്കാരാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചത്. സാൻക്വിംഗ് പർവതത്തിൽ ട്രക്കിങ്ങിനെത്തിയ മറ്റൊരു വിനോദ സ‍ഞ്ചാരി പകർത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. ”എന്റെ സ്വന്തം ആവശ്യത്തിനായി ഞാൻ ഇത്രയധികം പണം ചെലവഴിക്കാറില്ല”, വളർത്തുനായ്ക്കളുടെ ഉടമയായ ചൈനീസ് വനിത മാധ്യമങ്ങളോട് പറഞ്ഞു. ഉടമകൾ തങ്ങളുടെ വളർത്തുമൃഗങ്ങളെക്കുറിച്ച് ഉറപ്പു നൽകി, അവയുടെ പെരുമാറ്റം നിരീക്ഷിച്ചാൽ മാത്രമേ, ഇത്തരം വിനോദ സ‍ഞ്ചാര മേഖലകളിൽ നായ്ക്കളെ സാധാരണയായി അനുവദിക്കൂ എന്ന് സെഡാൻ ചെയർ സേവനം നൽകുന്ന സിൻക്വിങ്ങ് മൗണ്ടെയ്ൻ (Sanqing Mountain) ടൂർ കമ്പനിയിലെ മാനേജർ അറിയിച്ചു.
advertisement
സെഡാൻ ചെയർ സേവനത്തിന്റെ വില നിശ്ചയിക്കുന്നത് രണ്ട് കക്ഷികളും ചേർന്നാണെന്നും മാനേജർ വ്യക്തമാക്കി. ”സെഡാൻ ചെയർ സേവനത്തിന്റെ തുക നിശ്ചയിക്കുന്ന കാര്യത്തിൽ ഞങ്ങൾ ഒരു തരത്തിലും ഇടപെടുന്നില്ല. തൊഴിലാളികളും ഉപഭോക്താക്കളും ചേർന്നാണ് ഇത് തീരുമാനിക്കുന്നത്”, മാനേജർ പറഞ്ഞു. ഈ വീഡിയോക്ക് സമൂഹമാധ്യമങ്ങളിൽ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ചില വ്യക്തികൾ തന്റെ വളർത്തുമൃഗങ്ങളോടുള്ള ഈ ഉടമയുടെ സ്നേഹത്തെ പ്രശംസിച്ചു. നായയ്ക്ക് മനുഷ്യരേക്കാൾ സ്നേഹവും ബഹുമാനവും ലഭിക്കുന്നുണ്ടെന്നും ഉണ്ടെന്ന് ഒരാൾ അഭിപ്രായപ്പെട്ടു.
advertisement
ചിലർ ഇതിനെ വിമർശനാത്കമായും സമീപിക്കുന്നുണ്ട്. ഈ നായയെ സേവിക്കുന്ന രണ്ട് തൊഴിലാളികൾക്ക് അവയ്ക്ക് ലഭിക്കുന്നത്ര പരി​ഗണന പോലും കിട്ടുന്നില്ലെന്ന് ചിലർ അഭിപ്രായപ്പെട്ടു. എന്നാൽ ഉടമയും തൊഴിലാളികളും തമ്മിവുള്ള പരസ്പര ധാരണയുടെ പുറത്താണ് അവർ നായ്ക്കളെ ഇത്തരത്തിൽ ചുമന്ന് പർവതത്തിന്റെ മുകളിൽ എത്തിച്ചതെന്ന് ചിലർ ഇതിന് മറുപടിയായി കുറിച്ചു. രണ്ട് വർഷം മുൻപ്, എയർ ഇന്ത്യ വിമാനത്തിലും സമാനമായ ഒരു സംഭവം നടന്നിരുന്നു. തന്റെ മാൾട്ടീസ് വളർത്തു നായയായ ബെല്ലയുമായി മുംബൈയിൽ നിന്ന് ചെന്നൈയിലേക്ക് സഞ്ചരിച്ച ഒരു യാത്രക്കാരി, തന്റെ നായയ്ക്കായി ഒരു ബിസിനസ് ക്ലാസ് ക്യാബിൻ മുഴുവനായാണ് അന്ന് ബുക്ക് ചെയ്തത്. ഇതിനായി ഈ യുവതിക്ക് രണ്ട് ലക്ഷത്തിലധികം രൂപ ചെലവായി എന്നാണ് റിപ്പോർട്ട്.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
വളർത്തുനായ്ക്കളെ പർവതം കയറാൻ സഹായിച്ചവർക്ക് പ്രതിഫലം 11,000 രൂപ
Next Article
advertisement
റെയ്ഡിനിടെ ദുൽഖർ സൽമാനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഇഡി
റെയ്ഡിനിടെ ദുൽഖർ സൽമാനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഇഡി
  • ദുൽഖർ സൽമാനെ ഭൂട്ടാൻ വാഹന തട്ടിപ്പുമായി ബന്ധപ്പെട്ട റെയ്ഡിനിടെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഇഡി.

  • മമ്മൂട്ടി, ദുൽഖർ, പൃഥ്വിരാജ്, അമിത് ചക്കാലക്കൽ എന്നിവരുടെ വീടുകളിലും 17 ഇടത്തും ഇഡി റെയ്ഡ് നടത്തി.

  • ഫെമ നിയമ ലംഘനവുമായി ബന്ധപ്പെട്ട് അഞ്ച് ജില്ലകളിലായി വാഹന ഡീലർമാരുടെ വീടുകളിലും പരിശോധന നടന്നു.

View All
advertisement