'നല്ലായിറുക്ക്'; കൂൺ ബിരിയാണി രുചിച്ച് രാഹുൽ പറഞ്ഞു; വീഡിയോ വൈറൽ

Last Updated:

തമിഴ് സ്റ്റൈലിൽ വെങ്കായം, തൈര്, കല്ലുപ്പ് എന്നിങ്ങനെ ഓരോ ചേരുവയും എടുത്തുപറഞ്ഞ് രാഹുൽ സംഘത്തിനൊപ്പം ചേർന്നു.

ചെന്നൈ: കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തമിഴ്നാട്ടിലെ പുതുക്കോട്ടയിൽ ഇലയിട്ട് കൂൺ ബിരിയാണി കഴിക്കുന്ന വീഡിയോ വൈറലായി. തമിഴ്നാട്ടിൽ നിന്നുള്ള പ്രശസ്ത കുക്കിങ് യൂട്യൂബ് ചാനലായ വില്ലേജ് കുക്കിങ് ചാനലിലാണ് അതിഥിയായി രാഹുൽ ഗാന്ധി എത്തിയത്. ‌‌‌‌പാചകം ചെയ്യുന്ന സംഘത്തോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞ രാഹുൽ ബിരിയാണിക്കൊപ്പം കൂട്ടാൻ സാലഡ് തയാറാക്കുകയാണ് ആദ്യം ചെയ്തത്.
നിങ്ങളുടെ വിഡിയോ കണ്ടിട്ടുണ്ടെന്നും ഇത്തവണ ഭക്ഷണം ഉണ്ടാക്കുന്ന സംഘത്തിൽ തന്നെയും കൂട്ടണമെന്ന് രാഹുൽ ടീമിനോട് ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ കൂൺ ബിരിയാണി ഉണ്ടാക്കാൻ രാഹുലും ചേർന്നത്. തമിഴ് സ്റ്റൈലിൽ വെങ്കായം, തൈര്, കല്ലുപ്പ് എന്നിങ്ങനെ ഓരോ ചേരുവയും എടുത്തുപറഞ്ഞ് രാഹുൽ സംഘത്തിനൊപ്പം ചേർന്നു. ഇന്ദിരാ ഗാന്ധിയുടെ കൊച്ചുമകനെ കാണാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമെന്ന് മുത്തച്ഛൻ രാഹുലിന്റെ കൈപിടിച്ച് പറഞ്ഞു.
advertisement
Also Read- ഇത്ര പിശുക്ക് വേണൊ? 38 കോടിയിലേറെ ആസ്തിയുളള സ്ത്രീ കഴിക്കുന്നത് പൂച്ചയ്ക്കുള്ള ഭക്ഷണം
പിന്നീട് ചാനൽ ഉടമകളുമായി സംസാരിച്ചു. വിദേശത്തുപോയി പാചകം ചെയ്യുകയെന്നതാണ് ആഗ്രഹമെന്ന് ഇവർ രാഹുൽ ഗാന്ധിയോടു പറഞ്ഞു. ഇവർക്കായുള്ള സഹായങ്ങൾ നൽകാമെന്നും രാഹുൽ വാക്കുനൽകി. ഇലയിട്ട് ബിരിയാണി രുചിച്ച ശേഷം രാഹുൽ പറഞ്ഞു– നല്ലായിറുക്ക്. തമിഴ് രുചിയിലുള്ള ഭക്ഷണം ഏറെ ആസ്വദിച്ചതായും രാഹുൽ പ്രതികരിച്ചു.
advertisement
ചിന്നവീരമംഗലത്തെ ആറുപേർ
പുതുക്കോട്ടൈ ജില്ലയിലെ ചിന്നവീരമംഗലമെന്ന ഗ്രാമം ഇന്ന് ലോകത്തിന് മുന്നിൽ പ്രശസ്തിയാർജിക്കുന്നത് ഈ ആറുപേർ വഴിയാണ്. വി സുബ്രഹ്മണ്യൻ, വി മുരുകേശൻ, വി അയ്യനാർ, ജി തമിഴ്സെൽവൻ, ടി മുത്തുമാണിക്കം എന്നീ അഞ്ച് സഹോദരങ്ങള്‍ക്കൊപ്പം മുത്തച്ഛൻ എം പെരിയതമ്പിയും ചേർന്നാണ് മനോഹരമായ പാചക വിഡിയോകൾ നിർമിക്കുന്നത്. ചിന്നവീരമംലത്തെ പേരു കേട്ട പാചകക്കാരനാണ് പെരിയതമ്പി. കൊമേഴ്സിൽ എംഫിൽ നേടിയ സുബ്രഹ്മണ്യന്റെ മനസ്സിലാണ് ഓണ്‍ലൈൻ കുക്കിങ് വിഡിയോ എന്ന ആശയം പിറന്നത്.
advertisement
ഒരു മാസം പത്തു ലക്ഷത്തിലധികം രൂപ യൂട്യൂബിൽ നിന്ന് ഇന്ന് വരുമാനമായി സംഘത്തിന് ലഭിക്കുന്നു. ഫേസ്ബുക്കിൽ നിന്നുള്ള വരുമാനം വേറെ. രണ്ടു മുതൽ മൂന്നു ലക്ഷം വരെ രൂപയാണ് ഒരു മാസം പാചകത്തിനും ഷൂട്ടിങ്ങിനുമായി ചെലവഴിക്കുന്നത്. ബാക്കിയുള്ള തുക കൃത്യമായി പങ്കിട്ടെടുക്കും.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'നല്ലായിറുക്ക്'; കൂൺ ബിരിയാണി രുചിച്ച് രാഹുൽ പറഞ്ഞു; വീഡിയോ വൈറൽ
Next Article
advertisement
കോർപ്പറേഷനിൽ ആര്യാ രാജേന്ദ്രന്റെ കാലത്ത് മാറ്റിയ ചിത്തിര തിരുനാളിന്റെ ചിത്രം തിരിച്ചുവച്ച് ബിജെപി; എൽഡിഎഫ്-ബിജെപി തർക്കം
കോർപ്പറേഷനിൽ ആര്യാ രാജേന്ദ്രന്റെ കാലത്ത് മാറ്റിയ ചിത്തിര തിരുനാളിന്റെ ചിത്രം തിരിച്ചുവച്ച് ബിജെപി; LDF-BJP തർക്കം
  • തിരുവനന്തപുരത്ത് കോർപ്പറേഷൻ കൗൺസിൽ ഹാളിൽ ചിത്തിര തിരുനാളിന്റെ ചിത്രം ബിജെപി തിരിച്ചുവച്ചു

  • ചിത്രം മുൻപ് അവിടെ ഉണ്ടായിരുന്നതാണെന്നും ഇടക്കാലത്ത് ഒഴിവാക്കിയതിനെതിരെയാണ് വിവാദം

  • എൽഡിഎഫ്-ബിജെപി തമ്മിൽ ചിത്രത്തിന്റെ പുനഃസ്ഥാപനം സംബന്ധിച്ച് ശക്തമായ തർക്കം ഉയർന്നു

View All
advertisement