നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • 'മാനസാന്തരപ്പെട്ടവരുടെ ഭൂതകാലം ചികയുന്നത് പാപമാണെന്ന് അറിയില്ലേ' ഗോസിപ്പുകൾക്കെതിരെ സന ഖാൻ

  'മാനസാന്തരപ്പെട്ടവരുടെ ഭൂതകാലം ചികയുന്നത് പാപമാണെന്ന് അറിയില്ലേ' ഗോസിപ്പുകൾക്കെതിരെ സന ഖാൻ

  ''അയാളുടെ പേര് പറഞ്ഞ് അയാളെന്നോട് ചെയ്തത് തിരിച്ചു ചെയ്യാൻ ഞാൻ ആ​ഗ്രഹിക്കുന്നില്ല. പക്ഷേ ഇത് പൈശാചികമാണ്, പിന്തുണയ്ക്കാനാകില്ലെങ്കിൽ നന്നായി പെരുമാറാൻ, അല്ലെങ്കിൽ നിശബ്ദനായിരിക്കാൻ ശ്രമിക്കൂ. ..''

  സന ഖാൻ

  സന ഖാൻ

  • Share this:
   ഗ്ലാമർ ലോകത്ത് നിന്ന് ആത്മീയ വഴി തെരഞ്ഞെടുത്ത നടിയാണ് സനാ ഖാൻ. ബി​ഗ് ബോസ് മത്സരാർത്ഥിയും നടിയും മോഡലുമായിരുന്ന സന ഖാന്റെ വിവാഹം വാർത്തയായിരുന്നു. സനാ ഖാന്റെ പ്രഖ്യാപനവും പിന്നാലെയുള്ള വിവാഹ വാർത്തയും ബോളിവുഡിൽ ഏറെ ചർച്ചകർക്ക് വഴിവച്ചിരുന്നു. ഗുജറാത്തിലെ സൂറത്ത് സ്വദേശിയായ മുഫ്‍തി അനസ് സയ്യിദിനെയാണ് സന വിവാഹം കഴിച്ചത്. സന തന്റെ പഴയകാല ചിത്രങ്ങളും സോഷ്യൽമീഡിയയിൽ നിന്ന് പിൻവലിച്ചിരുന്നു. പ്രാർത്ഥനകളുടേയും ഭർത്താവിനും ഒന്നിച്ചുള്ള ചിത്രങ്ങളാണ് സനയുടെ ഇൻസ്റ്റഗ്രാമിൽ ഇപ്പോഴുള്ളത്. സന പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

   Also Read- 'അദ്ദേഹത്തെ പോലൊരാൾക്ക് വേണ്ടിയാണ് ഞാൻ വർഷങ്ങളായി പ്രാർത്ഥിച്ചത്'; ഭർത്താവിനെ കുറിച്ച് സന ഖാൻ

   തന്റെ കഴിഞ്ഞകാല ജീവിതത്തെക്കുറിച്ച് വീഡിയോകൾ തയാറാക്കി മാനസികമായി തന്നെ തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെയാണ് താരത്തിന്റെ പോസ്റ്റ്. ഒരാൾ എന്റെ ഭൂതകാലത്തെക്കുറിച്ചുള്ള വീഡിയോ പ്രചരിപ്പിച്ചുക്കൊണ്ടിരിക്കുന്നുവെന്നും ഇത് പാപമാണെന്ന് അറിയില്ലേ എന്നും സന ഇൻസ്റ്റാ​ഗ്രാമിൽ കുറിക്കുന്നു. കഴിഞ്ഞ ഒക്ടോബറിലാണ് സന ഖാൻ സിനിമാ ലോകം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചത്. നവംബർ ഇരുപതിന് സനയും അനസ് സയ്യിദും വിവാഹിതരാകുകയായിരുന്നു.

   സന ഖാന്റെ പോസ്റ്റ്

   "എന്നെക്കുറിച്ച് പലരും മോശം വീഡിയോകൾ ഉണ്ടാക്കി പ്രചരിപ്പിക്കാൻ തുടങ്ങി നാളുകളായി. പക്ഷേ ഇത്രനാളും ഞാൻ ക്ഷമിച്ചു. പക്ഷേ ഇപ്പോൾ ഒരാൾ എന്റെ മുൻകാല ജീവിതത്തെക്കുറിച്ച് ഒരു വീഡിയോ ഉണ്ടാക്കി കുപ്രചരണങ്ങൾ നടത്തുന്നു. ഒരു വ്യക്തി മാനസാന്തരപ്പെട്ടു കഴിഞ്ഞാൽ അയാളുടെ പൂർവകാലം ചികയുന്നത് പാപമാണെന്ന് അറിയില്ലേ. എന്റെ ഹൃദയം തകർക്കപ്പെട്ടു.

   Related News- 'ഹലാല്‍ പ്രണയം ഇത്രയും മനോഹരമാണെന്ന് നിന്നെ വിവാഹം ചെയ്യുന്നത് വരെ ഞാനൊരിക്കലും ചിന്തിച്ചിട്ടില്ല'; കുറിപ്പുമായി സന ഖാൻ

   അയാളുടെ പേര് പറഞ്ഞ് അയാളെന്നോട് ചെയ്തത് തിരിച്ചു ചെയ്യാൻ ഞാൻ ആ​ഗ്രഹിക്കുന്നില്ല. പക്ഷേ ഇത് പൈശാചികമാണ്, പിന്തുണയ്ക്കാനാകില്ലെങ്കിൽ നന്നായി പെരുമാറാൻ, അല്ലെങ്കിൽ നിശബ്ദനായിരിക്കാൻ ശ്രമിക്കൂ. ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്ത് ആ വ്യക്തിയെ പഴയ കാര്യങ്ങളെ കുറിച്ച് ആലോചിപ്പിച്ച് കുറ്റബോധം കൊണ്ട് വിഷാദത്തിലേക്ക് തള്ളിവിടാൻ ശ്രമിക്കരുത്. പലപ്പോഴും നമ്മൾ മാനസാന്തരപ്പെട്ട് മുന്നോട്ട് പോകും. പക്ഷേ എന്നെപ്പോലെ ചിലർ പഴയ കാലത്തേക്ക് തിരിച്ച് പോയി പല കാര്യങ്ങളും മാറ്റാനായെങ്കിൽ എന്ന് ചിന്തിക്കും". -സന ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചു.   Related News- ഹണിമൂണിനിടയിലും പ്രാർത്ഥന മറക്കാതെ സന ഖാൻ; പുതിയ ചിത്രങ്ങൾ പങ്കുവെച്ച് സന


   സിനിമാജീവിതം ഉപേക്ഷിക്കുന്നതിന് മുമ്പ് നൃത്ത സംവിധായകനായ മെൽവിൻ ലൂയിസുമായി പ്രണയത്തിലായിരുന്നു സന. എന്നാൽ ഈ ബന്ധം പിന്നീട് തകർന്നു. മെൽവിനെതിരേ പരാതികളുമായി രം​ഗത്തെത്തിയ സന പിന്നീട് വിഷാദത്തിന് അടിപ്പെടുകയും ചെയ്തിരുന്നു.
   Published by:Rajesh V
   First published:
   )}