തക്കാളിയുടെ പേരില്‍ വഴക്ക്; വീടുവിട്ടു പോയ ഭാര്യയെ തിരികെയെത്തിക്കാൻ തക്കാളി നല്‍കി ഒത്തുതീര്‍പ്പ്

Last Updated:

തക്കാളിയുടെ പേരില്‍ വഴക്കിട്ടു പിരിഞ്ഞ ദമ്പതിമാരെ ഒടുവില്‍ ഒന്നിപ്പിച്ചത് പോലീസാണ്

തക്കാളി വില ഉയരുന്നു
തക്കാളി വില ഉയരുന്നു
രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും തക്കാളി വില കുത്തനെ ഉയർന്നിരിക്കുകയാണ്. വീടുകളിലും റസ്റ്ററന്റുകളിലുമുൾപ്പെടെ കറികളിൽ തക്കാളിയുടെ അളവ് കുറയ്ക്കുകയും ചെയ്തു. അടുക്കളയില്‍ തക്കാളിയ്ക്ക് പകരക്കാരനെ കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് പലരും. കുടുംബകലഹം വരെ തക്കാളി കാരണമുണ്ടായി എന്ന തരത്തിലുള്ള തരത്തിലുള്ള വാര്‍ത്തകളാണ് പുറത്തു വരുന്നത്. കറിയില്‍ തക്കാളി ചേര്‍ത്തതിന്റെ പേരില്‍ വഴക്കിട്ടു പിരിഞ്ഞ ദമ്പതിമാരെ ഒടുവില്‍ ഒന്നിപ്പിച്ചത് പോലീസാണ്.
മധ്യപ്രദേശിലെ സഹ്ദോൽ ജില്ലയിലാണ് രസകരമായ സംഭവം നടന്നത്. ധൻപുരി സ്വദേശികളായ സഞ്ജീവ് വർമയും ഭാര്യ ആരതിയും ഉപജീവനത്തിനായി തട്ടുകട നടത്തിവരികയാണ്. വ്യാഴാഴ്ച കറി വച്ചപ്പോൾ സഞ്ജീവ് അതിൽ രണ്ടു തക്കാളി‌യിടുന്നത് ഭാര്യയുടെ ശ്രദ്ധയിൽപ്പെട്ടു. തക്കാളിക്ക് വലിയ വിലയാണെന്നും സൂക്ഷിച്ച് ഉപയോഗിക്കണമെന്നും ആരതി സഞ്ജീവിനോടു പറഞ്ഞു. ഇതിന്റെ പേരിൽ ഇരുവരും തമ്മിൽ വാക്കേറ്റമായി. ഇതിനു പിന്നാലെയാണ് സഞ്ജീവിനോട് പറയാതെ ഭാര്യ മകളുമായി വീടു വിട്ടത്.
വീട്ടിലെത്തിയ സഞ്ജീവ് ഭാര്യയെയും കുട്ടിയെയും കാണാതെ പരിഭ്രാന്തനായി. പൊലീസ് സ്റ്റേഷനിലെത്തിയ സഞ്ജീവ് എങ്ങനെയെങ്കിലും അവരെ കണ്ടെത്തണമെന്ന് അഭ്യർഥിച്ചു. അവർ സഹോദരിയുടെ വീട്ടിലുണ്ടെന്ന് മണിക്കൂറുകൾക്കകം പൊലീസ് കണ്ടെത്തി. ഭാര്യയ്ക്ക് അര കിലോ തക്കാളി സമ്മാനമായി നൽകിയ സഞ്ജീവ്, സംഭവത്തിൽ അവരോട് ക്ഷമ ചോദിക്കുകയും ചെയ്തു. ഭാര്യയോട് ചോദിക്കാതെ ഇനി തക്കാളി ഉപയോഗിക്കില്ലെന്നും അയാൾ ഉറപ്പുനൽകി. ചെറിയ പ്രശ്നങ്ങൾക്ക് വഴക്കുണ്ടാക്കരുതെന്ന് ഉപദേശം നൽകി പൊലീസ് ഇരുവരെയും വീട്ടിലേക്ക് അയക്കുകയും ചെയ്തു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
തക്കാളിയുടെ പേരില്‍ വഴക്ക്; വീടുവിട്ടു പോയ ഭാര്യയെ തിരികെയെത്തിക്കാൻ തക്കാളി നല്‍കി ഒത്തുതീര്‍പ്പ്
Next Article
advertisement
മലയാളത്തിലെ ഏറ്റവും നീണ്ട ടെലിവിഷൻ പരമ്പരയായി ഏഷ്യാനെറ്റിലെ 'മൗനരാഗം'; അഞ്ചു വർഷം കൊണ്ട് 1526 എപ്പിസോഡുകൾ
മലയാളത്തിലെ ഏറ്റവും നീണ്ട ടെലിവിഷൻ പരമ്പരയായി ഏഷ്യാനെറ്റിലെ 'മൗനരാഗം'; അഞ്ചു വർഷം കൊണ്ട് 1526 എപ്പിസോഡുകൾ
  • ഏഷ്യാനെറ്റിലെ 'മൗനരാഗം' മലയാളത്തിലെ ഏറ്റവും നീണ്ട ടെലിവിഷൻ പരമ്പരയായി 1526 എപ്പിസോഡുകൾ തികച്ചു.

  • മൗനരാഗം, കിരൺ–കല്യാണി കൂട്ടുകെട്ടിന്റെ പ്രണയവും കുടുംബബന്ധങ്ങളും പ്രേക്ഷക ശ്രദ്ധ നേടി.

  • മൗനരാഗം തിങ്കൾ മുതൽ ശനി വരെ വൈകുന്നേരം 6 മണിക്ക് സംപ്രേക്ഷണം ചെയ്യുന്നു.

View All
advertisement