ഇതെന്ത് ഭാഗ്യം! പ്രതിശ്രുത വരനും വധുവും ഒരേ ദിവസം രണ്ട് വിമാനാപകടങ്ങളില്‍ നിന്ന് രക്ഷപ്പെട്ടു
- Published by:Sarika KP
- news18-malayalam
Last Updated:
സുഹൃത്തുക്കളുമൊത്ത് ഒരുമിച്ച് കൂടാനുള്ള ഒരുക്കത്തിലായിരുന്നു ഇരുവരും.
ഇറ്റലിയില്‍ ഒരേ ദിവസം രണ്ട് വ്യത്യസ്ത ഇടങ്ങളിലുണ്ടായ വിമാന അപകടങ്ങളില്‍ നിന്ന് പ്രതിശ്രുത വരനും വധുവും രക്ഷപ്പെട്ടു. സ്റ്റെഫാനോ പിരേലി(30) പ്രതിശ്രുത വധു അന്റോണിറ്റ ദെമാസി(22) എന്നിവരെയാണ് ഭാഗ്യം തുണച്ചത്. സുഹൃത്തുക്കളുമൊത്ത് ഒരുമിച്ച് കൂടാനുള്ള ഒരുക്കത്തിലായിരുന്നു ഇരുവരും. തുടര്‍ന്ന് രണ്ട് വ്യത്യസ്ത വിമാനങ്ങളില്‍ രണ്ടുപേരും സാവോണയിലേക്ക് പോയി. അവിടെ നിന്ന് ഭക്ഷണശേഷം ഇറ്റാലിയന്‍ നഗരമായ ടൂറിനിലേക്ക് പോകാനായിരുന്നു തീരുമാനം. ഈ യാത്രക്കിടെയാണ് രണ്ട് വിമാനങ്ങളും തകര്‍ന്നു വീണത്. രണ്ട് സീറ്റുകളുള്ള ടെക്‌നാം പി92 എക്കോ സൂപ്പര്‍ എന്ന വിമാനത്തിലാണ് സ്റ്റെഫാനോ യാത്രയായത്. യാത്രക്കിടെ ചില സാങ്കേതിക പ്രശ്നങ്ങൾ നേരിട്ട വിമാനം തകര്‍ന്നു വീഴുകയായിരുന്നു. ഇതേസമയം ബുസാനില്‍ നിന്ന് 25 മൈല്‍ അകലെയായി അന്റോണിയറ്റയുടെയും വിമാനവും തകരാറിലാകുകയും അപകടത്തില്‍പെടുകയുമായിരുന്നു. അപകടത്തില്‍ സ്റ്റെഫാനോയ്ക്ക് പരിക്കുകളൊന്നും ഉണ്ടായിരുന്നില്ല. അതേസമയം, അന്റോണിറ്റയ്ക്ക് ചെറിയ പരിക്കുകള്‍ പറ്റി. അപകടമുണ്ടായ സ്ഥലത്തുനിന്നും അഗ്നിരക്ഷാ സേനാംഗങ്ങള്‍ ഇരുവരെയും രക്ഷപ്പെടുത്തി.
അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ പൈലറ്റുമാര്‍ക്കൊപ്പം ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയില്‍ അന്റോണിറ്റയുടെ നട്ടെല്ലിന്റെ ഭാഗത്ത് ചെറിയൊരു പരിക്കുള്ളതായി കണ്ടെത്തി. അതേസമയം, അവരുടെ വിമാനം പറത്തിയ പൈലറ്റിന്റെ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. അന്റോണിയറ്റയുടെ ആദ്യവിമാനയാത്രയില്‍ തന്നെ ഇത്തരമൊരു അനുഭവം ഉണ്ടായതില്‍ സ്‌റ്റെഫാനോ ഖേദം പ്രകടിച്ചു.
തന്റെ പ്രതിശ്രുത വധുവിന്റെയും പൈലറ്റിന്റെയും പരിക്കുകളാണ് തന്നെ ആശങ്കപ്പെടുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, ആകാശയാത്ര നടത്താന്‍ പറ്റിയ ഏറ്റവും അനുകൂലമായ കാലാവസ്ഥായായിരുന്നു ഉണ്ടായിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
advertisement
വിമാനം പറന്നുയര്‍ന്നശേഷം താപനില താഴ്ന്നതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയതെന്ന് സ്റ്റെഫാനോ പറഞ്ഞു. ഇതിനെ തുടര്‍ന്ന് വിമാനത്തിനുള്ളില്‍ ഇരുട്ടു പരന്നു. തൊട്ടുപിന്നാലെ പൈലറ്റിന് എയര്‍സ്ട്രിപ്പ് നഷ്ടമായി. അപകടത്തിന് ശേഷം വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് സ്വയം പുറത്തുവരാന്‍ സ്റ്റെഫാനോയ്ക്ക് കഴിഞ്ഞു. പൈലറ്റിനെ പുറത്തെത്തിക്കാനും ഇദ്ദേഹം തന്നെയാണ് സഹായിച്ചത്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
December 23, 2023 7:25 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഇതെന്ത് ഭാഗ്യം! പ്രതിശ്രുത വരനും വധുവും ഒരേ ദിവസം രണ്ട് വിമാനാപകടങ്ങളില്‍ നിന്ന് രക്ഷപ്പെട്ടു