കാശിന് പകരം ഡെലിവറി ബോയിയ്ക്ക് പിസ സ്ലൈസ് ടിപ്പ് നൽകി ഉപഭോക്താവ്
കാശിന് പകരം ഡെലിവറി ബോയിയ്ക്ക് പിസ സ്ലൈസ് ടിപ്പ് നൽകി ഉപഭോക്താവ്
വീഡിയോ വൈറലായി മാറിയതോടെ സോഷ്യല്‍ മീഡിയയില്‍ ടിപ്പ് ഒരു ചര്‍ച്ചാവിഷയമായി മാറി
പ്രതീകാത്മക ചിത്രം
Last Updated :
Share this:
നിരവധി ഓണ്‍ലൈന്‍ ഭക്ഷണ വിതരണ പ്ലാറ്റ്ഫോമുകളുടെ കടന്നു വരവോടെ പലരും പുറത്തു പോകുന്നതിനുപകരം വീട്ടിലേയ്ക്ക് ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്ന രീതി സ്വീകരിച്ചു തുടങ്ങി. ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നത് മുമ്പും നിലവിലുണ്ടായിരുന്നെങ്കിലും ഓണ്‍ലൈന്‍ ഡെലിവറി ആപ്ലിക്കേഷനുകള്‍ വിപണിയിലെത്തിയതോടെ ഓണ്‍ലൈനായി ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു. ഇതുവഴി ആളുകള്‍ക്ക് അവരുടെ പ്രിയപ്പെട്ട ഭക്ഷണശാലയില്‍ നിന്ന് പ്രിയപ്പെട്ട ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനും വീട്ടില്‍ ഇരുന്ന് തന്നെ ആസ്വദിച്ച് കഴിക്കാന്‍ കഴിയുന്നു.
വീട്ടില്‍ നിന്ന് പുറത്തിറങ്ങുകയും വേണ്ട. ഫുഡ് ഡെലിവറി എക്സിക്യൂട്ടീവായി പ്രവര്‍ത്തിക്കുന്ന ആളുകളാണ് ഇതില്‍ പ്രധാന പങ്കുവഹിക്കുന്നത്. പലരും ഈ ജോലിക്കാര്‍ക്ക് ടിപ്പും നല്‍കാറുണ്ട്. എന്നാല്‍ അടുത്തിടെ വൈറലായ ഒരു ടിക് ടോക്ക് വീഡിയോയാണ് ഡെലിവറി ജോലിക്കാര്‍ക്ക് ടിപ്പ് നല്കുന്ന രീതിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്.
'ringdoorbell' എന്ന ടിക് ടോക്ക് അക്കൗണ്ടാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. പണത്തിനുപകരം പിസ്സയുടെ കഷണം ടിപ്പ് നല്കുന്ന ഉപഭോക്താവിന്റെയും ആ ടിപ്പ് സ്വീകരിക്കുന്ന ഒരു ഡെലിവറി ബോയിയുടെയും വീഡിയോയാണിത്. ഉപഭോക്താവിന്റെ വീട്ടിലെ ഡോര്‍ബെല്‍ ക്യാമറയില്‍ റെക്കോര്‍ഡ് ചെയ്ത ക്ലിപ്പ് ആണ് വൈറലായി മാറിയത്. ഡെലിവറി ബോയ് വീട്ടിലെത്തുന്നതും കോളിംഗ് ബെല്‍ അടിക്കുന്നതും വീഡിയോയില്‍ കാണാം. ഡോറില്‍ ''ടിപ്പിന് പണമില്ല, ദയവായി ഒരു കഷ്ണം പിസ്സ എടുക്കുക'' എന്നാണ് എഴുതിയിരിക്കുന്നത്. ഇത് വായിക്കുന്ന ഡെലിവറി ബോയ് തൃപ്തനല്ലെന്നും അസ്വസ്ഥനാണെന്നും തോന്നുന്ന തരത്തില്‍ ചില ആംഗ്യങ്ങളും വീഡിയോയില്‍ കാണാം. എന്നാല്‍ പുറത്തേക്ക് പോകുന്നതിനുമുമ്പ് ഇയാള്‍ പായ്ക്കറ്റില്‍ നിന്ന് ഒരു കഷണം പിസ്സ എടുക്കുന്നതും കാണാം.
വീഡിയോ വൈറലായി മാറിയതോടെ സോഷ്യല്‍ മീഡിയയില്‍ ടിപ്പ് ഒരു ചര്‍ച്ചാവിഷയമായി മാറി. ചില ഉപഭോക്താക്കള്‍ പിസ്സ വാങ്ങിയ ആളുടെ പെരുമാറ്റത്തില്‍ അതൃപ്തി പ്രകടിപ്പിക്കുകയും ഡെലിവറി ജോലിക്കാര്‍ക്ക് ടിപ്പ് നല്കിയില്ലെങ്കിലും അവര്‍ക്ക് ഭക്ഷണം ഓര്‍ഡര്‍ ചെയ്യരുതെന്നും നിര്‍ദ്ദേശിക്കുകയും ചെയ്തു. അതേസമയം, ഉപഭോക്താവിന്റെ ഭാഗം കൂടി ആളുകള്‍ മനസിലാക്കണമെന്നും മറ്റുള്ളവര്‍ക്ക് ടിപ്പ് നല്കാന് മതിയായ പണമില്ലായിരിക്കാമെന്നും അതുകൊണ്ടായിരിക്കാം ഒരു കഷണം പിസ്സ വാഗ്ദാനം ചെയ്തെന്നും ചിലര്‍ കമന്റ് ചെയ്തു. ടിപ്പിംഗ് സംസ്കാരത്തെ ചിലര്‍ ചോദ്യം ചെയ്യുകയും ഉപഭോക്താക്കള്‍ ഡെലിവറിയ്ക്ക് എന്തിനാണ് അധിക പണം നല്‍കുന്നതെന്നാണ് ചിലര്‍ ചോദിക്കുന്നത്.
മനുഷ്യര്‍ക്ക് പകരം റോബോട്ടുകള്‍ ജോലി ചെയ്യുന്ന പാരീസിലെ പിസേറിയ അടുത്തിടെ ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഈ പാരീസ് റസ്റ്റോറന്റില്‍ ഗ്ലാസ് കൊണ്ട് മറച്ച അടുക്കളയ്ക്കുള്ളില്‍ പിസ ഉണ്ടാക്കുന്നതും പായ്ക്ക് ചെയ്യുന്നതുമെല്ലാം റോബോട്ടുകളാണ്. പ്രത്യേകമായി വികസിപ്പിച്ചെടുത്ത ഒരു ഉപകരണത്തിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഈ റോബോട്ടുകള്‍ക്ക് മണിക്കൂറില്‍ 80 പിസകള്‍ വരെ തയ്യാറാക്കാന്‍ കഴിയും.
Published by:Jayashankar AV
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.