COVID 19 In Wayanadu | കോവിഡ് വ്യാപനം ജില്ലയിൽ രൂക്ഷം; വയനാട്ടിൽ കൽപ്പറ്റ നഗരസഭ അടച്ചു

Last Updated:

കൽപ്പറ്റയിൽ മാത്രം ഈ ആഴ്ചയിൽ 82 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. നാളെമുതൽ മുനിസിപ്പാലിറ്റിയിലെ മുഴുവൻ വാർഡുകളും കണ്ടയിൻമെന്റ് സോൺ ആയി വയനാട് ജില്ല കളക്ടർ ഡോക്ടർ അദീല അബ്ദുള്ള പ്രഖ്യാപിച്ചു.

കൽപ്പറ്റ: വയനാട് ജില്ലയിലെ കൽപ്പറ്റ നഗരസഭ പൂർണമായും കണ്ടയിൻമെന്റ് സോണായി പ്രഖ്യാപിച്ചു. കൽപ്പറ്റയിലെ ടെക്സ്റ്റൈൽസിൽ ഇന്നലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ ഇന്ന് സമ്പർക്കം ഉൾപ്പെടെ 17 പേർക്ക് കൂടി ഇവിടെ കോവിഡ് സ്ഥിരീകരിച്ചു.
ഇതിനു പുറമേ പഞ്ചാബ് നാഷണൽ ബാങ്ക്, വനിതാ പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലായി 12 പേർക്കും രോഗബാധ സ്ഥിരീകരിച്ചു. നിലവിൽ മുനിസിപ്പൽ ഓഫീസ് ഉൾപ്പെടെ അടച്ചിട്ടിരിക്കുകയാണ്. നഗരത്തിൽ ഉറവിടം അറിയാത്ത കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ നഗരം നാളെ മുതൽ പൂർണമായി അടച്ചിടാനാണ് തീരുമാനം.
You may also like:പ്രശസ്ത ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യം അന്തരിച്ചു [NEWS]ഐഎസിന് വേണ്ടി യുദ്ധം ചെയ്തു; കനകമല കേസിൽ സുബഹാനി കുറ്റക്കാരനെന്ന് കോടതി [NEWS] കുഴഞ്ഞു വീണ ഡീൻ ജോൺസിന് സിപിആർ നൽകി ബ്രെറ്റ്ലി‍ [NEWS]
സിന്ദൂർ ടെക്സ്റ്റൈൽസ്, വനിതാ പൊലീസ് സ്റ്റേഷൻ, പഞ്ചാബ് നാഷണൽ ബാങ്ക് എന്നിവ ജില്ലയിലെ പുതിയ സ്ഥാപന ക്ലസ്റ്ററുകൾ ആണ്.
advertisement
ഇതോടെ കൽപ്പറ്റയിൽ മാത്രം ഈ ആഴ്ചയിൽ 82 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. നാളെമുതൽ മുനിസിപ്പാലിറ്റിയിലെ മുഴുവൻ വാർഡുകളും കണ്ടയിൻമെന്റ് സോൺ ആയി വയനാട് ജില്ല കളക്ടർ ഡോക്ടർ അദീല അബ്ദുള്ള പ്രഖ്യാപിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
COVID 19 In Wayanadu | കോവിഡ് വ്യാപനം ജില്ലയിൽ രൂക്ഷം; വയനാട്ടിൽ കൽപ്പറ്റ നഗരസഭ അടച്ചു
Next Article
advertisement
മുംബൈയിൽ ഫ്ലാറ്റിലെ തീപിടിത്തത്തിൽ മലയാളി‌ മാതാപിതാക്കളും ആറുവയസുകാരിയും മരിച്ചു
മുംബൈയിൽ ഫ്ലാറ്റിലെ തീപിടിത്തത്തിൽ മലയാളി‌ മാതാപിതാക്കളും ആറുവയസുകാരിയും മരിച്ചു
  • മുംബൈയിലെ തീപിടിത്തത്തിൽ മലയാളി കുടുംബത്തിലെ മൂന്ന് പേർ മരിച്ചു, ആറുവയസുകാരിയും ഉൾപ്പെടുന്നു.

  • വേദിക സുന്ദർ ബാലകൃഷ്‌ണൻ, സുന്ദർ ബാലകൃഷ്‌ണൻ, പൂജ രാജൻ എന്നിവരാണ് മരിച്ച മലയാളികൾ.

  • പത്താം നിലയിൽ ഉണ്ടായ തീപിടിത്തം 11, 12 നിലകളിലേയ്ക്ക് വ്യാപിച്ചു, 15 പേരെ രക്ഷപ്പെടുത്തി.

View All
advertisement