നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ഡ്യൂട്ടി സമയത്ത് ബോളിവുഡ് ഗാനത്തിനൊപ്പം ഡാൻസ് കളിച്ച് പൊലീസുകാർ; വൈറലായതോടെ കാരണം കാണിക്കൽ നോട്ടീസ്

  ഡ്യൂട്ടി സമയത്ത് ബോളിവുഡ് ഗാനത്തിനൊപ്പം ഡാൻസ് കളിച്ച് പൊലീസുകാർ; വൈറലായതോടെ കാരണം കാണിക്കൽ നോട്ടീസ്

  സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്യപ്പെട്ട വീഡിയോ മണിക്കൂറുകൾക്കുള്ളിൽ തന്നെ വൈറലായിരുന്നു. പിന്നാലെയാണ് ഇരുവർക്കും കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്.

  News18 image.

  News18 image.

  • Share this:
   ഡ്യൂട്ടിക്കിടെ ഡാൻസ് വീഡിയോ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റു ചെയ്ത ഡൽഹി പൊലീസിലെ കോൺസ്റ്റബിൾമാർക്ക് കാരണം കാണിക്കൽ നോട്ടീസ്. ഡെല്ഹിയിലെ മോഡൽ ടൗണ്‍ പൊലീസ് സ്റ്റേഷനിലെ വനിതാ ഹെഡ് കോൺസ്റ്റബിൾ ശശി, കോൺസ്റ്റബിൾ വിവേക് മാത്തൂർ എന്നിവർക്കാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.

   ബോളിവുഡ് ഗാനമായ ടുക്കുറു ടുക്കറു ദേക്തേ ഹോ ക്യാ എന്ന ഗാനത്തിനൊപ്പം അഭിനയിച്ച് കൊണ്ടുള്ള ചെറിയ വീഡിയോയാണ് ഇവർ മൊബൈലിൽ പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. ഇരുവരും യൂണിഫോമിലാണ് വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്യപ്പെട്ട വീഡിയോ മണിക്കൂറുകൾക്കുള്ളിൽ തന്നെ വൈറലായിരുന്നു. പിന്നാലെയാണ് ഇരുവർക്കും കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്. നോർത്ത് വെസ്റ്റ് ഡിസിപിയായ ഉഷ രാഗ്നാനിയാണ് ഡ്യൂട്ടി സമയത്ത് വീഡിയോ ചിത്രീകരിച്ചതിൽ കാരണം കാണിക്കാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരിക്കുന്നത്.

   Also Read വയലിനിൽ ബോളിവുഡ് മെലഡികൾ വായിക്കുന്ന വയോധികൻ; വൈറലായി കൊൽക്കത്തയിലെ തെരുവിൽ നിന്നുള്ള വീഡിയോ


   അച്ചടക്കമുള്ള സേനയുടെ ഭാഗമാണ് രണ്ടു പേരും. എന്നാൽ ഇവരുടെ പ്രവൃത്തി ശരിയായ ഔദ്യോഗിക ചുമതലകളുടെ നിർവ്വഹണത്തിന് ചേർന്നതായിരുന്നില്ല എന്ന് നോട്ടീസിൽ പറയുന്നു. രണ്ട് പേരും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചിരുന്നില്ലെന്നും നോട്ടീസ് ചൂണ്ടി കാണിക്കുന്നു. വീഡിയോയിൽ കോൺസ്റ്റബിളായ വിവേക് മാത്തൂർ മാസ്ക്ക് ധരിക്കാതെ ഇരിക്കുന്നത് കാണാവുന്നതാണ്. ഇരുവരും സാമൂഹിക അകലത്തിൻ്റെ മാനദണ്ഡം പാലിച്ചില്ലെന്നും ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്.

   Also Read മുപ്പത്തിയേഴാം വയസിൽ ഒറ്റപ്രസവത്തില്‍ 10 കുട്ടികള്‍; ലോകറെക്കോർഡുമായി ദക്ഷിണാഫ്രിക്കക്കാരി


   നോട്ടീസ് പ്രകാരം 15 ദിവസത്തിനുള്ളിൽ ഇരുവരും നോർത്ത് വെസ്റ്റ് ഡിസിപി യായ ഉഷ രാഗ്നാനിക്ക് മുമ്പാകെ ഹാജരായി ജോലിക്ക് നിരക്കാത്ത രീതിയിലുള്ള പെരുമാറ്റത്തിൽ വിശദീകരണം നൽകേണ്ടി വരും. രണ്ടു പേരും ഈ ദിവസത്തിനുള്ളിൽ ഹാജാരായില്ല എങ്കിൽ സംഭവത്തിൽ രണ്ടു പേർക്കും ഒന്നും പറയാനില്ല എന്ന് കണക്കാക്കും. വിഷയത്തിൻ്റെ മെറിറ്റ് അനുസരിച്ച് ഏകപക്ഷീയമായി ആയിരിക്കും ഇത്തരം സാഹചര്യത്തിൽ തീരുമാനം എടുക്കുക.

   Also Read സ്വര്‍ണ്ണക്കടത്ത് കേസ്: ഫൈസല്‍ ഫരീദിന്റെ സഹായി മുഹമ്മദ് മന്‍സൂര്‍ അറസ്റ്റില്‍

   അടുത്തിടെ ബോളിവുഡ് സിനിമയായ ഷോലെയിലെ ഡയലോഗ് പൊലീസ് മൈക്രോഫോണിലൂടെ വിളിച്ചു പറയുന്ന ഉദ്യോഗസ്ഥൻ്റെ വീഡിയോയും വൈറലായിരുന്നു. കോവിഡ് ആദ്യ തരംഗത്തിൻ്റെ ഭാഗമായുള്ള ലോക്ക് ഡൗണിനിടെയായിരുന്നു പൊലീസുകാരൻ്റെ പ്രകടനം. മധ്യപ്രദേശിലെ ജബുന പോലീസ് സ്റ്റേഷനിൽ നിന്നുള്ള കെഎൽ ദാംഗി എന്ന ഉദ്യോഗസ്ഥനാണ് ക്രമസമാധാന പാലനത്തിനായി സിനിമാ ഡയലോഗ് വിളിച്ച് പറഞ്ഞത്. ഇതിൻ്റെ വീഡിയോ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലായതിനെ തുടർന്ന് ഉദ്യോഗസ്ഥന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. സ്ഥലത്ത് ക്രമസമാധാന പാലനം ഉറപ്പാക്കാനാണ് താൻ അങ്ങനെ പെരുമാറിയത് എന്നായിരുന്നു ഉദ്യോഗസ്ഥൻ്റെ വിശദീകരണം.

   ഡൽഹി പോലീസിനെ പ്രതിരോധത്തിലാക്കിയ മറ്റൊരു വീഡിയോയും മാസങ്ങൾക്ക് മുമ്പ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഡൽഹി പൊലീസ് എന്ന് എഴുതിയ കാറിന് മുകളിൽ നിന്ന് യുവാവ് പുഷ് അപ്പ് ചെയ്യുന്നതായിരുന്നു വീഡിയോ. ഒഴിഞ്ഞ സ്ഥലത്ത് വെച്ച് വാഹനം ഓടിച്ച് കൊണ്ടായിരുന്നു യുവാവ് അഭ്യാസ പ്രകടനം നടത്തിയത്.
   Published by:Aneesh Anirudhan
   First published:
   )}