advertisement

റീഫണ്ടിനായി ഊബർ കസ്റ്റമർ കെയറിൽ വിളിച്ചു; ഡൽഹി സ്വദേശിക്ക് നഷ്ടമായത് അഞ്ച് ലക്ഷം രൂപ

Last Updated:

റീഫണ്ടിനായി കസ്റ്റമർ കെയറിൽ വിളിച്ച പ്രദീപ് ചൗധരി എന്നയാളാണ് തട്ടിപ്പിനിരയായത്.

കഴിഞ്ഞ ഏതാനും വർഷങ്ങളിലായി രാജ്യത്തെ സൈബർ കുറ്റകൃത്യങ്ങളിൽ ഗണ്യമായ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആളുകളുടെ വ്യക്തിഗത വിവരങ്ങൾ അടക്കം ഉപയോഗിച്ച് ലക്ഷങ്ങൾ വരെ തട്ടിയ ആയിരക്കണക്കിന് കേസുകൾ ഇന്ത്യയിൽ ഓരോ വർഷവും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഡൽഹിയിൽ നിന്നാണ് ഏറ്റവും പുതിയ കേസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. റീഫണ്ടിനായി കസ്റ്റമർ കെയറിൽ വിളിച്ച പ്രദീപ് ചൗധരി എന്നയാളാണ് തട്ടിപ്പിനിരയായത്. 5 ലക്ഷം രൂപയാണ് ഇയാൾക്ക് നഷ്ടപ്പെട്ടത്.
ഡൽഹി സ്വദേശിയായ പ്രദീപ് ചൗധരി ഗുഡ്ഗാവിലേക്ക് പോകാനായാണ് ഒരു ഊബർ ക്യാബ് ബുക്ക് ചെയ്തത്. അതിൽ 205 രൂപയാണ് നിരക്ക് കാണിച്ചതെങ്കിലും യാത്രയ്ക്കുശേഷം ഊബർ ഡ്രൈവർ ഇയാളുടെ കയ്യിൽ നിന്ന് 318 രൂപ ഈടാക്കി. തുടർന്ന് അധിക ചാർജ് ഈടാക്കിയതിന്‍റെ അടിസ്ഥാനത്തിൽ റീഫണ്ടിനായി പ്രദീപ്‌ ഗൂഗിളിൽ നിന്ന് ലഭിച്ച കസ്റ്റമർ കെയർ നമ്പറിലേക്ക് വിളിച്ചു. എന്നാൽ ഊബർ കസ്റ്റമർ കെയർ എന്ന വ്യാജേന നൽകിയിരുന്നത് രാകേഷ് മിശ്ര എന്ന ആളുടെ വ്യാജ നമ്പർ ആയിരുന്നു. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ‘റസ്റ്റ് ഡെസ്ക് ആപ്പ്’ ഡൗൺലോഡ് ചെയ്യാൻ പ്രദീപിനോട് വിളിച്ചയാൾ ആവശ്യപ്പെടുകയായിരുന്നു.
advertisement
ശേഷം റീഫണ്ടിനായി പേടിഎം ആപ്പ് തുറന്ന് ‘rfnd 112’ എന്ന സന്ദേശം അയക്കാനും പറഞ്ഞു. എന്നാൽ ഫോൺ നമ്പർ ആവശ്യപ്പെട്ടപ്പോൾ സംശയം തോന്നി പ്രദീപ്‌ ചോദ്യം ചെയ്തെങ്കിലും അക്കൗണ്ട് വെരിഫിക്കേഷന് വേണ്ടിയാണ് നമ്പർ എന്നായിരുന്നു വിശ്വസിപ്പിച്ചത്. തുടർന്ന് ഉടൻ തന്നെ 83,760 രൂപ പ്രദീപിന്റെ അക്കൗണ്ടിൽനിന്ന് അതുൽ കുമാർ എന്ന ആളുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തതായി സന്ദേശം ലഭിച്ചു . അങ്ങനെ നാല് തവണയായി 5 ലക്ഷത്തോളം രൂപയാണ് പ്രദീപിന്റെ അക്കൗണ്ടിൽ നിന്ന് തട്ടിപ്പ് സംഘം പിൻവലിച്ചത്. ഇതിൽ മൂന്ന് ഇടപാടുകൾ പേടിഎം വഴിയും ഒന്ന് പിബി ബാങ്ക് വഴിയുമാണ് നടന്നിരിക്കുന്നത്.
advertisement
സംഭവത്തിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 420, ഇൻഫർമേഷൻ ടെക്‌നോളജി ആക്‌ട് സെക്ഷൻ 66 ഡി എന്നിവ പ്രകാരമാണ് ഈ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം 300 രൂപയ്ക്ക് ഓൺലൈനായി സാധനം വാങ്ങിയ ഡോക്ടർക്കും സൈബർ തട്ടിപ്പിനെ തുടർന്ന് പണം നഷ്ടപ്പെട്ടിരുന്നു. മുംബൈയിൽ താമസിക്കുന്ന 31 കാരിയായ ഡോക്ടറാണ് തട്ടിപ്പിന് ഇരയായത്. ഒരു ലക്ഷം രൂപയാണ് ഇവർക്ക് അക്കൗണ്ടിൽ നിന്ന് നഷ്ടമായത്. കമ്പനിയുടെ പ്രതിനിധി എന്ന വ്യാജേന ഒരാൾ ഇവരെ വിളിക്കുകയും ഓർഡർ ലഭിക്കാനായി ചില നിർദ്ദേശങ്ങൾ പാലിക്കാനും ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് ഇവരുടെ അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെടുകയായിരുന്നു.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Buzz/
റീഫണ്ടിനായി ഊബർ കസ്റ്റമർ കെയറിൽ വിളിച്ചു; ഡൽഹി സ്വദേശിക്ക് നഷ്ടമായത് അഞ്ച് ലക്ഷം രൂപ
Next Article
advertisement
'ആഗോള പ്രതിസന്ധികൾ അതിജീവനശേഷിയെ പരീക്ഷിച്ചു; വെല്ലുവിളികളെ ഇന്ത്യ വിജയകരമായി നേരിട്ടു'; മന്ത്രി എസ് ജയശങ്കർ
'ആഗോള പ്രതിസന്ധികൾ അതിജീവനശേഷിയെ പരീക്ഷിച്ചു; വെല്ലുവിളികളെ ഇന്ത്യ വിജയകരമായി നേരിട്ടു'; മന്ത്രി എസ് ജയശങ്കർ
  • അടുത്ത കാലത്തെ ആഗോള പ്രതിസന്ധികൾ ഇന്ത്യയുടെ അതിജീവനശേഷിയെ ശക്തമായി പരീക്ഷിച്ചു

  • ആഭ്യന്തരവും ബാഹ്യവുമായ വെല്ലുവിളികൾ ഇന്ത്യ വിജയകരമായി മറികടന്നുവെന്ന് ജയശങ്കർ

  • ഇന്ത്യയുടെ മികച്ച പ്രകടനം വരും വർഷങ്ങളിലും ആത്മവിശ്വാസം നൽകുമെന്ന് മന്ത്രി എസ് ജയശങ്കർ

View All
advertisement