'ചെറിയ വിവാഹ'ത്തിന് വരനെ ആവശ്യമുണ്ട്; സോഷ്യല്‍ മീഡിയയില്‍ ചർച്ചയായി വിവാഹ പരസ്യം
- Published by:Sarika KP
- news18-malayalam
Last Updated:
മകള്‍ക്ക് 'ചെറിയ ഒരു വിവാഹത്തിന്' താത്പര്യമുള്ള വരനെ തേടി മാതാപിതാക്കള്‍ പത്രത്തില്‍ നല്‍കിയ പരസ്യമാണിത്.
വ്യത്യസ്തമായ രീതിയില്‍ അവതരിപ്പിക്കുന്ന കാര്യങ്ങള്‍ മിക്കപ്പോഴും സമൂഹ മാധ്യമത്തില്‍ ജനശ്രദ്ധ പിടിച്ചുപറ്റാറുണ്ട്. പരസ്യങ്ങളുടെ കാര്യത്തിലാണെങ്കിലും അത് അങ്ങനെ തന്നെയാണ്. തങ്ങള്‍ക്ക് അനുയോജ്യരായ പങ്കാളിയെ കണ്ടെത്തുന്നതിനായി വിവാഹ പരസ്യങ്ങളിലും ചിലര്‍ വ്യത്യസ്ത കൊണ്ടുവരാറുണ്ട്. എന്നാല്‍, പങ്കാളിക്കുവേണ്ട സ്വഭാവഗുണങ്ങള്‍ വിവരിക്കുന്ന ചില വിവാഹപരസ്യങ്ങള്‍ ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്. ഇപ്പോഴിതാ ഇത്തരമൊരു വിവാഹ പരസ്യമാണ് സമൂഹ മാധ്യമത്തില്‍ ശ്രദ്ധ നേടിയിരിക്കുന്നത്. മകള്‍ക്ക് ‘ചെറിയ ഒരു വിവാഹത്തിന്’ താത്പര്യമുള്ള വരനെ തേടി മാതാപിതാക്കള്‍ പത്രത്തില്‍ നല്‍കിയ പരസ്യമാണിത്.
ചെറിയ വിവാഹം എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് മനസ്സിലാക്കാന്‍ കഴിയാതെ ആശയക്കുഴപ്പത്തിലായിരിക്കുകയാണ് സോഷ്യല്‍ മീഡിയ. തനിഷ്‌ക സോധി എന്ന യുവതി സമൂഹ മാധ്യമമായ എക്‌സില്‍ പങ്കുവെച്ച വിവാഹ പരസ്യമാണ് ചര്‍ച്ചാവിഷയം. ”വിവാഹബന്ധം വേര്‍പ്പെടുത്തിയ ബ്രാഹ്‌മണ യുവതിക്കുവേണ്ടി, ചെറിയ വിവാഹത്തിന് താത്പര്യമുള്ള മുംബൈയിലുള്ള ധനിക കുടുംബങ്ങളിൽ നിന്ന് ആലോചനകള്‍ ക്ഷണിക്കുന്നു. വിദ്യാസമ്പന്ന. 1989-ല്‍ ജനനം. അഞ്ച് അടി ഏഴ് ഇഞ്ച് ഉയരം. മുംബൈയില്‍ സ്വന്തമായി ഹോസ്പിറ്റാലിറ്റി ബിസിനസ് ചെയ്യുന്നു. വരന്റെ ജാതി പ്രശ്‌നമല്ല” എന്നാണ് പരസ്യത്തില്‍ നൽകിയിരിക്കുന്നത്. ചെറിയ വിവാഹം എന്നത് കൊണ്ട് എന്താണ് ഉദേശിക്കുന്നതെന്ന ചോദ്യത്തോടെയാണ് തനിഷ്‌ക പരസ്യം എക്‌സില്‍ പങ്കുവെച്ചത്. ഇത് മറ്റ് എക്‌സ് ഉപയോക്താക്കള്‍ക്കിടയിലും ആശയക്കുഴപ്പത്തിന് വഴിവെച്ചു.
advertisement
കുറച്ചുകാലത്തേയ്ക്ക് മാത്രം നിലനില്‍ക്കുന്ന വിവാഹബന്ധമെന്നാണോ അര്‍ഥമാക്കുന്നതെന്ന് ഒരാള്‍ തമാശരൂപേണ ചോദിച്ചു. ഇനി പെണ്‍കുട്ടിക്ക് അഞ്ച് അടി ഏഴ് ഇഞ്ച് ഉയരമുള്ളതുകൊണ്ടാണോ ഇങ്ങനെ പരസ്യം നൽകിയിരിക്കുന്നത് എന്ന് മറ്റൊരാള്‍ സംശയം പ്രകടിപ്പിച്ചു.
എന്നാല്‍ ലളിതവിവാഹത്തിന് താത്പര്യമുള്ള എന്നതാണ് ഇതുകൊണ്ട് ഉദേശിക്കുന്നതെന്ന് മറ്റൊരാള്‍ പറഞ്ഞു. പരസ്യവാചകത്തില്‍ വന്ന തെറ്റായിരിക്കാനാണ് സാധ്യതയെന്നും, കുറച്ചുകാലം മാത്രം നിലനില്‍ക്കുന്ന വിവാഹജീവിതമായിരിക്കില്ല, ലളിതമായ വിവാഹച്ചടങ്ങുകള്‍ എന്നായിരിക്കും ഉദേശിക്കുന്നതെന്നും അയാള്‍ വ്യക്തമാക്കി.
advertisement
മുമ്പും ഇതിന് സമാനമായി ഒരു വിവാഹപരസ്യം സാമൂഹികമാധ്യമത്തില്‍ വൈറലായിരുന്നു. സോഫ്റ്റ് വെയര്‍ എഞ്ചനീയറില്‍മാരില്‍ നിന്ന് മകള്‍ക്ക് വിവാഹ ആലോചനകള്‍ ക്ഷണിക്കുന്നില്ലെന്ന് പരസ്യത്തില്‍ വളരെ വ്യക്തമായി പറഞ്ഞിരുന്നു. ഇതാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
August 21, 2023 10:20 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'ചെറിയ വിവാഹ'ത്തിന് വരനെ ആവശ്യമുണ്ട്; സോഷ്യല്‍ മീഡിയയില്‍ ചർച്ചയായി വിവാഹ പരസ്യം