പ്രേമത്തിലെ മലരിന് ശരിക്കും ഓർമ തിരിച്ചു കിട്ടിയോ? ആ സത്യം വെളിപ്പെടുത്തി അൽഫോൻസ് പുത്രൻ

Last Updated:

അത്തരത്തിലൊരു ചോദ്യത്തിലാണ് മലർ മിസ്സിന് ശരിക്കും ഓർമ തിരിച്ചു കിട്ടിയോ എന്ന ചോദ്യവും എത്തിയത്. പ്രേക്ഷകർ വർഷങ്ങളായി കാത്തിരുന്ന ചോദ്യത്തിന് കൃത്യമായി ഉത്തരം നൽകുകയാണ് സംവിധായകൻ ഇവിടെ.

malar premam
malar premam
റിലീസ് ചെയ്ത് വർഷങ്ങൾ കഴിഞ്ഞിട്ടും ഇപ്പോഴും ഉത്തരം ലഭിക്കാത്ത ഒരുപിടി ചോദ്യങ്ങൾ ബാക്കി നിർത്തിയ സിനിമയാണ് അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത 'പ്രേമം'. വൻ സ്വീകരണം ലഭിച്ച 'പ്രേമം' തിയറ്ററുകളിൽ നിറഞ്ഞോടി. കാമ്പസുകളെയും കുട്ടികളെയും കുടുംബങ്ങളെയുമെല്ലാം ഒരേ പോലെ 'പ്രേമം' തിയറ്ററുകളിലേക്ക് എത്തിച്ചു.
എന്നാൽ, സിനിമ കണ്ട് തിയറ്ററിൽ നിന്ന് ഇറങ്ങിയവർക്ക് കുറേ സംശയങ്ങൾക്ക് ഉത്തരം കിട്ടിയിട്ടില്ലായിരുന്നു. അതിൽ പ്രധാനപ്പെട്ട ഒരു സംശയം ആയിരുന്നു മലരിന് ഓർമ തിരിച്ചു കിട്ടിയോ എന്നത്. സിനിമ റിലീസ് ചെയ്ത് ആറു വർഷങ്ങൾക്ക് ശേഷം പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ആ ചോദ്യത്തിന് സംവിധായകൻ ഉത്തരം നൽകിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ ഒരു ആരാധകന്റെ ചോദ്യത്തിന് മറുപടിയായാണ് സംവിധായകൻ അൽഫോൻസ് പുത്രൻ ഇക്കാര്യം വെളിപ്പെടുത്തിയത്. ഉത്തരം കിട്ടുന്നതിന് കൂട്ടുകാരനുമായി 100 രൂപയുടെ ബെറ്റ് വെച്ച കാര്യവും ആരാധകൻ വ്യക്തമാക്കുന്നു.
advertisement
വെള്ളിയാഴ്ച രാത്രി ആയിരുന്നു അൽഫോൻസ് പുത്രൻ ഫേസ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവെച്ചത്. 'സിനിമയെക്കുറിച്ച് എന്നോട് ചോദിക്കുക. എനിക്ക് അറിയാമെങ്കിൽ ഞാൻ അതിന് ഉത്തരം നൽകാം. എനിക്കറിയില്ലെങ്കിൽ മറുപടി നൽകാനുള്ള ഒരു മാർഗം കണ്ടെത്താം. ആരംഭിക്കാം' - ഇതായിരുന്നു അൽഫോൻസ് പുത്രൻ പങ്കുവെച്ച കുറിപ്പ്.
ഫേസ്ബുക്കിൽ പങ്കുവെച്ച ഈ കുറിപ്പിന് മറുപടിയായി നൂറുകണക്കിന് ചോദ്യങ്ങളാണ് എത്തിയത്. മിക്ക ചോദ്യങ്ങൾക്കും അൽഫോൻസ് പുത്രൻ മറുപടി നൽകുന്നുമുണ്ട്. അത്തരത്തിലൊരു ചോദ്യത്തിലാണ് മലർ മിസ്സിന് ശരിക്കും ഓർമ തിരിച്ചു കിട്ടിയോ എന്ന ചോദ്യവും എത്തിയത്. പ്രേക്ഷകർ വർഷങ്ങളായി കാത്തിരുന്ന ചോദ്യത്തിന് കൃത്യമായി ഉത്തരം നൽകുകയാണ് സംവിധായകൻ ഇവിടെ.
advertisement
സ്റ്റീവൻ മാത്യു എന്നയാളാണ് ചോദ്യം ചോദിച്ചത്. ഒരു സംശയം എന്നു പറഞ്ഞുകൊണ്ടാണ് സ്റ്റീവന്റെ ചോദ്യം ആരംഭിക്കുന്നത്. 'പ്രേമത്തിൽ, ജോർജിനോട് ഒന്നും വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്ന് മലർ ഒടുവിൽ പറയുന്നു. മൂന്നു തവണ സിനിമ കണ്ടതിനു ശേഷം ഞങ്ങൾ ആശയക്കുഴപ്പത്തിലാണ്. അവർക്ക് ശരിക്കും ഓർമ്മ നഷ്ടപ്പെട്ടോ? അതോ മനപൂർവം അവനെ ഒഴിവാക്കാൻ അവൾ ആഗ്രഹിക്കുന്നുണ്ടോ? അതോ അടുത്തിടെ ഓർമ തിരികെ ലഭിച്ച അവൾ ജോർജ് വിവാഹിതനാകുന്നതിനാൽ ജോർജിനോട് അത് വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലേ? ഉത്തരത്തിനായി എന്റെ സുഹൃത്തുമായി ഞാൻ 100 രൂപയുടെ പന്തയം വെച്ചിരിക്കുകയാണ്'.
advertisement
ഏതായാലും സ്റ്റീവൻ പന്തയത്തിൽ ജയിച്ചു. കിറുകൃത്യമായ മറുപടി സംവിധായകൻ അൽഫോൻസ് പുത്രൻ ചോദ്യത്തിന് നൽകി. 'അവളുടെ ഓർമ നഷ്ടപ്പെട്ടു. ഓർമ തിരിച്ചു കിട്ടിയപ്പോൾ അവൾ അറിവഴകനുമായി സംസാരിച്ചിരിക്കും. അവിടെ എത്തിയപ്പോൾ സെലിനുമൊത്ത് ജോർജ് സന്തോഷവാനാണെന്ന് അവൾക്ക് തോന്നിയിരിക്കും. 'സൂപർ' എന്ന് പറഞ്ഞതിൽ നിന്ന് മലരിന് ഓർമ തിരിച്ചു കിട്ടിയെന്ന് ജോർജിന് മനസിലായി. എന്നാൽ ഇത് സംഭാഷണങ്ങളിൽ പറയുന്നില്ല. എന്നാൽ, ഇത് പ്രവർത്തിയിലൂടെയും വയലിനു പകരം ഹാർമോണിയത്തിന്റെ സംഗീതം ഉപയോഗിച്ചും കാണിക്കുന്നുണ്ട്. നിങ്ങളുടെ സംശയം മാറിയെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നിങ്ങളുടെ ചോദ്യങ്ങൾക്കുള്ള അവസാന ഉത്തരം ഇതാണ്, അടുത്തിടെ മലരിന് ഓർമ തിരികെ ലഭിച്ചു' - ഇതായിരുന്നു ചോദ്യത്തിന് അൽഫോൻസ് പുത്രൻ നൽകിയ ഉത്തരം. കുറേ നാളായി തേടി നടന്ന ഉത്തരം എന്നായിരുന്നു ഒരാൾ ഇതിന് നൽകിയ മറുപടി.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
പ്രേമത്തിലെ മലരിന് ശരിക്കും ഓർമ തിരിച്ചു കിട്ടിയോ? ആ സത്യം വെളിപ്പെടുത്തി അൽഫോൻസ് പുത്രൻ
Next Article
advertisement
കൊച്ചി സെന്‍റ് റീത്താസ് സ്‌കൂൾ പ്രിൻസിപ്പാൾ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് 'ഏറ്റവും മികച്ച പ്രിൻസിപ്പാൾ' പുരസ്കാരം
കൊച്ചി സെന്‍റ് റീത്താസ് സ്‌കൂൾ പ്രിൻസിപ്പാൾ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് 'ഏറ്റവും മികച്ച പ്രിൻസിപ്പാൾ' പുരസ്കാരം
  • സെന്‍റ് റീത്താസ് സ്‌കൂൾ പ്രിൻസിപ്പാൾ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് മികച്ച പ്രിൻസിപ്പാൾ പുരസ്കാരം ലഭിച്ചു.

  • ഹിജാബ് വിവാദങ്ങൾക്കിടയിൽ റോട്ടറി ഇന്‍റർനാഷണൽ ക്ലബ് സിസ്റ്റര്‍ ഹെലീന ആല്‍ബിയെ ആദരിച്ചു.

  • തിരുവനന്തപുരത്ത് അടുത്ത മാസം നടക്കുന്ന ചടങ്ങിൽ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് പുരസ്കാരം സമ്മാനിക്കും.

View All
advertisement