'ഷേപ്പിലല്ല വർക്കിലാണ് കാര്യം': കപിൽ ശർമയുടെ പരിഹാസത്തിന് അറ്റ്‌ലീയുടെ മറുപടി; കയ്യടിച്ച് സോഷ്യൽ മീഡിയ

Last Updated:

നിറത്തെ പരാമർശിച്ചുള്ള കപിലിന്റെ ചോദ്യത്തിനെതിരെ വലിയ തോതിലാണ് സാമൂഹമാധ്യമങ്ങളിൽ വിമർശനം ഉയരുന്നത്

News18
News18
ചലച്ചിത്ര സംവിധായകന്‍ അറ്റ്‌ലീയെ അവതാരകനായ കപില്‍ ശര്‍മ നിറത്തിന്റെ പേരിൽ അപമാനിച്ചതായി ആരോപണം.‘ഗ്രേറ്റ് ഇന്ത്യന്‍ കപില്‍ ഷോ’യില്‍ അതിഥിയായെത്തിയ അറ്റ്‌ലീയോട് കപില്‍ ശര്‍മ ചോദിച്ച ഒരു ചോദ്യമാണ് സാമൂഹികമാധ്യമങ്ങളില്‍ വൈറലാകുന്നത്.ഷോയിലെ ഏറ്റവും പുതിയ എപ്പിസോഡില്‍ ബേബി ജോണ്‍ എന്ന ചിത്രത്തിന്‍റെ പ്രമോഷനില്‍ വരുൺ ധവാൻ, കീർത്തി സുരേഷ്, വാമിക ഗബ്ബി, അറ്റ്ലി എന്നിവരുൾപ്പെടെ പങ്കെടുത്തിരുന്നു. ഈ പരിപാടിയിൽ കപിൽ നടത്തിയ പരാമർശമാണ് ഇപ്പോൾ ചർച്ചയാകുന്നത്. കപില്‍ ശര്‍മയുടെ ചോദ്യം നിറത്തിന്റെ പേരില്‍ അപമാനിക്കുന്നരീതിയിലുള്ളതാണെന്നാണ് സാമൂഹികമാധ്യമങ്ങളിലെ വിമര്‍ശനം .പരിഹസിച്ചെങ്കിലും ചോദ്യത്തിന് അറ്റ്ലി നല്‍കിയ പക്വമായ മറുപടി സോഷ്യല്‍ മീഡിയയുടെ കൈയ്യടി നേടുകയാണ്.
advertisement
'നിങ്ങള്‍ ഒരു താരത്തെ കാണാന്‍ പോയപ്പോള്‍ അവര്‍ക്ക് നിങ്ങളെ തിരിച്ചറിയാന്‍ കഴിയാതിരുന്ന സംഭവമുണ്ടായിട്ടുണ്ടോ, അറ്റ്‌ലീ എവിടെയെന്ന് അവര്‍ ചോദിച്ചിട്ടുണ്ടോ?' എന്നായിരുന്നു കപിൽ ശർമയുടെ ചോദ്യം. നിങ്ങളുടെ ചോദ്യം എനിക്ക് മനസ്സിലായി. ഞാൻ ഉത്തരം നൽകാൻ ശ്രമിക്കും. എ ആർ മുരുകദോസ് സാറിനോട് ഞാൻ വളരെ നന്ദിയുള്ളവനാണ്, കാരണം അദ്ദേഹം ആണ് എന്‍റെ ആദ്യ ചിത്രം നിർമ്മിച്ചത്. അദ്ദേഹം ഒരു സ്‌ക്രിപ്റ്റ് ആവശ്യപ്പെട്ടു, പക്ഷേ ഞാൻ എങ്ങനെ ഇരിക്കുന്നു എന്നത് അദ്ദേഹത്തിന് പ്രശ്നമല്ലായിരുന്നു. എനിക്ക് അതിന് കഴിവുണ്ടോ ഇല്ലേ എന്നാണ് അദ്ദേഹം നോക്കിയത്. അദ്ദേഹത്തിന് എന്റെ സ്‌ക്രിപ്റ്റ് ഇഷ്ടമായി. ലോകം അത് കാണണം. രൂപം കൊണ്ടല്ല, ഹൃദയം കൊണ്ടാണ് ഒരാളെ വിലയിരുത്തേണ്ടത്,' എന്നായിരുന്നു അറ്റ്ലി മറുപടി നൽകിയത്.
advertisement
കപിലിന്റെ ചോദ്യത്തിനെതിരെ വലിയ തോതിലാണ് സമൂഹമാധ്യമങ്ങളിൽ വിമർശനം ഉയരുന്നത്. ഗായിക ചിന്മയി ശ്രീപദ ഉൾപ്പടെയുള്ളവർ സംഭവത്തെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് രംഗത്തെത്തിയിട്ടുണ്ട്. 'കോമഡിയുടെ പേരിൽ എത്രനാൾ നിറത്തെ പരിഹസിക്കും? കപില്‍ ശര്‍മയെ പോലെ ഇത്രയധികം സ്വാധീനം ചെലുത്താൻ കഴിയുന്ന ഒരാള്‍ ഇങ്ങനെ പറയുന്നത് നിരാശാജനകമാണ്' എന്നാണ് ചിന്മയി സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്.
Summary: During the finale of The Great Indian Kapil Show, the Baby John team, including Varun Dhawan and Atlee, appeared on stage. Kapil Sharma humorously remarked that Atlee's appearance didn’t match his larger-than-life reputation, which caught attention on social media. Atlee’s dignified response to the playful comment received praise online.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'ഷേപ്പിലല്ല വർക്കിലാണ് കാര്യം': കപിൽ ശർമയുടെ പരിഹാസത്തിന് അറ്റ്‌ലീയുടെ മറുപടി; കയ്യടിച്ച് സോഷ്യൽ മീഡിയ
Next Article
advertisement
അധ്യാപികയില്‍ നിന്ന്  വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
അധ്യാപികയില്‍ നിന്ന് വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
  • മുൻ അധ്യാപിക കോണി കീറ്റ്‌സ് 65 പുരുഷന്മാരുമായി ബന്ധം പുലർത്തുന്നു.

  • കീറ്റ്‌സ് മണിക്കൂറിൽ 20,000 മുതൽ 35,000 രൂപ വരെ സമ്പാദിക്കുന്നു.

  • കീറ്റ്‌സ് തന്റെ മകളെ നന്നായി പരിപാലിക്കുന്നുണ്ടെന്ന് പറയുന്നു.

View All
advertisement