Anirudh Ravichander: സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറിന് വിവാഹം; വധു സൺറൈസ് ഹൈദരബാദിന്റെ സിഇഒ

Last Updated:

ഐപിഎൽ ലേലത്തിൽ ഉൾപ്പടെ ശ്രദ്ധനേടിയ വ്യക്തിയാണ് 33 കാരിയായ കാവ്യ മാരൻ

News18
News18
തെന്നിന്ത്യൻ സിനിമയിലെ തിരക്കേറിയ സംഗീത സംവിധായകനും ഗായകനുമായ അനിരുദ്ധ് രവിചന്ദർ വിവാഹിതനാകാൻ പോകുന്നതായി റിപ്പോർട്ടുകൾ. പ്രശസ്ത ബിസിനസ്സ് വുമണും, സൺ ടീവി നെറ്റ്‌വർക്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറും, സൺറൈസേഴ്‌സ് ഹൈദരാബാദ് ഐ.പി.എൽ ടീമിന്റെ സഹഉടമയുമായ കാവ്യ മാരൻ ആണ് വധു. ഇരുവരുടെയും വിവാഹം ഉറപ്പിച്ചു എന്ന തരത്തിലുള്ള വാർത്തകൾ റെഡിറ്റ് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. ഇരുവരും വാർത്തകളോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
സൺ ഗ്രൂപ്പ് ചെയർമാൻ കലാനിധി മാരന്റെയും കാവേരി മാരന്റെയും മകളാണ് കാവ്യ. 2024 മുതൽ അനിരുദ്ധ് രവിചന്ദറും കാവ്യയും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. ഇരുവരെയും ഒന്നിച്ചു പലയിടത്തും ആരാധകർ കണ്ടതോടെയാണ് പ്രണയത്തിലാണെന്ന വാർത്തകൾക്ക് ശക്തിപ്രാപിച്ചത്.
ഐപിഎൽ ലേലത്തിൽ ഉൾപ്പടെ ശ്രദ്ധനേടിയ വ്യക്തിയാണ് 33 കാരിയായ കാവ്യ മാരൻ. ഐപിഎൽ 2025 ലേലത്തിൽ മുൻനിര കളിക്കാരായ ഇഷാൻ കിഷനെയും മുഹമ്മദ് ഷമ്മിയെയും കാവ്യാ തന്റെ ടീമായ സൺറൈസേഴ്‌സ് ഹൈദരാബാദിൽ എത്തിച്ചിരുന്നു. 2018 ലാണ് കാവ്യ സൺറൈസ് ഹൈദരബാദിന്റ ചുമതല ഏറ്റെടുക്കുന്നത്.
advertisement
ധനുഷ് സംവിധാനം ചെയ്ത 3 എന്ന സിനിമയിലൂടെയാണ് അനിരുദ്ധ് തമിഴിൽ അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രത്തിനു വേണ്ടി അനിരുദ്ധ് സംഗീതം നൽകിയ 'വൈ ദിസ് കൊലവെറി ഡി' എന്ന ഗാനം യൂടൂബിൽ വൈറലായി .നിലവിൽ 10 കോടിയിലേറെ വ്യൂസ് ആണ് ഈ ഗാനത്തിനു യൂടൂബിൽ ലഭിച്ചിട്ടുള്ളത്. സൂപ്പർ താരം അജിത് നായകനായ വിടാമുയർച്ചിയാണ് താരത്തിന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം. അടുത്ത പത്ത് മാസത്തിനുള്ളിൽ 50 ൽ അധികം ഗാനങ്ങളാണ് ഒരുക്കാനുള്ളത് എന്ന് അനിരുദ്ധ് ഈ അടുത്ത് ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. നിലവിൽ തമിഴിലെ ഏറ്റവും തിരക്കുള്ള സംഗീത സംവിധായകരിൽ ഒരാളാണ് അനിരുദ്ധ് . തമിഴ് കൂടാതെ ഷാരൂഖിന്റെ അടുത്ത ബോളിവുഡ് ചിത്രത്തിലും അനിരുദ്ധ് സംഗീതം ഒരുകുന്നതായി വാർത്തകൾ പുറത്തുവരുന്നുണ്ട്.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Anirudh Ravichander: സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറിന് വിവാഹം; വധു സൺറൈസ് ഹൈദരബാദിന്റെ സിഇഒ
Next Article
advertisement
'തദ്ദേശ തിരഞ്ഞെടുപ്പ് വിജയം യുഡിഎഫ് നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കും'; ലത്തീൻ സഭാ വികാരി ജനറൽ യൂജീൻ പെരേര
'തദ്ദേശ തിരഞ്ഞെടുപ്പ് വിജയം യുഡിഎഫ് നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കും'; ലത്തീൻ സഭാ വികാരി ജനറൽ യൂജീൻ പെരേര
  • യു.ഡി.എഫ് തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്ന് യൂജീൻ പെരേര.

  • മത്സ്യത്തൊഴിലാളികളെ സർക്കാർ അവഗണിച്ചതാണ് തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചതെന്നും അദ്ദേഹം പറഞ്ഞു.

  • സർക്കാർ ജനപ്രശ്നങ്ങൾ അവഗണിക്കുന്നതിന്റെ സൂചനയാണ് ഈ തിരഞ്ഞെടുപ്പ് ഫലമെന്നും നിയമസഭാ തിരഞ്ഞെടുപ്പിലും ഇത് പ്രകടമാകുമെന്നും അദ്ദേഹം പറഞ്ഞു.

View All
advertisement