'പ്രിയപ്പെട്ട ഉമ്മ'; സുൽഫിത്തിന് പിറന്നാള്‍ ആശംസയുമായി ദുല്‍ഖര്‍ സൽമാൻ
- Published by:Vishnupriya S
- news18-malayalam
Last Updated:
'ഉമ്മയുടെ ഈ ചിത്രം കണ്ടപ്പോൾ പഴയ ഓർമകളിലേയ്ക്ക് താൻ പോയി'
ഉമ്മയുടെ പിറന്നാള്‍ ദിനത്തില്‍ ആശംസകളുമായി ദുൽഖർ സൽമാൻ. ഉമ്മ സുല്‍ഫത്തിന്റെ ചിത്രത്തിനൊപ്പമാണ് ദുൽഖർ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ഇപ്പോഴും ഉമ്മ തങ്ങളെ കുട്ടികളായാണ് കാണുന്നതെന്നും ഉമ്മയുടെ ഈ ചിത്രം കണ്ടപ്പോൾ പഴയ ഓർമകളിലേയ്ക്ക് താൻ പോയെന്നും ദുൽഖർ കുറിച്ചു. സാരിയുടുത്ത ഉമ്മയുടെ ഒരു മനോഹരമായ ചിത്രവും ദുൽഖർ പങ്കുവച്ചിട്ടുണ്ട്.
കുറിപ്പിന്റെ പൂർണ്ണരൂപം:
എൻ്റെ പ്രിയപ്പെട്ട ഉമ്മാ,
നിങ്ങളുടെ ജന്മദിനത്തിന് പോസ്റ്റുചെയ്യാൻ ഞാൻ ഫോട്ടോകൾ നോക്കുന്നതിനിടയിൽ ഞാൻ ഈ ചിത്രം കണ്ടെത്തി. ഈ സാരിയിലുള്ള ഈ ഫോട്ടോ മറിയത്തേക്കാള്‍ ചെറിയ പ്രായത്തിലുള്ള എന്റെ കുട്ടിക്കാലവും നമ്മളൊരുമിച്ചുള്ള ചിത്രങ്ങളും എന്നെ ഓര്‍മിപ്പിക്കുകയാണ്. ഞാൻ വീണ്ടും ഒരു കുട്ടിയായതുപോലെ തോന്നി. ഉമ്മ എന്നെ അങ്ങനെയാണ് കാണുന്നതെന്നെനിക്കറിയാം. എത്ര പ്രായമായാലും അവരുടെ കണ്ണുകളിലും ഹൃദയങ്ങളിലും മക്കള്‍ക്കും ചെറുമക്കള്‍ക്കും ഒക്കെ ഒരേ പ്രായമാണ്. ഞങ്ങൾ ഉമ്മയെ ഒരുപാട് സ്നേഹിക്കുന്നു, നിങ്ങൾക്ക് ഏറ്റവും സന്തോഷകരമായ ജന്മദിനം നേരുന്നു.
advertisement
ഫോണ്‍ നോക്കിക്കൊണ്ടിരിക്കുന്ന സുല്‍ഫത്തിന്റെ ചിത്രമാണ് ദുല്‍ഖര്‍ പങ്കുവെച്ചിരിക്കുന്നത്. നിരവധിപ്പേര്‍ കമന്റുകളിലൂടെ സുല്‍ഫത്തിന് പിറന്നാള്‍ ആശംസകളറിയിച്ച് എത്തുന്നുണ്ട്. പോസ്റ്റ് ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
May 04, 2024 10:28 PM IST