ബോഡി മസാജിന് പെരുമ്പാമ്പുകൾ; ശരീര വേദനയ്ക്ക് 'ബെസ്റ്റ്' എന്ന് അനുഭവസ്ഥർ

Last Updated:

പാമ്പെന്ന് കേൾക്കുമ്പഴേ ബോധം പോകുന്നവരാണെങ്കിൽ ഈ വഴി പോകരുത്.

ദീർഘനേരം ഇരുന്ന് ജോലി ചെയ്യുന്നവരാണോ നിങ്ങൾ? എങ്കിൽ കിടിൽ ഒരു ബോഡി മസാജുണ്ട്, ഇവിടെയല്ല അങ്ങ് ഈജിപ്തിൽ. കമഴ്ന്ന് കിടന്നു കൊടുത്താൽ പുറത്ത് നല്ല തണുപ്പ് ഇഴഞ്ഞ് നീങ്ങുന്നത് സുന്ദര അനുഭവം ആസ്വദിക്കാം. അതേ, പാമ്പുകൾ തന്നെ. ഈജിപ്തിലെ കെയ്റോയിലുള്ള സ്പായിൽ ബോഡി മസാജ് ചെയ്യുന്നത് മനുഷ്യരല്ല, വമ്പൻ പെരുമ്പാമ്പുകളാണ്.
ആദ്യമേ പറയാം, പാമ്പെന്ന് കേൾക്കുമ്പഴേ ബോധം പോകുന്നവരാണെങ്കിൽ ഈ വഴി പോകരുത്. അൽപ്പം ധൈര്യവും ഈ ബോഡി മസാജിന് ആവശ്യമാണ്. മുപ്പത് മിനുട്ടാണ് ഒരാൾക്ക് ബോഡി മസാജിനുള്ള സമയം. ഈ സമയം മുഴുവൻ പാമ്പുകൾ ശരീരത്തിന് പുറത്തുകൂടി ഇഴഞ്ഞു നീങ്ങും. ഇതിന്റെ വീഡിയോ റോയിട്ടേഴ്സ് പങ്കുവെച്ചിട്ടുണ്ട്.
വിഷമില്ലാത്ത പാമ്പുകളെയാണ് മസാജിന് ഉപയോഗിക്കുന്നത്. മസാജ് ചെയ്യേണ്ട ആളെ കമഴ്ത്തി കിടത്തി പുറത്ത് ആദ്യം നന്നായി എണ്ണയിട്ട് തടവും. ഇതിന് ശേഷമാണ് പാമ്പുകളെ ഇറക്കി വിടുന്നത്. പെരുമ്പാമ്പുകളടക്കം 28 വ്യത്യസ്തയിനം പാമ്പുകളെയാണ് മസാജിന് ഉപയോഗിക്കുന്നത്.
advertisement
അരമണിക്കൂർ മസാജിന് ആറ് ഡോളറാണ് ഈടാക്കുന്നത്. പാമ്പ് മസാജ് ശരീരവേദനയും മസിൽ വലിവും കുറയ്ക്കുമെന്നാണ് സ്പായുടെ ഉടമ സഫ്വാത്ത് സെദ്കി പറയുന്നത്. കൂടാതെ ശരീരത്തിലെ രക്തയോട്ടവും കൂട്ടുമത്രേ. കച്ചവടത്തിന്റെ ആദ്യഘട്ടത്തിൽ കസ്റ്റമേഴ്സിനെ ലഭിക്കാൻ പ്രയാസമായിരുന്നുവെന്നും സഫ്വാത്ത് പറയുന്നു. എന്നാൽ ഒരു വട്ടം ഈ ബോഡിമസാജ് ചെയ്താൽ നിങ്ങൾ ഇതിന്റെ ആരാധകരാകുമെന്നും ഇദ്ദേഹം ഉറപ്പു തരുന്നു.
advertisement
You may also like:വൃത്തിയാക്കിയ റോഡിൽ എരുമ ചാണകമിട്ടു; ഉടമയ്ക്ക് 10,000 രൂപ പിഴ
പാമ്പ് മസാജിലൂടെ ശരീരത്തിന് മാത്രമല്ല, മാനസിക ആരോഗ്യത്തിനും ഗുണകരമാണെന്ന് സഫ്വാത് പറയുന്നു. ശരീരത്തിൽ രക്തയോട്ടം കൂട്ടുന്നതിനൊപ്പം ശരീരത്തിനകത്ത് എൻഡോർഫിൻ ഹോർമോൺ കൂടുതലായി ഉത്പാദിപ്പിക്കപ്പെടുന്നു. സന്തോഷത്തിന്റെ ഹോർമോൺ എന്നറിയപ്പെടുന്ന എൻഡോർഫിൻ പ്രതിരോധശേഷിയേയും സഹായിക്കും. ആത്മവിശ്വാസം വർധിക്കാനും സഹായിക്കും.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ബോഡി മസാജിന് പെരുമ്പാമ്പുകൾ; ശരീര വേദനയ്ക്ക് 'ബെസ്റ്റ്' എന്ന് അനുഭവസ്ഥർ
Next Article
advertisement
Love Horoscope January 13 | ശ്രദ്ധാപൂർവം ആശയവിനിമയം നടത്തുക ;  ഐക്യം നിലനിർത്താൻ  ശ്രമിക്കണം : ഇന്നത്തെ പ്രണയഫലം അറിയാം
Love Horoscope January 13 | ശ്രദ്ധാപൂർവം ആശയവിനിമയം നടത്തുക; ഐക്യം നിലനിർത്താൻ ശ്രമിക്കണം: ഇന്നത്തെ പ്രണയഫലം അറിയാം
  • ആശയവിനിമയവും ക്ഷമയും പ്രണയത്തിൽ പ്രധാനമാണ്

  • ധനു രാശിക്കാർക്ക് പുതിയ പ്രണയ അവസരങ്ങൾക്കും സാധ്യത

  • മീനം രാശിക്കാർ ഐക്യം നിലനിർത്താനും തിടുക്കം ഒഴിവാക്കാനും ശ്രദ്ധിക്കണം

View All
advertisement