Viral Video| മുപ്പത്തിയേഴാം തവണ വരനായി; സാക്ഷിയാകാൻ 28 ഭാര്യമാരും 35 മക്കളും 126 ചെറുമക്കളും
- Published by:Rajesh V
- news18-malayalam
Last Updated:
വീഡിയോക്ക് താഴെ രസകരമായ കമന‍്റുകളും നിറയുകയാണ്.
ഡസൻ കണക്കിന് രാജ്ഞിമാരുമൊത്ത് സസുഖം വാണിരുന്ന രാജാവിന്റെ കഥകൾ നമ്മളെല്ലാം കേട്ടിട്ടുണ്ടാകും. എന്നാൽ 21ാം നൂറ്റാണ്ടിൽ ഒട്ടേറെ വിവാഹം കഴിക്കുന്നത് അപൂർവം തന്നെയാണ്. എന്നാൽ ഇവിടെ ഒരാൾ 37ാം തവണയും വിവാഹിതനായിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ പറയുന്നത് ഈ വയോധികൻ 37ാം തവണയാണ് വിവാഹം കഴിക്കുന്നത് എന്നാണ്. വിവാഹത്തിന് സാക്ഷികളാകാൻ 28 ഭാര്യമാരും 35 മക്കളും 126 ചെറുമക്കളും എത്തിയിരുന്നു. വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.
ഐപിഎസ് ഓഫീസറായ റൂപിൻ ശർമ ട്വിറ്ററിൽ പങ്കുവെച്ച 45 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയുടെ തലക്കെട്ട തന്നെയാണ്... 'ധൈര്യവാനായ മനുഷ്യൻ' എന്നാണ്.
വീഡിയോ കാണാം:
BRAVEST MAN..... LIVING
37th marriage in front of 28 wives, 135 children and 126 grandchildren.👇👇 pic.twitter.com/DGyx4wBkHY
— Rupin Sharma IPS (@rupin1992) June 6, 2021
advertisement
എന്നാൽ ഈ വീഡിയോ ഏതു രാജ്യത്ത് നിന്നുള്ളതാണെന്നോ എവിടെ ഷൂട്ട് ചെയ്തതാണെന്നോ എന്നത് സംബന്ധിച്ച് വ്യക്തതയില്ല. ''എന്തൊരു ഭാഗ്യവാനാണ്, ഇവിടെ ഒരെണ്ണത്തിനെ കൊണ്ടുപോകാൻ എന്തു പ്രയാസകരമാണ്'' എന്നാണ് ഒരു യൂസർ വീഡിയോക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്. ''ഒരു വിവാഹം പോലും കഴിക്കാനുള്ള ധൈര്യം ഇല്ല, അപ്പോളാണ് 37ാം വിവാഹം''- മറ്റൊരാൾ കുറിച്ചു. ''അവിവാഹിതർ ഇതു കണ്ടാൽ മരിച്ചുപോയേക്കാം'' എന്നാണ് മറ്റൊരു വിരുതന്റെ കമന്റ്.
advertisement
നേരത്തെ തായ്വാനീസുകാരൻ 37 ദിവസത്തിനിടെ ഒരു പെണ്ണിനെ തന്നെ നാലു തവണ വിവാഹം കഴിക്കുകയും മൂന്നു തവണ ഡൈവോഴ്സ് ചെയ്യുകയും ചെയ്ത വാർത്ത വൈറലായിരുന്നു. പേരു വെളിപ്പെടുത്താത്ത തായ്പേ സ്വദേശിയായ ബാങ്ക് ക്ലർക്ക് കഴിഞ്ഞ വർഷം ഏപ്രിൽ ആറിനാണ് ആദ്യം വിവാഹം കഴിച്ചത്. വിവാഹത്തിനുള്ള അവധി തീർന്നതോടെ ഭാര്യയെ ഡൈവോഴ്സ് ചെയ്തു. പിറ്റേ ദിവസം വീണ്ടും വിവാഹം ചെയ്തു. നിയമം അനുവദിക്കുന്ന ശമ്പളത്തോടെയുള്ള അവധി ലഭിക്കുന്നതിന് വേണ്ടിയായിരുന്നത്രേ ഈ സാഹസം. ഇത് നാലു തവണ വിവാഹം കഴിക്കുന്നതുവരെ തുടർന്നു. അങ്ങനെ ആകെ 32 ദിവസത്തെ ശമ്പളത്തോടെയുള്ള അവധി ഇയാൾ നേടിയെടുത്തുവെന്നാണ് റിപ്പോർട്ട്. ആദ്യ വിവാഹത്തിന് എട്ടു ദിവസത്തെ അവധിയാണ് ബാങ്ക് അനുവദിച്ചിരുന്നത്.
advertisement
English Summary: A video with the claim that an elderly man is tying the knot with his 37th wife in front of his 28 wives, 35 children and 126 grandchildren has gone viral on social media. The 45-second clip was shared by IPS officer Rupin Sharma on Twitter with the caption, "BRAVEST MAN..... LIVING. 37th marriage in front of 28 wives, 135 children and 126 grandchildren."
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 09, 2021 11:55 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Viral Video| മുപ്പത്തിയേഴാം തവണ വരനായി; സാക്ഷിയാകാൻ 28 ഭാര്യമാരും 35 മക്കളും 126 ചെറുമക്കളും