ഒരു മര്യാദയില്ലേടേ? ഷിഫ്റ്റ് തീരുന്നതിന് ഒരു മിനിറ്റ് നേരത്തെ ഇറങ്ങിയ ജീവനക്കാരന് ശകാരം

Last Updated:

സംഭവത്തെക്കുറിച്ച് വിവരിച്ചുകൊണ്ട് ജീവനക്കാരൻ തന്നെ സമൂഹമാധ്യമമായ റെഡിറ്റിൽ പോസ്റ്റ് ചെയ്തതോടെ വലിയ ചർച്ചകൾക്കും വിമർശനങ്ങൾക്കുമാണ് അരങ്ങൊരുങ്ങിയത്.

ജോലിയുടെ ഷിഫ്റ്റ് തീരുന്നതിന് വെറും ഒരു മിനിറ്റ് നേരത്തെ ഇറങ്ങിയ ജീവനക്കാരനെ ശകാരിച്ച് തൊഴുലുടമ. സംഭവത്തെക്കുറിച്ച് വിവരിച്ചുകൊണ്ട് ജീവനക്കാരൻ തന്നെ സമൂഹമാധ്യമമായ റെഡിറ്റിൽ പോസ്റ്റ് ചെയ്തതോടെ വലിയ ചർച്ചകൾക്കും വിമർശനങ്ങൾക്കുമാണ് അരങ്ങൊരുങ്ങിയത്.
വളരെവേഗമാണ് പോസ്റ്റ് വൈറലായത്. പോസ്റ്റ് ചർച്ചയായതോടെ പലരും ഉപയോക്താക്കളും തങ്ങളുടെ കമ്പനികളുടെ അയവില്ലാത്ത സമീപനം വിവരിച്ചുകൊണ്ട് രംഗത്തെത്തി. ഒന്നിൽ കൂടുതൽ ദിവങ്ങളിൽ ഷിഫ്റ്റ് തീരുന്നതിന് ഒരു മിനിറ്റ് നേരത്തെ ഇറങ്ങേണ്ടി വന്നതിനെക്കുറിച്ചും തൊഴിലുടമയുടെ ശകാരത്തെക്കുറിച്ചും ജീവനക്കാരൻ പോസ്റ്റിൽ വിവരിക്കുന്നുണ്ട്. നടപടി വളരെ പരുഷമായിപ്പോയി എന്ന് പ്രതികരിച്ച പലരും തങ്ങളുടെ സമാന അനുഭവവും പങ്കുവെച്ചു.
അതേസമയം കമ്പനിയുടെ ഇത്തരത്തിലുള്ള ഉറച്ച നിലപാടിനെ സംശയിച്ചുകൊണ്ടും പലരും രംഗത്തെത്തി. ജോലിസമയത്തിന്റെ കാര്യത്തിൽ സംതുലിതമായ ഒരു സമീപനമാണ് പ്രധാനമെന്നും ജോലിസമയത്തിലുള്ള കർക്കശമായ നിലപാടുകൾ ജീവനക്കാരുടെ ആത്മവീര്യത്തെ ക്ഷയിപ്പിക്കുമെന്നും ജോലിയും വ്യക്തിജീവിവും തുല്യമായി കൊണ്ടുപോകണ്ടെതിനെ അവണിക്കുന്നതാണെന്നും ചിലർ അഭിപ്രായപ്പെട്ടു.
advertisement
ഒഴിവാക്കാനാകാത്ത ഒരു സാഹചര്യം കൊണ്ട് താമസിച്ചെത്തിയതിന് പിഴയീടാക്കിയ സംഭവവും ഒരാൾ വിവരിച്ചു. വൈകിയേ എത്തു എന്ന് തൊഴിലുടമയെ അറിയിച്ചിട്ടും പിഴ ഒടുക്കേണ്ടി വന്നതായും ഇയാൾ പറഞ്ഞു. കുറച്ച് മിനിറ്റികൾ മാത്രം വൈകിയതിന്  അര ദിവസത്തെ ശമ്പളം പിടിച്ച സംഭവങ്ങളും ആളുകൾ വിവരിച്ചു. കമ്പനികൾ ഇതുപോലെ കർക്കശമായ നിയമങ്ങൾ നടപ്പാക്കുകയാണെങ്കിൽ പറഞ്ഞ സമയത്തിൽ ഒരു മിനിറ്റ് നേരത്തെയോ ഒരു മിനിറ്റ് താമസിച്ചോ ജോലി ചെയ്യേണ്ടകാര്യമില്ലെന്നും ചിലർ വാദിച്ചു.
താമസിച്ചുരുന്നതിന്റെ പേരിൽ തൊഴിലാളികളെ ഇങ്ങനെ വേട്ടയാടുന്നതിനോട് തനിക്ക് വെറുപ്പാണെന്നും താമസിച്ചു വരുന്നത് വലിയകാര്യമല്ലെന്നും എന്നാൽ പതിവായി താമസിച്ചു വരുന്നത് പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും മറ്റൊരു റെഡിറ്റ് യൂസർ കമന്റ് ചെയ്തു.
advertisement
തൊഴിലുടമയും ജീവനക്കാരനും തമ്മിലുണ്ടാകേണ്ട പരസ്പരധാരണയെക്കുറിച്ചും സഹാനുഭുതിയെക്കുറിച്ചുമുള്ള വിശാലമായ ചർച്ചകൾക്കും പോസ്റ്റ് കാരണമായി. ഇത്തരം കർക്കശമായ നയങ്ങൾ ആധുനിക ജോലി സാഹചര്യത്തിന്റെ യാഥാർത്ഥ്യങ്ങൾ മനസിലാക്കുന്നതിൽ പരാജയപ്പെടുകയാണെന്നും വിശ്വാസ്യതയും അയവുമാണ് തൊഴിലിടങ്ങളിൽ കൂടുതലായി വിലമതിക്കുന്നതെന്നും ചിലർ അഭിപ്രായപ്പെട്ടു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഒരു മര്യാദയില്ലേടേ? ഷിഫ്റ്റ് തീരുന്നതിന് ഒരു മിനിറ്റ് നേരത്തെ ഇറങ്ങിയ ജീവനക്കാരന് ശകാരം
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement