മുന്നറിയിപ്പില്ലാതെ ഇൻഫോസിസ് ജോലിയിൽ നിന്ന് പുറത്താക്കിയെന്ന് മുൻ ജീവനക്കാരൻ; സംശയമുണ്ടെന്ന് സോഷ്യൽ മീഡിയ

Last Updated:

എന്നാൽ പോസ്റ്റിൽ പറഞ്ഞ കാര്യങ്ങൾ മുഴുവനായി വിശ്വസിക്കാൻ മിക്കവരും തയ്യാറായിട്ടില്ല.

മുൻ ഇൻഫോസിസ് ജീവനക്കാരൻെറ ഒരു കുറിപ്പ് ലിങ്ക്ഡിനിലും എക്സിലുമെല്ലാം വൈറലായിരിക്കുകയാണ്. മുന്നറിയിപ്പില്ലാതെ തന്നെ ജോലിയിൽ നിന്ന് പുറത്താക്കിയെന്നാണ് പോസ്റ്റിൽ പറയുന്നത്. തൻെറ കരിയറിനെയോ ഭാവിയെയോ ഒരു തരത്തിലും പരിഗണിക്കാതെയാണ് ഈ പുറത്താക്കൽ ഉണ്ടായിരിക്കുന്നതെന്നാണ് കുമാർ ശുഭ്മാൻ എന്ന ഇൻഫോസിസ് ജീവനക്കാരൻ പറയുന്നത്. അദ്ദേഹത്തിൻെറ ലിങ്ക്ഡിൻ പോസ്റ്റ് വൈറലായിട്ടുണ്ട്. എന്നാൽ പോസ്റ്റിൽ പറഞ്ഞ കാര്യങ്ങൾ മുഴുവനായി വിശ്വസിക്കാൻ മിക്കവരും തയ്യാറായിട്ടില്ല.
“എന്നോട് നിർബന്ധമായി ജോലിയിൽ നിന്ന് രാജിവെക്കാൻ ആവശ്യപ്പെടുകയാണ് ചെയ്തത്. മണിക്കൂറുകൾക്കുള്ളിൽ എൻെറ എല്ലാ സൗകര്യങ്ങളും കമ്പനി കട്ട് ചെയ്യുകയും ചെയ്തു. എനിക്ക് നോട്ടീസ് പീരിയഡ് പോലും ലഭിച്ചില്ല. അങ്ങനെ ആയിരുന്നെങ്കിലും മറ്റൊരു ജോലിക്ക് ശ്രമിക്കാനെങ്കിലും സാവകാശം ലഭിക്കുമായിരുന്നു. ഇപ്പോൾ അപ്രതീക്ഷിതമായി എനിക്ക് ജോലി നഷ്ടപ്പെട്ടിരിക്കുകയാണ്,” കുമാർ ശുഭ്മാൻ തൻെറ പോസ്റ്റിൽ പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ്.
ഇൻഫോസിസിൽ മാത്രമല്ല, മറ്റ് വലിയ കമ്പനികളിലും ഇത്തരത്തിലുള്ള പുറത്താക്കലുകൾ നടക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇത്തരം സാഹചര്യങ്ങളിൽ അകപ്പെടുന്നവർ വലിയ പ്രതിസന്ധിയിലേക്കാണ് പോവുന്നത്. അവർക്കൊപ്പം നിൽക്കണമെന്നും കുമാർ ആവശ്യപ്പെടുന്നു.
advertisement
“നിലവിലെ ജോലിയിൽ തുടരുന്നതിൽ നമുക്ക് മാനസികമായി യാതൊരു ബുദ്ധിമുട്ടും ഇല്ലാത്ത സാഹചര്യത്തിലാവും പെട്ടെന്ന് എച്ച്ആർ വിഭാഗത്തിൽ നിന്നും വിളി വരുന്നത്. ജോലി വിടുന്നതിനെക്കുറിച്ച് നമ്മൾ ചിന്തിച്ചിട്ട് പോലുമുണ്ടാവില്ല. എന്നാൽ എച്ച് ആർ ടീമിന് നമ്മളോട് പറയാനുള്ളത് ജോലിയിൽ നിന്ന് എത്രയും പെട്ടെന്ന് പുറത്ത് പോവാനാണ്. ഇത് കടുത്ത അനീതിയാണ്,” അദ്ദേഹം വ്യക്തമാക്കി.
“ഒരാളുടെ കരിയറിനെ ഇത് എത്ര ഗുരുതരമായാണ് ബാധിക്കാൻ പോവുന്നത്. എന്നാൽ ആർക്കും ഒരു കുഴപ്പവുമില്ല. ആരുടെയും ജോലി ഇങ്ങനെ അപ്രതീക്ഷിതമായി നഷ്ടപ്പെടരുതെന്ന് ഞാൻ കരുതുന്നു. അതിനാലാണ് ഇക്കാര്യങ്ങൾ തുറന്നുപറയാൻ തയ്യാറായത്,” കുമാർ കൂട്ടിച്ചേർത്തു.
advertisement
പോസ്റ്റ് ലിങ്ക്ഡിനിൽ വൈറലായതോടെ വലിയ ചർച്ചയും അതിന് താഴെ നടക്കുന്നുണ്ട്. ചിലർ കുമാറിന് നിയമസഹായം വാഗ്ദാനം ചെയ്യുന്നുണ്ട്. നിരവധി പേർ പലവിധ ഉപദേശങ്ങളും നൽകുന്നുണ്ട്. എന്നാൽ വലിയൊരു വിഭാഗം ആളുകൾക്ക് കുമാറിൻെറ പോസ്റ്റ് സത്യമാണോയെന്ന കാര്യത്തിൽ സംശയമുണ്ട്.
“ഈ വിവരിച്ചിരിക്കുന്ന കാര്യങ്ങൾ അപൂർണമാണ്. ആളുകളെ വെറുതെ ആശങ്കപ്പെടുത്തുകയാണ് നിങ്ങൾ ചെയ്യുന്നത്. നിലവിലെ ജോലി നഷ്ടപ്പെട്ടുവെങ്കിൽ നിങ്ങൾ മറ്റൊരു ജോലിക്കായി ശ്രമിക്കുകയാണ് വേണ്ടത്,” ഒരാളുടെ കമൻറ് ഇങ്ങനെയാണ്. “കമ്പനിയുടെ പോളിസിക്ക് വിരുദ്ധമായി ഇയാൾ എന്തെങ്കിലും ചെയ്തിട്ടുണ്ടാവണം. അങ്ങനെ എന്തെങ്കിലും തെറ്റ് ചെയ്തതിന് പിടിക്കപ്പെട്ടതിനാലാവും പെട്ടെന്ന് തന്നെ രാജിവെച്ച് പോകണമെന്ന് സ്ഥാപനം ആവശ്യപ്പെട്ടത്. അതുകൊണ്ടാവണം നോട്ടീസ് പീരിയഡ് പോലും നൽകാതെ നേരെ പിരിച്ചുവിട്ടത്,” മറ്റൊരാൾ കമൻറ് ചെയ്തു.
advertisement
“പുതിയ കാലത്തെ ജെൻ Z കുട്ടികളെല്ലാം ഇങ്ങനെ അനാവശ്യമായി കരയുന്നവരാണ്. ശ്രദ്ധ നേടാൻ വേണ്ടി മാത്രമാണ് അവർ ഇങ്ങനെ ചെയ്യുന്നത്,” മറ്റൊരാൾ കമൻറ് ചെയ്തത് ഇങ്ങനെയാണ്. ഏതായാലും പോസ്റ്റിൻെറ ആധികാരികത ഉറപ്പാക്കാൻ ന്യൂസ് 18നും സാധിച്ചിട്ടില്ല. വിഷയത്തിൽ ഇൻഫോസിസ് ഇതുവരെ പ്രതികരിച്ചിട്ടുമില്ല.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
മുന്നറിയിപ്പില്ലാതെ ഇൻഫോസിസ് ജോലിയിൽ നിന്ന് പുറത്താക്കിയെന്ന് മുൻ ജീവനക്കാരൻ; സംശയമുണ്ടെന്ന് സോഷ്യൽ മീഡിയ
Next Article
advertisement
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement