ഫുഡ് വ്‌ളോഗർ ഫിറോസ് ചുട്ടിപ്പാറയ്ക്ക് യൂട്യൂബ് വരുമാനം കൊണ്ട് മുന്നോട്ട് പോകാൻ കഴിയുന്നില്ല; ചാനൽ നിർത്തുന്നു

Last Updated:

വറുത്തരച്ച മയില്‍ കറി, ഒട്ടകപ്പക്ഷി ഗ്രില്‍, 100 കിലോ മീന്‍ അച്ചാര്‍, 35 കിലോ വരുന്ന പാമ്പ് ഗ്രില്‍, എന്നിവയടക്കമുള്ള വീഡിയോകൾ ചെയ്താണ് ഫിറോസ് ചുട്ടിപ്പാറ വൈറലായത്

ഫിറോസ് ചുട്ടിപ്പാറ
ഫിറോസ് ചുട്ടിപ്പാറ
വ്യത്യസ്തമായ പാചകവുമായി മലയാളികളെ രുചിയിലേക്ക് അടുപ്പിച്ച ഫിറോസ് ചുട്ടിപ്പാറയുടെ വീഡിയോയ്ക്ക് ഏറെ ആരാധകരാണുള്ളത്. വലിയ അളവിൽ ആഹാരം ഉണ്ടാക്കുന്ന യൂട്യൂബർ എന്ന നിലയിലാണ് ഫിറോസ് ചുട്ടിപ്പാറ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. ഇപ്പോഴിതാ, യൂട്യൂബ് നിർത്തുകയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് വ്ലോ​ഗർ.
യൂട്യൂബ് വരുമാനം മാത്രമായി മുന്നോട്ട് പോകാൻ കഴിയുന്നില്ലെന്നാണ് ഫിറോസ് അറിയിച്ചിരിക്കുന്നത്. കാഴ്ചക്കാർ പ്രധാനമായും ഷോർട്‌സിലേക്കും റീലുകളിലേക്കും തിരിഞ്ഞിരിക്കുകയാണ്. എന്നാൽ, വലിയ തുക ചെലവഴിച്ച് ഇത്തരം വീഡിയോകൾ ചെയ്താൽ ആവശ്യമുള്ള വരുമാനം ലഭിക്കില്ലെന്നും അതുകൊണ്ടാണ് യൂട്യൂബ് നിർ‌ത്താമെന്ന തീരുമാനത്തിലെത്തിയതെന്നുമാണ് ഫിറോസ് പറയുന്നത്.
പൂർണമായും അവസാനിപ്പിക്കാൻ ആലോചിക്കുന്നില്ലെന്നും വ്ലോ​ഗർ പറയുന്നുണ്ട്. ചെറിയ വീഡിയോകളുമായി ഇടയ്ക്ക് എത്തുമെന്നും പറയുന്നുണ്ട്. മുന്നത്തെ പോലെ ദീർഘ നേരത്തെ വീഡിയോകൾ ഇനി തന്റെ ചാനലിൽ കുറവായിരിക്കുമെന്നാണ് വെളിപ്പെടുത്തിയത്. അതിനാൽ,താനും സുഹൃത്തും ചേർന്ന് പുതിയ ബിസിനസ് ആരംഭിക്കുകയാണെന്നുമാണ് ഫിറോസ് ചുട്ടിപ്പാറ പ്രഖ്യാപിച്ചത്.
advertisement
ബിസിനസ് രംഗത്തേക്കാണ് പുതിയ ചുവടുമാറ്റം. യുഎഇ ആസ്ഥാനമായാണ് പുതിയ സംരംഭത്തിനൊരുങ്ങുന്നത്. യൂട്യൂബ് ലൈവിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ബിസിനസിൽ കൂടുതൽ ശ്രദ്ധ ആവശ്യമുള്ളതിനാൽ സമയമെടുത്തുള്ള പാചക വിഡിയോകൾക്ക് പകരം റീലുകളിൽ ആയിരിക്കും ഇനി കൂടുതൽ പ്രത്യക്ഷപ്പെടുകയെന്നും ഫിറോസ് ലൈവിൽ പറഞ്ഞു.
വില്ലേജ് ഫുഡ് ചാനൽ എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഫിറോസ് ചുട്ടിപ്പാറ ശ്രദ്ധേയനായത്. പാലക്കാട് സ്വദേശിയായ ഫിറോസ് മുമ്പ് പ്രവാസിയായിരുന്നു. നാട്ടിൽ തിരിച്ചെത്തിയ ഫിറോസ് 'ക്രാഫ്റ്റ് മീഡിയ' എന്ന പേരിൽ ഒരു യൂട്യൂബ് ചാനൽ ആരംഭിക്കുകയും പിന്നീട് ഇത് വില്ലേജ് ഫുഡ് ചാനൽ' എന്ന് പേരാക്കി മാറ്റുകയായിരുന്നു. 100 കിലോയുള്ള മീന്‍ അച്ചാര്‍, 35 കിലോ വരുന്ന പാമ്പ് ഗ്രില്‍, വറുത്തരച്ച മയില്‍ കറി, ഒട്ടകപ്പക്ഷി ഗ്രില്‍ എന്നിവയടക്കമുള്ള വീഡിയോകൾ ചെയ്താണ് ഫിറോസ് ചുട്ടിപ്പാറ വൈറലായത്. നാട്ടിൽ വച്ച് ഉണ്ടാക്കുന്ന ആഹാരം കൂടുതലായും അനാഥായങ്ങൾക്കാണ് ഇവർ നൽകിയിരുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഫുഡ് വ്‌ളോഗർ ഫിറോസ് ചുട്ടിപ്പാറയ്ക്ക് യൂട്യൂബ് വരുമാനം കൊണ്ട് മുന്നോട്ട് പോകാൻ കഴിയുന്നില്ല; ചാനൽ നിർത്തുന്നു
Next Article
advertisement
ക്നാനായ സമുദായ തർക്കം; അന്ത്യോക്യ പാത്രിയാർക്കിസ് ബാവക്കെതിരെയുള്ള ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി
ക്നാനായ സമുദായ തർക്കം; അന്ത്യോക്യ പാത്രിയാർക്കിസ് ബാവക്കെതിരെയുള്ള ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി
  • സുപ്രീം കോടതി ക്നാനായ സമുദായ തർക്കത്തിൽ ഹൈക്കോടതി വിധി റദ്ദാക്കി.

  • കേസിൽ ഹൈക്കോടതി വിധി റദ്ദാക്കി വീണ്ടും പരിഗണിക്കാൻ സുപ്രീം കോടതി നിർദേശിച്ചു.

  • പാത്രിയർക്കിസ് ബാവ നൽകിയ ഹർജി അംഗീകരിച്ച് സുപ്രീം കോടതി ഹൈക്കോടതി വിധി റദ്ദാക്കി.

View All
advertisement