സായിപ്പും പറയുന്നു; ഇന്ത്യന്‍ മെട്രോ പശ്ചിമ യൂറോപ്പിനേക്കാള്‍ മികച്ചതെന്ന് ജര്‍മ്മന്‍ വ്‌ളോഗര്‍

Last Updated:

'മാന്യമായ മെട്രോ സംവിധാനം' എന്നാണ് ഡല്‍ഹിയിലെയും ആഗ്രയിലെയും മെട്രോ സംവിധാനങ്ങളെ അദ്ദേഹം വിശേഷിപ്പിച്ചത്

News18
News18
ഇന്ത്യയിലെ പൊതുഗതാഗത സംവിധാനത്തെ പ്രശംസിച്ച് ജര്‍മ്മൻ വ്ളോഗർ. ഡല്‍ഹിയിലെയും ആഗ്രയിലെയും മെട്രോ സര്‍വീസുകളാണ് അലക്‌സ് വെല്‍ഡർ എന്ന വ്ളോഗറിന്റെ പ്രശംസയ്ക്ക് പാത്രമായത്.
ഇന്ത്യയിലെ മെട്രോ പശ്ചിമ യൂറോപ്പിലേതിനേക്കാള്‍ മെച്ചപ്പെട്ടതാണെന്ന് അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഡല്‍ഹി മെട്രോയില്‍ യാത്ര ചെയ്ത ഏതാണ്ട് 90 ശതമാനം സമയത്തും ഇരിപ്പിടം ലഭിച്ചതിലെ അത്ഭുതവും അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ പ്രകടിപ്പിച്ചു.
'മാന്യമായ മെട്രോ സംവിധാനം' എന്നാണ് ഡല്‍ഹിയിലെയും ആഗ്രയിലെയും മെട്രോ സംവിധാനങ്ങളെ അദ്ദേഹം വിശേഷിപ്പിച്ചത്. ജപ്പാന്‍, ദക്ഷിണ കൊറിയ, ചൈന എന്നീ രാജ്യങ്ങളില്‍ മാത്രമാണ് പ്ലാറ്റ്‌ഫോം സ്‌ക്രീന്‍ ഡോറുകളും ഫോണ്‍ ചാര്‍ജിങ് സ്‌റ്റേഷനുകളും സ്ത്രീകള്‍ക്കും മുതിര്‍ന്നവര്‍ക്കും മാത്രമായി സംവരണം ചെയ്ത ഇരിപ്പിടങ്ങളുമുള്ള മെട്രോ സൗകര്യം കണ്ടിട്ടുള്ളതെന്നും അദ്ദേഹം പോസ്റ്റില്‍ പറഞ്ഞു.
advertisement
ഇന്ത്യന്‍ മെട്രോകളിലെ വൈവിധ്യമാര്‍ന്ന ഭക്ഷണ, ഷോപ്പിങ് അവസരങ്ങളെ കുറിച്ചും അലക്‌സ് ഇന്‍സ്റ്റഗ്രാമില്‍ വിവരിച്ചിട്ടുണ്ട്. ഇന്ത്യന്‍ നഗരങ്ങളിലെ മെട്രോ സേവനങ്ങളെ കുറിച്ച് സംസാരിക്കുന്ന വ്‌ളോഗുകള്‍ കണ്ടിട്ടില്ലെന്നും, എന്നാല്‍, രാജ്യത്തെ തിരക്കുപിടിച്ച റോഡ് ഗതാഗതത്തെ കുറിച്ച് ധാരാളം കേട്ടിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.
' ഇന്ത്യയില്‍ ഇതുപോലുള്ള മെട്രോ നിങ്ങള്‍ പ്രതീക്ഷിച്ചിരുന്നോ...? എന്ന് ചോദിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ആരംഭിക്കുന്നത്. 'ഡല്‍ഹിയും ആഗ്രയും പോലുള്ള ഇന്ത്യന്‍ നഗരങ്ങളില്‍ ഇതുപോലെ മാന്യമായ മെട്രോ സംവിധാനം ഉണ്ടെന്ന് എനിക്ക് അറിയില്ലായിരുന്നു. ഡല്‍ഹിയിലെ മെട്രോകളില്‍ പ്ലാറ്റ്‌ഫോം സ്‌ക്രീന്‍ ഡോറുകള്‍, ഫോണ്‍ ചാര്‍ജിങ് സൗകര്യം, സ്ത്രീകള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേക ഇരിപ്പിടം തുടങ്ങിയ സൗകര്യങ്ങളുണ്ട്. ദക്ഷിണകൊറിയയിലെയും ജപ്പാനിലെയും ചൈനയിലെയും മെട്രോകളില്‍ മാത്രമാണ് ഈ സൗകര്യങ്ങള്‍ കണ്ടിട്ടുള്ളത്. ഇത് ഇന്ത്യയില്‍ കാണാനാകുമെന്ന് പ്രതീക്ഷിച്ചില്ല....' അദ്ദേഹം തുടര്‍ന്നു...
advertisement
''ദക്ഷിണ ഡല്‍ഹിയിലാണ് ഞാന്‍ താമസിച്ചത്. മെട്രോയില്‍ യാത്ര ചെയ്തിരുന്ന 80-90 ശതമാനം സമയത്തും എനിക്ക് ഇരിക്കാനുള്ള സീറ്റ് ലഭിച്ചുവെന്നത് എന്നെ അത്ഭുതപ്പെടുത്തി. തിങ്ങി ഞെരുങ്ങി മെട്രോയില്‍ യാത്ര ചെയ്യേണ്ടതായും വന്നില്ല. നഗരമധ്യത്തില്‍ നിന്നും വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിന്നും മാറി ദൂരെ താമസിക്കേണ്ടിയും വന്നില്ല,'' അദ്ദേഹം കുറിച്ചു.
''സാധാരണയായി ഇന്ത്യയിലെ തിരക്കേറിയ റോഡ് ഗതാഗതത്തെ കുറിച്ചാണ് എപ്പോഴും കേള്‍ക്കുന്നത്. നഗരങ്ങളിലെ മെട്രോകളെ കുറിച്ചുള്ള ഉള്ളടക്കങ്ങള്‍ കാണിക്കുന്ന കണ്ടന്റ് ക്രിയേറ്റര്‍മാരെ എവിടെയും കണ്ടില്ല'', വ്‌ളോഗര്‍ ചൂണ്ടിക്കാട്ടി.
advertisement
മെട്രോ സ്‌റ്റേഷനുകളിലൊന്നിലെ ഭക്ഷണശാലയും വീഡിയോയില്‍ അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയ
വളരെ വേഗമാണ് അലക്‌സിന്റെ പോസ്റ്റ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവർന്നത്. ഇന്ത്യന്‍ മെട്രോകളിലെ മികച്ച സൗകര്യങ്ങളെ കുറിച്ചുള്ള കുറിപ്പുകള്‍ അവരില്‍ ചിലരും പങ്കുവെച്ചു. വളരെ വൃത്തിയുള്ളതും എസി സൗകര്യമുള്ളതുമാണ് ഇന്ത്യന്‍ മെട്രോയെന്ന് ഒരാള്‍ കുറിച്ചു. സത്യം പറഞ്ഞാല്‍, കൂടുതല്‍ യാത്ര ചെയ്യുന്തോറും പാശ്ചാത്യ ലോകം സ്വയം കള്ളം പറയുന്ന ഒരു മൂന്നാം ലോക രാജ്യമാണെന്ന് തോന്നിയതായി മറ്റൊരാള്‍ കുറിച്ചിട്ടു. മയക്കുമരുന്നിന് അടിമപ്പെട്ടവരോ, മദ്യപന്മാരോ ഇല്ല. വൃത്തിഹീനമായി ആരും പെരുമാറുന്നില്ല, എലികളില്ല, മറ്റേതൊരു സബ് വേ സംവിധാനത്തേക്കാളും മികച്ചതാണ്', മറ്റൊരു ഉപഭോക്താവ് പറഞ്ഞു. ലണ്ടന്‍ ട്യൂബിനേക്കാള്‍ മികച്ചതാണ് ഡല്‍ഹി മെട്രോയെന്ന് വേറൊരാള്‍ അഭിപ്രായപ്പെട്ടു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
സായിപ്പും പറയുന്നു; ഇന്ത്യന്‍ മെട്രോ പശ്ചിമ യൂറോപ്പിനേക്കാള്‍ മികച്ചതെന്ന് ജര്‍മ്മന്‍ വ്‌ളോഗര്‍
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement