സാഹസികത അല്പം കൂടിപ്പോയി, വായുവിൽ നീന്തിക്കളിച്ച് ആമ; വീഡിയോ വൈറൽ

Last Updated:

താഴെ വീണാലുള്ള അവസ്ഥയെക്കുറിച്ചും ആമ വാചാലനാണെന്നും നമുക്ക് വീഡിയോയിലൂടെ മനസ്സിലാക്കാം.

ഉരഗ വർഗ്ഗത്തിൽപ്പെടുന്ന, കരയിലും വെള്ളത്തിലും ഒരു പോലെ ജീവിക്കാൻ കഴിയുന്ന ജീവികളാണ് ആമകൾ. വേഗത കുറവാണെങ്കിലും സാഹസികത കാണിക്കുന്നതിൽ മറ്റ് ജീവികളെ പോലെ തന്നെയാണ് ഇവരും. പലപ്പോഴും ഇവരുടെ കൗതുകം ഇവരെ പല അബദ്ധങ്ങളിലും എത്തിക്കാറുമുണ്ട്. അത്തരത്തിൽ ഒരു ആമയ്‌ക്ക് പറ്റിയ അമളിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
മലാക്കയിലെ മലേഷ്യ എ ഫമോസ അനിമൽ സഫാരിയിൽ താമസിക്കുന്ന ആമയുടെ വീഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്. കഴിഞ്ഞ ആഴ്‌ച, ആമ അതിന്റെ താമസ സ്ഥലത്ത് ഒന്ന് ചുറ്റിക്കറങ്ങാൻ ഇറങ്ങിയതായിരുന്നു. അതിന്റെ ആവേശത്തിൽ ആമ ഒരു മതിൽ കയറുകയും ചെയ്‌തു. മതിൽ കയറുന്നത് ആമയെ സംബന്ധിച്ചിടത്തോളം വലിയൊരു പ്രശ്‌നം ആയിരുന്നില്ല. എന്നാൽ, മതിലിൽ നിന്ന് താഴേക്ക് ഇറങ്ങാൻ ശ്രമിച്ച ഭീമൻ ആമയ്‌ക്ക് അതിന് കഴിഞ്ഞില്ല. അപ്പോഴാണ് താൻ പ്രശ്‌നത്തിൽ അകപ്പെട്ടത് ആമയ്ക്ക് മനസ്സിലായത്. തുടർന്ന് ആമയുടെ നിസ്സഹായാവസ്ഥയാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്.
advertisement
ആമയ്‌ക്ക് പറ്റിയ ഈ അമളിയുടെ വീഡിയോ ഇതിനോടകം തന്നെ നിരവധി പേർ സോഷ്യൽ മീഡിയയിൽ പങ്കിടുകയും കാണുകയും ചെയ്‌തു. നാല് കാലുകൾ കൊണ്ട് ചലിക്കാൻ കഴിയാതെ മതിലിൽ നിന്ന് തുഴയുന്ന ആമയെയാണ് വീഡിയോയിൽ നമുക്ക് കാണാൻ സാധിക്കുന്നത്. മതിലിൽ നിന്ന് താഴെ ഇറങ്ങാൻ ആമ ശ്രമം നടത്തുന്നുണ്ട്. എങ്കിലും സ്വന്തം പ്രയത്‌നത്തിൽ അതിന് സാധിക്കുകയില്ലെന്ന് വീഡിയോ നമുക്ക് കാണിച്ചു തരുന്നു. തുടർന്ന് നിസ്സഹായനായ ആമയെ മൃഗശാലയിലെ തൊഴിലാളി രക്ഷിക്കുകയായിരുന്നു.
advertisement
ഡെയ്‌ലി മെയിൽ ആനിമൽസ് എന്ന ഫേസ്‌ബുക്ക് പേജിൽ പങ്കിട്ട വീഡിയോ ഇതിനോടകം തന്നെ നിരവധി പേർ കണ്ടു കഴിഞ്ഞു. കൂടാതെ നിരവധി പേർ വീഡിയോ പങ്കിടുകയും ചെയ്‌തു. വീഡിയോ എല്ലാവരിലും ചിരി പടർത്തുകയാണ് ചെയ്തത്. 'ഞാൻ ഒരുപാട് ചിരിച്ചു. ജീവികൾ എന്നെ അതിശയപ്പെടുത്തുന്നു. എല്ലാവർക്കും അവരുടേതായ അജണ്ടകൾ ഉണ്ട്. 'ഇതിൽ നിന്നും ഞാൻ എങ്ങനെ രക്ഷപ്പെടും' എന്നായിരിക്കും ആ ആമ പറയുന്നതെന്ന് എനിക്ക് ഉറപ്പുണ്ട്' - വീഡിയോ കണ്ട ഒരാൾ കമന്റിൽ കുറിച്ചു.
advertisement
അതേസമയം, ഒരു യൂസർ ആമയുടെ കൗതുകത്തെ പ്രശംസിക്കുകയും ചെയ്‌തു. 'സാഹസികൻ! കൗതുകകരം! കണക്കുകൂട്ടലുകൾക്കും അപ്പുറമാണെങ്കിലും മിടുക്കൻ! ഇത്തരത്തിലുള്ള വീഡിയോകൾ കാണുമ്പോൾ നമ്മുടെ മനസ് പൂർണമായും ശാന്തമാകുന്നുവെന്നും മറ്റൊരു യൂസർ കുറിച്ചു.
advertisement
നമ്മുടെ മനസ്സ് പറയുന്നിടത്തേക്ക് നമുക്ക് പോകണം എന്നേയുള്ളൂ, എന്നാൽ അവിടെ നിന്ന് എങ്ങനെ തിരിച്ചിറങ്ങണം എന്ന് നമുക്ക് അറിയില്ല. ആമ ചെയ്തതും ഇത് തന്നെയാണ്. ചെറിയ മതിൽ ആണെങ്കിലും രക്ഷപ്പെടാൻ തന്റെ ഭാഗത്തു നിന്നും പരമാവധി ശ്രമം ആമ നടത്തുന്നുണ്ട്. ആമ പൂർണ്ണമായും നിസ്സഹായനാണെന്ന് നമുക്ക് വീഡിയോയിൽ വ്യക്തമാണ്. താഴെ വീണാലുള്ള അവസ്ഥയെക്കുറിച്ചും ആമ വാചാലനാണെന്നും നമുക്ക് വീഡിയോയിലൂടെ മനസ്സിലാക്കാം.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
സാഹസികത അല്പം കൂടിപ്പോയി, വായുവിൽ നീന്തിക്കളിച്ച് ആമ; വീഡിയോ വൈറൽ
Next Article
advertisement
മലപ്പുറത്തെ 14കാരിയുടെ കൊലപാതകം; സുഹൃത്തായ 16കാരന്‍ കുറ്റം സമ്മതിച്ചു
മലപ്പുറത്തെ 14കാരിയുടെ കൊലപാതകം; സുഹൃത്തായ 16കാരന്‍ കുറ്റം സമ്മതിച്ചു
  • മലപ്പുറത്ത് 14കാരിയെ കൊലപ്പെടുത്തിയ കേസിൽ സുഹൃത്തായ 16കാരൻ കുറ്റം സമ്മതിച്ചിരിക്കുകയാണ്.

  • പെൺകുട്ടിയെ ബലാത്സംഗം ചെയ്തതായി 16കാരൻ പൊലീസിന് മൊഴി നൽകിയതായും റിപ്പോർട്ട് ചെയ്യുന്നു.

  • കുടുംബം പരാതി നൽകിയതിനെത്തുടർന്ന് അന്വേഷണം നടന്നപ്പോൾ കുറ്റിക്കാട്ടിൽ മൃതദേഹം കണ്ടെത്തി.

View All
advertisement