മറന്നാൽ പണി കിട്ടും; മാർച്ച് 31ന് മുമ്പ് നിങ്ങൾ തീർച്ചയായും ചെയ്യേണ്ട കാര്യങ്ങൾ
Last Updated:
കേന്ദ്ര സർക്കാർ ജീവനക്കാർ 2021 മാർച്ച് 31 നകം ലീവ് ട്രാവൽ കൺസെഷൻ ക്യാഷ് വൗച്ചർ സ്കീം (എൽടിസി) സമർപ്പിക്കേണ്ടതുണ്ട്. എൽടിസി സ്കീമിന് കീഴിൽ നികുതി ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് ശരിയായ ഫോർമാറ്റിൽ അപേക്ഷ ഫോം പൂരിപ്പിക്കേണ്ടതുണ്ട്.
ദലാബകൊറോണ വൈറസ് മഹാമാരിയെ തുടർന്നുള്ള പ്രതിസന്ധി ഘട്ടങ്ങളിലൂടെയാണ് നിങ്ങൾ കടന്നു പോകുന്നതെങ്കിലും ചില കാര്യങ്ങൾ കൃത്യ സമയത്ത് തന്നെ ചെയ്ത് തീർക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ അത് നിങ്ങൾക്ക് തന്നെ അധിക ബാധ്യതയായി മാറിയേക്കാം. അതുകൊണ്ട് തന്നെ ഈ മാസം തന്നെ ചെയ്ത് തീർക്കേണ്ടതും മാറ്റിവയ്ക്കാൻ പാടില്ലാത്തതുമായ ചില കാര്യങ്ങളുടെ പട്ടിക ഇതാ. മാർച്ച് 31ന് മുമ്പ് ഇക്കാര്യങ്ങൾ ചെയ്തില്ലെങ്കിൽ നിങ്ങൾ അധിക പിഴ നൽകേണ്ടി വരും.
പാൻ - ആധാർ ബന്ധിപ്പിക്കൽ
കോവിഡ് - 19 മഹാമാരി സാഹചര്യം കണക്കിലെടുത്ത് പാൻ നമ്പറിനെ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന ദിവസം 2021 മാർച്ച് 31ലേക്ക് സർക്കാർ നീട്ടിയിരുന്നു. മുമ്പത്തെ സമയപരിധി 2020 ജൂൺ 30 ആയിരുന്നു. മാർച്ച് 31ന് മുമ്പ് ആധാർ കാർഡും പാൻ നമ്പറും ബന്ധിപ്പിച്ചില്ലെങ്കിൽ 2021 ഏപ്രിൽ 1 മുതൽ പാൻ കാർഡുകൾ പ്രവർത്തനരഹിതമാകും.
advertisement
പുതുക്കിയ ഐ ടി ആർ ഫയലിംഗ്
2019 - 20 സാമ്പത്തിക വർഷത്തേക്കുള്ള പുതുക്കിയതോ കാലതാമസം നേരിട്ടതോ ആയ ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിന് 2021 മാർച്ച് 31 വരെ കേന്ദ്രസർക്കാർ സമയം നൽകിയിട്ടുണ്ട്. നേരത്തെ, റിട്ടേൺ ഫയൽ ചെയ്യാൻ സാധിക്കാത്തവർ മാർച്ച് 31ന് മുമ്പായി പുതുക്കിയ ഐടിആർ ഫയൽ ചെയ്യണം. പിന്നീട് ഫയൽ ചെയ്യുന്നത് 10,000 രൂപ വരെ പിഴ നൽകേണ്ടി വരും. നിങ്ങളുടെ വരുമാനം 5 ലക്ഷം രൂപ വരെ ആണെങ്കിൽ 1,000 രൂപ വരെ പിഴ നൽകിയാൽ മതി.
advertisement
അഡ്വാൻസ് ടാക്സ് ഫയലിംഗ്
ആദായനികുതി നിയമമനുസരിച്ച്, ഒരു സാമ്പത്തിക വർഷത്തിൽ ഒരു നികുതിദായകന് 10,000 രൂപയിൽ കൂടുതൽ നികുതി ബാധ്യതയുണ്ടെങ്കിൽ, അവർ നാല് തവണകളായി അഡ്വാൻസ് ടാക്സ് നൽകേണ്ടതാണ്. 2020-21 സാമ്പത്തിക വർഷത്തെ നാലാം തവണ അഡ്വാൻസ് ടാക്സ് അടയ്ക്കുന്നതിനുള്ള സമയപരിധി 2021 മാർച്ച് 15 ആയിരുന്നു.
എൽ ടി സി ക്യാഷ് വൗച്ചർ സ്കീം
കേന്ദ്ര സർക്കാർ ജീവനക്കാർ 2021 മാർച്ച് 31 നകം ലീവ് ട്രാവൽ കൺസെഷൻ ക്യാഷ് വൗച്ചർ സ്കീം (എൽടിസി) സമർപ്പിക്കേണ്ടതുണ്ട്. എൽടിസി സ്കീമിന് കീഴിൽ നികുതി ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് ശരിയായ ഫോർമാറ്റിൽ അപേക്ഷ ഫോം പൂരിപ്പിക്കേണ്ടതുണ്ട്.
advertisement
എമർജൻസി ക്രെഡിറ്റ് ലൈൻ ഗ്യാരണ്ടി സ്കീം
മറ്റ് സബ്സിഡികൾക്കും പ്രയോജനകരമായ സ്കീമുകൾക്കുമിടയിൽ, സ്വാശ്രയ ഇന്ത്യ പാക്കേജ് വർദ്ധിപ്പിക്കുന്നതിനായി അടിയന്തര ക്രെഡിറ്റ് ലൈൻ ഗ്യാരണ്ടി പദ്ധതി കേന്ദ്രം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ പദ്ധതി പ്രകാരം, മഹാമാരി സമയത്ത് ചെറുകിട, ഇടത്തരം വ്യാപാരികൾക്ക് ഈടില്ലാതെ കേന്ദ്രം വായ്പ നൽകും.
വിവാദ് സേ വിശ്വാസ്
കേന്ദ്ര സർക്കാരിന്റെ 'വിവാദ് സേ വിശ്വാസ്' പദ്ധതി പ്രകാരം അവസാന ഫയലിംഗ് തീയതി 2021 മാർച്ച് 31 വരെ നീട്ടി. 2020 മാർച്ച് 17നാണ് നേരിട്ടുള്ള നികുതിയായ 'വിവാദ് സേ വിശ്വാസ്' ആക്ട് പ്രാബല്യത്തിൽ വന്നത്. ആദായനികുതി വ്യവഹാരം നടത്തുകയും സർക്കാരിന് സമയബന്ധിതമായി വരുമാനം ഉണ്ടാക്കുകയും നികുതിദായകർക്ക് പ്രയോജനം നൽകുകയും ചെയ്യുന്ന പദ്ധതിയാണിത്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 19, 2021 12:49 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
മറന്നാൽ പണി കിട്ടും; മാർച്ച് 31ന് മുമ്പ് നിങ്ങൾ തീർച്ചയായും ചെയ്യേണ്ട കാര്യങ്ങൾ


