Viral | ടീ ഷര്‍ട്ടിനെ ചൊല്ലി തര്‍ക്കം; മെട്രോയിൽ കൂട്ടുകാരന്റെ മുഖത്തടിച്ച് പെൺകുട്ടി
- Published by:Anuraj GR
- news18-malayalam
Last Updated:
1000 രൂപയ്ക്ക് ഒരു ടീ ഷര്‍ട്ട് വാങ്ങി എന്ന് പെണ്‍കുട്ടി പറഞ്ഞപ്പോള്‍ അതിനെ ആണ്‍കുട്ടി കളിയാക്കിയതാണ് വഴക്കിന്റെ തുടക്കം. 150 രൂപയില്‍ കൂടുതല്‍ എന്തായാലും ഈ ടീ ഷര്‍ട്ടിന് വില വരില്ല എന്നായിരുന്നു ആണ്‍കുട്ടിയുടെ വാദം
സാധാരണ മെട്രോ യാത്രക്കാര്‍ (passengers) സ്വന്തം കാര്യം നോക്കി മിണ്ടാതെ യാത്ര ചെയ്യാറാണ് പതിവ്. എന്നാല്‍ എല്ലാ യാത്രക്കാരെയും അമ്പരപ്പിക്കുന്ന ഒരു സംഭവമാണ് കഴിഞ്ഞ ദിവസം ഡൽഹി മെട്രോയില്‍ നടന്നത്. ഇതിന്റെ വീഡിയോ (video) ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും തമ്മില്‍ വലിയ തര്‍ക്കം നടക്കുന്നതാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുക. മാത്രവുമല്ല തര്‍ക്കത്തിനൊടുവില്‍ പെണ്‍കുട്ടി ആണ്‍കുട്ടിയെ പല തവണ തല്ലുന്നതും വീഡിയോയില്‍ വ്യക്തമാണ്
വളരെ നിസ്സാരമായ കാര്യമാണ് വലിയ വഴക്കില്‍ അവസാനിച്ചത്. താന്‍ സാറയില്‍ (Zara) നിന്ന് 1000 രൂപയ്ക്ക് ഒരു ടീ ഷര്‍ട്ട് വാങ്ങി എന്ന് പെണ്‍കുട്ടി പറഞ്ഞപ്പോള്‍ അതിനെ ആണ്‍കുട്ടി കളിയാക്കിയതാണ് വഴക്കിന്റെ തുടക്കം. 150 രൂപയില്‍ കൂടുതല്‍ എന്തായാലും ഈ ടീ ഷര്‍ട്ടിന് വില വരില്ല എന്നായിരുന്നു ആണ്‍കുട്ടിയുടെ വാദം. ഇത് പെണ്‍കുട്ടിയെ ചൊടിപ്പിച്ചു. അവള്‍ അവനെ ചീത്തവിളിയ്ക്കുകയും തല്ലുകയും ഒക്കെ ചെയ്യുന്നതാണ് പിന്നീട് അങ്ങോട്ട് കാണാന്‍ കഴിയുക. ആണ്‍കുട്ടി പലപ്പോഴും അവളെ തടയാന്‍ ശ്രമിക്കുകയും ഇതൊരു പൊതു സ്ഥലമാണെന്ന് ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ അവള്‍ അതൊന്നും കാര്യമാക്കുന്നില്ല. അവസാനം ആണ്‍കുട്ടി അവളെ തിരിച്ചു തല്ലുന്നതും വീഡിയോയില്‍ കാണാം
advertisement
'പൊതു സ്ഥലത്ത് ശല്യമുണ്ടാക്കുന്നത് അത്ര വലിയ തെറ്റൊന്നും അല്ല എന്നാണ് ഇന്ന് പലരുടെയും വിചാരം' എന്ന് ഒരു ട്വിറ്റര്‍ ഉപയോക്താവ് ഈ വീഡിയോക്ക് കമന്റ് ചെയ്തു. നിരവധി പേരാണ് ഈ വീഡിയോയ്ക്ക് കമന്റുകളും റിയാക്ഷനുകളുമായി രംഗത്തെത്തിയിരിക്കുന്നത്.
ഡല്‍ഹി മെട്രോ ഇതിനും മുമ്പും ഇത്തരം വാർത്തകളിലൂടെ ശ്രദ്ധ നേടിയിട്ടുണ്ട്. മെട്രോയില്‍ കയറിപ്പറ്റിയ ഒരു കുട്ടിക്കുരങ്ങന്റെ വീഡിയോ നേരത്തെ വൈറലായിരുന്നു. കുരങ്ങന്‍ കുറച്ചു നേരം നിശബ്ദനായി ഇരിക്കുന്നതും തുടര്‍ന്ന് അടുത്തിരിക്കുന്ന യാത്രക്കാരന്റെ തുടയില്‍ കൈകാലുകള്‍ വച്ച് അമ്പരന്നു ചുറ്റും നോക്കുന്നതും വീഡിയോയില്‍ കാണാം. പിന്നീട്, ട്രെയിന്‍ വേഗത കൂട്ടുന്നതിനനുസരിച്ച് അത് കൗതുകത്തോടെ പുറത്തേക്ക് നോക്കാന്‍ തുടങ്ങുന്നു. സീറ്റിലിരിക്കുന്നതിന് മുമ്പ് ട്രെയിനിന്റെ കോച്ചുകളിലെ കമ്പികളില്‍ തൂങ്ങിയാടുകയും ഓടിക്കളിക്കുകയും ചെയ്യുന്ന കുരങ്ങന്‍ യാത്രക്കാര്‍ക്ക് അത്ഭുതമായി മാറുകയും ചെയ്തിരുന്നു.
advertisement
Also Read- Boby Chemmannur | 'ചെയ്തത് തെറ്റെങ്കിൽ എനിക്കെതിരെ കേസെടുക്കണം': ഗതാഗത വകുപ്പിനോട് ബോബി ചെമ്മണ്ണൂർ
ട്രെയിന്‍ യമുന ബാങ്ക് സ്റ്റേഷനില്‍ നിന്ന് ബ്ലൂ ലൈനിലെ ഐപി സ്റ്റേഷനിലേയ്ക്ക് നീങ്ങുന്നതിനിടയിലാണ് കുരങ്ങിനെ കണ്ടെത്തിയത്. യാത്രക്കാര്‍ ഡിഎംആര്‍സി ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴേക്കും കുരങ്ങന്‍ സ്ഥലം വിട്ടു.'ആര്‍ക്കും അപകടമൊന്നും സംഭവിച്ചിട്ടില്ലെന്നും പിന്നീട് കുരങ്ങിനെ മെട്രോ പരിസരത്ത് കണ്ടില്ലെന്നും'' ഒരു മുതിര്‍ന്ന ഡിഎംആര്‍സി ഉദ്യോഗസ്ഥന്‍ അറിയിച്ചിരുന്നു.
വീഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടതോടെ വൈറലാവുകയും ചെയ്തു. പല ഉപയോക്താക്കളും വിഭിന്നമായ രീതിയിലാണ് ഇതിനോട് പ്രതികരിച്ചത്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 15, 2022 1:58 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Viral | ടീ ഷര്‍ട്ടിനെ ചൊല്ലി തര്‍ക്കം; മെട്രോയിൽ കൂട്ടുകാരന്റെ മുഖത്തടിച്ച് പെൺകുട്ടി