ഷാരൂഖ് ഖാനും പ്രിയങ്ക ചോപ്രയുമല്ല; ഇന്ത്യയില്‍ ഇന്‍സ്റ്റഗ്രാമില്‍ നിന്ന് കോടികള്‍ കൊയ്യുന്ന താരം

Last Updated:

ലോകത്ത് ഇൻസ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന 100 പേരുടെ പട്ടികയില്‍ ഇടം നേടിയ രണ്ട് ഇന്ത്യക്കാര്‍ ഇവരാണ്

സോഷ്യല്‍ മീഡിയ ആപ്പുകള്‍ നിരവധിയുണ്ടെങ്കിലും യുവാക്കള്‍ക്കും സെലിബ്രിറ്റികള്‍ക്കും ഏറെ പ്രിയപ്പെട്ട പ്ലാറ്റ്ഫോമാണ് ഇന്‍സ്റ്റഗ്രാംം. ചിത്രങ്ങള്‍ പങ്കുവെച്ചും റീല്‍സുകള്‍ അപ്ലോഡ് ചെയ്തും താരങ്ങടക്കം വളരെ സജീവമാണ് ഈ നവമാധ്യമ സങ്കേതത്തില്‍. നിരവധി സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സേഴ്സ് പിറവിയെടുക്കാനും ഇന്‍സ്റ്റഗ്രാം ഒരു കാരണമായി.
വെറുതെ ഫോട്ടോ പങ്കുവെക്കാനും വീഡിയോ കാണാനും മാത്രമല്ല ഇന്‍സ്റ്റഗ്രാമിനെ മികച്ച ഒരു വരുമാന ശ്രോതസായി കാണുന്നവരുമുണ്ട്. സിനിമ നടി നടന്മാര്‍ മുതല്‍ കായിക താരങ്ങള്‍ വരെ ഇതില്‍ പെടും. നങ്ങള്‍ക്കിടയില്‍ ഇന്ന് അത്രയധികം സ്വാധീനം ചെലുത്തുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമാണ് ഇൻസ്റ്റാഗ്രാം. അതുകൊണ്ട് തന്നെ അതിനാല്‍ ഒരു ഉല്‍പ്പന്നം വിപണിയിലെത്താൻ പരസ്യക്കാര്‍ ആദ്യം സമീപിക്കുന്നത് ഏറ്റവും കൂടുതല്‍ ഫോളോവേഴ്സ് ഉള്ള ഇൻസ്റ്റഗ്രാമിലെ ഈ പ്രമുഖരെയാണ്.
advertisement
ഓരോ പോസ്റ്റിനും കോടികള്‍ പ്രതിഫലം വാങ്ങുന്നവര്‍ ഇവര്‍ക്കിടയിലുണ്ട്. ഇതിൻ്റെ കണക്കുകള്‍ പുറത്ത് വിട്ടിരിക്കുകയാണ് യുകെ ആസ്ഥാനമായുള്ള എച്ച്‌ക്യൂ എന്ന റിസര്‍ച്ച്‌ കമ്പനി. ഷാരൂഖ് ഖാൻ, പ്രിയങ്ക ചോപ്ര, അമിതാഭ് ബച്ചൻ എം എസ് ധോണി തുടങ്ങിയ ഇന്ത്യന്‍ താരങ്ങള്‍ തങ്ങളുടെ പേജില്‍ പങ്കുവെക്കുന്ന ഓരോ പെയ്ഡ് പോസ്റ്റുകള്‍ക്കും കോടികളാണ് പ്രതിഫലമായി വാങ്ങുന്നത് . ഇവരില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നത് ആരാണ് എന്ന വിവരം പുറത്തുവന്നിരിക്കുകയാണ് ഇപ്പോള്‍.
advertisement
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലിയാണ് ഇന്‍സ്റ്റഗ്രാമില്‍ നിന്ന് ഏറ്റവുമധികം പണം സമ്പാദിക്കുന്ന ഇന്ത്യന്‍ താരം. പങ്കുവെക്കുന്ന ഓരോ പെയ്ഡ് പോസ്റ്റിനും ഏകദേശം 9 കോടിയോളമാണ് താരം നേടുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകത്ത് ഇൻസ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന 100 പേരുടെ പട്ടികയില്‍ ഇടം നേടിയ രണ്ട് ഇന്ത്യക്കാരില്‍ ഒരാളാണ് കോഹ്‌ലി.  ഒരു പോസ്റ്റിന് ഏകദേശം 423,000 ഡോളർ (3.5 കോടി രൂപ) സമ്പാദിക്കുന്ന പ്രിയങ്ക ചോപ്രയാണ് ഈ നിരയിലെ മറ്റൊരു ഇന്ത്യക്കാരി. 
advertisement
ക്രിക്കറ്റ് താരം എന്ന നിലയില്‍ നിരവധി ആരാധകരുള്ള വിരാട് കോഹ്ലിക്ക് ബോളിവുഡ് താരം അനുഷ്കാ ശര്‍മ്മയുമായുള്ള വിവാഹത്തിന് ശേഷം വിപണി മൂല്യം വന്‍ തോതില്‍ വര്‍ധിച്ചിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഷാരൂഖ് ഖാനും പ്രിയങ്ക ചോപ്രയുമല്ല; ഇന്ത്യയില്‍ ഇന്‍സ്റ്റഗ്രാമില്‍ നിന്ന് കോടികള്‍ കൊയ്യുന്ന താരം
Next Article
advertisement
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
  • നിക്ഷേപത്തുക 73 ദിവസം വൈകിയതിൽ പ്രതിഷേധിച്ച് റിട്ട. ജീവനക്കാരൻ സലിമോൻ ലഡു വിതരണം ചെയ്തു.

  • 3 ദിവസത്തിൽ ലഭിക്കേണ്ട സേവനം 73 ദിവസം വൈകിയതിൽ പ്രതിഷേധം അറിയിക്കാൻ ലഡു വിതരണം.

  • നിക്ഷേപത്തുക വൈകിയതിൽ പ്രതിഷേധിച്ച് സലിമോൻ കോട്ടയം നഗരസഭാ ഓഫീസിൽ ലഡു വിതരണം ചെയ്തു.

View All
advertisement